7 പേർക്കിരിക്കാവുന്ന സ്കോഡ എസ്‌യുവി വിപണിയിൽ, വില 37.99 ലക്ഷം മുതൽ

ഇന്ത്യൻ വിപണിയിൽ ഫുൾ-സൈസ് എസ്‌യുവി (Full-size SUV) സെഗ്മെന്റ് ഭരിക്കുന്നത് ടൊയോട്ട ഫോർച്യൂണറാണെങ്കിലും ഈ നിരയിൽ മറ്റ് മിടുക്കൻമാരുമുണ്ട്. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയുടെ (Skoda) വജ്രായുധമാണ് കൊഡിയാക് (Kodiaq). പരിമിതമായ എണ്ണം മാത്രം നിർമിക്കുന്ന ഈ വാഹനത്തിന്റെ 2023 മോഡലിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

2017-ലാണ് സ്കോഡ കൊഡിയാക് ആദ്യമായി ഇന്ത്യയിൽ പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ഇതുവരെ പരിമിതമായ നമ്പറുകളിൽ മാത്രം വിറ്റഴിച്ച വാഹനം ഒരു പ്രീമിയം ഫീലുള്ള എസ്‌യുവിയാണ്. എന്തിന് 7 പേർക്ക് ഒന്നിച്ച് സുഖമായി യാത്രചെയ്യാനും കൊഡിയാക് അനുവദിക്കും. നേരത്തെ എപ്പോഴെങ്കിലും വിപണിയിൽ പ്രത്യക്ഷമാവുന്ന രീതി പൂർണമായും ഒഴിവാക്കിയാണ് മോഡലിന്റെ ഇത്തവണത്തെ വരവ്. ഈ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും 750 കാറുകളുടെ അലോട്ട്‌മെന്റുകളാണ് സ്കോഡ 2023 കോഡിയാക്കിന്റെ അനുവദിച്ചിരിക്കുന്നത്.

2023 Skoda Kodiaq

ചില പ്രധാന മാറ്റങ്ങളുമായി എത്തുന്ന പുത്തൻ കൊഡിയാക്കിന് 37.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. എംജി ഗ്ലോസ്റ്ററിനെയും ടൊയോട്ട ഫോർച്യൂണറിനെയും ജീപ്പ് മെറിഡിയനെയും എല്ലാം വെല്ലുവിളിക്കാനായി എസ്‌യുവിയിൽ 4x4 ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായാണ് കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ്-VI കംപ്ലയിന്റ് രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫുൾ-സൈസ് എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

സികെഡി റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ കാർ നിർമാണ കേന്ദ്രത്തിലാണ് പുതിയ കൊഡിയാകിന്റെ ലോക്കൽ അസംബ്ലിംഗ് നടക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തമായ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ 7 സീറ്റർ പ്രീമിയം സ്പോർട്‌ യൂട്ടിലിറ്റി വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് എൽഇഡി മാട്രിക്സ് ലൈറ്റിംഗ്, പുതിയ ഹെഡ്‌ലാമ്പുകൾ, കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ പോലുള്ളവയാണ് പ്രധാന ആകർഷണം.

2023 Skoda Kodiaq

മികച്ച എയറോഡൈനാമിക് പെർഫോമൻസ് അനുവദിക്കുന്ന റിയർ സ്‌പോയ്‌ലറിൽ പുനർനിർമിച്ച വെന്റുകൾ ഉണ്ട്. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് ഡോർ തുറക്കുമ്പോൾ മാത്രം ദൃശ്യമാകുന്ന ഓട്ടോമാറ്റിക് ഡോർ എഡ്ജ് പ്രൊട്ടക്ടറുകളും ലഭിക്കുന്നുവെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇത് പോറലുകളിൽ നിന്നും ഡെന്റുകളിൽ നിന്നും കാറിനെ സുരക്ഷിതമാക്കാൻ അനുവദിക്കുന്നു. അകത്തളത്തേക്ക് നോക്കിയാലും വാഹനത്തിന് ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവരാൻ സ്കോഡ തയാറായിട്ടുണ്ട്.

അതായത് 2023 കൊഡിയാക്കിൽ കൂടുതൽ സുഖസൗകര്യങ്ങൾക്കായി പുതിയ ഹെഡ്‌റെസ്റ്റുകളും മധ്യ നിരയിൽ ഒരു ലോഞ്ച് സ്റ്റെപ്പും സ്കോഡ അവതരിപ്പിച്ചു.ഇൻ-ബിൽറ്റ് നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വരുന്ന അതേ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനിൽ തന്നെയാണ് പുത്തൻ മോഡലിലും മുന്നോട്ടുകൊണ്ടുപോയിരിക്കുന്നത്. ഇതുകൂടാതെ പനോരമിക് സൺറൂഫുള്ള CANTON 12-സ്പീക്കർ സൗണ്ട് സിസ്റ്റം ടോപ്പ് എൻഡ് L&K വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യും.

2023 Skoda Kodiaq SUV

നേരിയ മാറ്റങ്ങളുണ്ടെങ്കിലും സ്കോഡ കൊഡിയാക് മുമ്പുണ്ടായിരുന്ന അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുകയാണ്. എങ്കിലും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പുനർനിർമ്മിച്ചിട്ടുണ്ടെന്നും മുൻഗാമിയേക്കാൾ 4.2 ശതമാനം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും സ്കോഡ പറയുന്നു. പക്ഷേ പവർ കണക്കുകളിലൊന്നും മാറ്റങ്ങളൊന്നുമില്ല. എഞ്ചിൻ 190 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.

7-സ്പീഡ് ഡ്യുവൽ-ക്ലച്ച് (DSG) ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് 2023 സ്കോഡ കൊഡിയാക്കിന് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഡൈനാമിക് ഷാസി നിയന്ത്രണമുള്ള 4x4 സിസ്റ്റവും സ്‌കോഡ കൊഡിയാകിന് ലഭിക്കുന്നുണ്ട്. ഡൈനാമിക് ഷാസി കൺട്രോൾ മോഡ് അനുസരിച്ച് കാറിനെ 15 mm ഉയർത്താനോ താഴ്ത്താനോ സാധിക്കും. സെഗ്മെന്റിൽ ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന കൊഡിയാക് കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സ്കോഡ. ബ്രാൻഡിന്റെ പ്രതിഛായയും അടുത്തകാലത്ത് വലിയ തോതിൽ മാറിയിട്ടുണ്ടെന്നതും ഇതിന് സഹായമായേക്കും.

More from DriveSpark

Article Published On: Friday, May 5, 2023, 10:09 [IST]
English summary
2023 skoda kodiaq suv launched in india with updated engine and more mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X