Hyundai Sonata: വെർണയുടെ വല്യേട്ടൻ, പുത്തനുടുപ്പിട്ട് ഹൈബ്രിഡ് സെഡാൻ അരങ്ങിൽ

ഒരു കാലത്ത് ഹ്യുണ്ടായികാറുകൾ ഇന്ത്യയിൽ തീർത്ത ഓളം ചെറുതായിരുന്നില്ല. ബജറ്റ് കാറുകൾ മുതൽ പ്രീമിയം വാഹനങ്ങൾ പുറത്തിറക്കി കഴിവ് തെളിയിച്ചവരാണ് ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ്. അത്തരത്തിൽ നമ്മുടെ നിരത്തുകളിൽ എത്തിയ മോഡലായിരുന്നു സൊണാറ്റ. മികവുറ്റ പ്രീമിയം സെഡാനുകളിൽ ഒന്നായിരുന്നെങ്കിലും വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാൻ സൊണാറ്റയ്ക്ക് സാധിച്ചിരുന്നില്ല.

പാവങ്ങളുടെ ബെൻസ് എന്ന പേരിലെല്ലാം അറിയപ്പെട്ടിരുന്ന സൊണാറ്റ ശരിക്കും വെർണയുടെ വല്യേട്ടനാണ്. 2001-ലാണ് ഹ്യുണ്ടായി ആദ്യ തലമുറ സൊണാറ്റ പുറത്തിറക്കുന്നത്. ഇന്ത്യയിൽ ക്ലച്ചുപിടിച്ചില്ലെങ്കിലും മറ്റ് അന്താരാഷ്ട്ര വിപണികളിൽ കാർ തൻ്റേതായ സ്ഥാനം കണ്ടെത്തുകയുണ്ടായി. ദേ ഇപ്പോൾ പുത്തനുടുപ്പിട്ട സൊണാറ്റയെ അരങ്ങിലെത്തിച്ച് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ഹ്യുണ്ടായി. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ച വെർണയുടെ അതേ രൂപവും ഭാവവും ആവാഹിച്ചാണ് പ്രീമിയം സെഡാൻ ഇത്തവണ ജന്മമെടുത്തിരിക്കുന്നത്.

Hyundai Sonata: വെർണയുടെ വല്യേട്ടൻ, പുത്തനുടുപ്പിട്ട് ഹൈബ്രിഡ് സെഡാൻ അരങ്ങിൽ

മാർച്ച് 30-ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന സിയോൾ ഓട്ടോ ഷോയിൽ ഔദ്യോഗിക അരങ്ങേറ്റം നടത്തുന്നതിനു മുന്നോടിയായി എട്ടാം തലമുറ സൊണാറ്റയുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഹ്യുണ്ടായി വാർത്തകളിൽ ഇടംപിടിക്കുന്നത്. ക്യാബിനിനകത്തും പുറത്തും ഡിസൈനിൽ നിരവധി മാറ്റങ്ങളോടെ പുതിയ പ്രീമിയം സെഡാനെ ആരുടേയും മനംകവരാൻ പ്രാപ്‌തമാക്കിയിട്ടുണ്ട്. സൊണാറ്റയെ അതിന്റെ സ്റ്റാൻഡേർഡ് പതിപ്പിലും ഹൈബ്രിഡ് വേരിയന്റുകളിലും ആഗോള വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങിയിരിക്കുന്നത്.

പുതിയ സൊണാറ്റയ്ക്ക് ബോണറ്റിന് കുറുകെ നീളുന്ന എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് ബാർ ലഭിക്കുന്നതാണ് ഏറ്റവും മനോഹരം. ആദ്യനോട്ടം അങ്ങോട്ടേക്കാണ് എത്തുന്നതെങ്കിലും എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബമ്പറുകൾ, ഫെൻഡറുകൾ എന്നിവയെല്ലാം മാറ്റത്തിന് വിധേയമായതും പിന്നീട് കണ്ണിലുടക്കും. പാരാമെട്രിക് ജൂവൽ തീമിലാണ് ഗ്രിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം പുതിയ സോണാറ്റയെ കൂടുതൽ എയറോഡൈനാമിക്‌സ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

സൊണാറ്റ

മുന്നിൽ നിന്നും വെർണയെ ഓർമിപ്പിക്കുമെങ്കിലും വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോൾ കാര്യങ്ങളാകെ മാറും. വലിയ രൂപം സൊണാറ്റയെ വെറെ തലത്തിലെത്തിക്കുന്നുണ്ട്. കർവി ലൈനുകളും പുതിയ അലോയ് വീൽ ഡിസൈനും പ്രീമിയം ഫീൽ ഉർത്താൻ സഹായകരമായി. പിൻഭാഗത്ത് ബൂട്ട് ലിഡിന്റെ കുറകെ ഓടുന്ന എൽഇഡി ടെയിൽലൈറ്റ് സ്ട്രിപ്പാണ് ആകർഷകം. അയോണിക് 5 ഇവിയിൽ നിന്നുള്ള പിക്‌സലേറ്റഡ് ഡിസൈൻ ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബ്രേക്ക് ലൈറ്റുകൾ മെനഞ്ഞെടുത്തിരിക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാലും പുറംമോടിയിലേതു പോലുള്ള വൻ പരിഷ്ക്കാരങ്ങൾ തന്നെ കാണാനാവും. പുതിയ ഡാഷ്‌ബോർഡ് ഡിസൈനിൽ 12.3 ഇഞ്ച് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരുക്കിയിരിക്കുന്നതാണ് എടുത്തുപറയേണ്ട കാര്യം. പുതിയ വെർണയ്‌ക്കുള്ളിൽ കാണുന്ന കർവി സ്‌ക്രീൻ ഡ്രൈവർക്ക് മെച്ചപ്പെട്ട വ്യൂവിംഗ് ആംഗിൾ നൽകാൻ സഹായിച്ചിട്ടുണ്ട്. വിപുലീകരിച്ച എയർ വെന്റുകൾ, പുതിയ സെൻട്രൽ ക്ലൈമറ്റ് കൺട്രോൾ പാനൽ, പുത്തൻ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും സെഡാന് ലഭിക്കുന്നു.

Hyundai Sonata: വെർണയുടെ വല്യേട്ടൻ, പുത്തനുടുപ്പിട്ട് ഹൈബ്രിഡ് സെഡാൻ അരങ്ങിൽ

പുതിയ സൊണാറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഷിഫ്റ്റ്-ബൈ-വയർ സംവിധാനത്തോടെയാണ് വിപണിയിലെത്തുന്നത്. ഇത് പരമ്പരാഗത ഗിയർ നോബിനെ ഒഴിവാക്കാൻ സഹായിക്കുന്ന കാര്യമാണ്. ഇതിന്റെ ഭാഗമായി ഗിയർ സെലക്ടർ ഇപ്പോൾ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിലായി ഇടംപിടിച്ചിരിക്കുന്നു. 2024 ആവർത്തനത്തിനൊപ്പം 152 bhp പവറിൽ 188 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 2.0 ലിറ്റർ സ്മാർട്ട്സ്ട്രീം GDi HEV എഞ്ചിനിലാണ് സൊണാറ്റ ഹൈബ്രിഡ് വരുന്നത്.

ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് സെഡാന് മൊത്തത്തിൽ 195 പവറിൽ 205 Nm torque ഉത്പാദിപ്പിക്കാവും. അതേസമയം കാറിൽ 20 കിലോമീറ്റർ മൈലേജാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഒരു പുതിയ 2.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കാറിനൊപ്പം ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രീമിയം സെഗ്മെന്റിൽ സെഡാനുകൾക്കുണ്ടായ ഡിമാന്റ് കുറവ് കാരണം പുതുതലമുറ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരു സാധ്യതയുമില്ല.

Article Published On: Monday, March 27, 2023, 15:24 [IST]
English summary
2024 hyundai sonata premium sedan introduced with new design hybrid engine and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X