നെക്സോണിനെ പൊളിക്കാൻ ആ ഫീച്ചറുണ്ട്, പുത്തൻ സോനെറ്റ് വരുന്നത് ADAS വിസ്‌മയവുമായി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് കിയ. ഹ്യുണ്ടായിയുടെ സഹസ്ഥാപനമാണെങ്കിലും നമുക്കിതൊരു പുത്തൻ എസ്‌യുവി ബ്രാൻഡ് തന്നെയാണ്. സെൽറ്റോസിലൂടെ രാജ്യത്ത് അരങ്ങേറ്റം കുറിച്ച ഈ ദക്ഷിണ കൊറിയക്കാരുടെ വളർച്ച അതിവേഗമായിരുന്നുവെന്ന് വേണം പറയാൻ. സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗം അടക്കി ഭരിക്കാനായി കമ്പനി നിയോഗിച്ച സോനെറ്റ് എന്ന കുഞ്ഞനും ഹിറ്റായതോടെ കിയയുടെ ഇമേജ് വേറെ ലെവലെത്തി.

ഇപ്പോൾ ഒരു കോംപാക്‌ട് എസ്‌യുവി വാങ്ങാൻ പ്ലാനിടുന്ന ഉപഭോക്താക്കളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മോഡലുകളുടെ കൂട്ടത്തിൽ സോനെറ്റിന്റെ പേരുമുണ്ടാവും. പക്ഷേ മുഖ്യ ശത്രുക്കളായ ടാറ്റ നെക്സോണും മാരുതി ബ്രെസയുമെല്ലാം മുഖംമിനുക്കി കൂടുതൽ പരിഷ്ക്കാരിയായതോടെ കിയയുടെ നില അൽപം പരുങ്ങലിലായെന്നു വേണം പറയാൻ. പക്ഷേ ഇതിലൊന്നും തളരാത്ത കമ്പനിയാവട്ടെ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും പുറത്തിറക്കാൻ പോവുകയാണ്.

2024 Kia Sonet Facelift SUV Coming With ADAS Safety Feature

ഡിസംബർ 14-ന് അവതരിക്കാൻ പോവുന്ന പുത്തൻ എസ്‌യുവിയിൽ പുത്തൻ പരിഷ്ക്കാരങ്ങളുടെ വലിയ നിര തന്നെയാണ് കിയ ഒരുക്കുന്നത്. ഇതേവരെ ടാറ്റക്കോ മാരുതിക്കോ കൊണ്ടുവരാൻ കഴിയാത്ത ഉഗ്രനൊരു സേഫ്റ്റി ഫീച്ചറും സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണ കരുതിവെച്ചിട്ടുണ്ട്. അതേ ഏവരും കാത്തിരുന്ന ആ ADAS സംവിധാനം തന്നെയാണ് കമ്പനി സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലേക്ക് കൊണ്ടുവരുന്നത്.

ഹ്യുണ്ടായി വെന്യുവിന് ശേഷം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം കിട്ടുന്ന സെഗ്മെന്റിലെ രണ്ടാമത്തെ കാറായി ഇനി സോനെറ്റ് അറിയപ്പെടും. എസ്‌യുവിയുടെ പുത്തൻ ടീസറിലൂടെയാണ് ബ്രാൻഡ് ഇക്കാര്യം സ്ഥിരികീരിച്ചിരിക്കുന്നത്. 25,000 രൂപ ടോക്കൺ തുകയ്ക്ക് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള പ്രീ-ബുക്കിംഗും ചില ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക ബുക്കിംഗ് ഡിസംബർ 14-ന് തുടങ്ങുമെന്നാണ് കിയയിൽ നിന്നും ലഭിക്കുന്ന സൂചന.

2024 Kia Sonet Facelift SUV Coming With ADAS Safety Feature

അവതരണവും അന്നേ ദിവസം തന്നെ ഉണ്ടാവുമെങ്കിലും വില പ്രഖ്യാപനവും ഡെലിവറിയും 2024 ജനുവരി മാസത്തിലായിരിക്കും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം നവീകരണങ്ങളുമായാവും പുതിയ സോനെറ്റ് ഇത്തവണയെത്തുക. മൂന്ന് വർഷങ്ങൾക്ക് മുമ്പ് എസ്‌യുവി അവതരിപ്പിച്ചതിനു ശേഷം ലഭിക്കുന്ന ആദ്യത്തെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരമാണിത്. ആയതിനാൽ വണ്ടി കൂടുതൽ ആധുനികവത്ക്കരിക്കപ്പെടുമെന്നതിൽ തർക്കമൊന്നും വേണ്ട.

പുതുക്കിയ മുൻവശത്തിലൂടെ ഫ്രഷ് ലുക്ക് നൽകാൻ വാഹനത്തിനാവും. അതേസമയം എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ലംബമായി അടുക്കിയ രീതിയിലുള്ള പുതിയൊരു കൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിക്ക് ഷാർപ്പ് ലുക്ക് സമ്മാനിക്കും. പുതിയ സെൽറ്റോസിലും കാരൻസിലും നമ്മൾ കണ്ട ഡിസൈൻ ഭാഷയുമായി ചേർന്നുള്ള നവീകരണമായിരിക്കും ഇവയെല്ലാം. പിന്നിലേക്ക് വന്നാൽ പുതിയ എൽഇഡി ടെയിൽ ലാമ്പുകളാണ് ഇടംപിടിക്കുക.

2024 Kia Sonet Facelift SUV Coming With ADAS Safety Feature

കൂടാതെ, രണ്ട് ടെയിൽ ലാമ്പുകളേയും ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ്ബാറും ഉണ്ട്. അങ്ങനെ പിൻവശം നിലവിലെ മോഡലിനേക്കാൾ കൂടുതൽ അഴക് നൽകും. വശക്കാഴ്ച്ചയിൽ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും 2024 സോനെറ്റിനൊപ്പം പുതിയ അലോയ് വീലുകൾ കിയ മോട്ടോർസ് നൽകും. ഇന്റീരിയറിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാണാനായേക്കില്ലെന്നാണ് വിവരം. എങ്കിലും പുതിയ ട്രിം പീസുകളും അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ഉണ്ടാകാം.

പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നേരത്തെ പുറത്തുവിട്ട ടീസർ വീഡിയോയിൽ ഇതിനകം കാണിച്ചിട്ടുണ്ട്. പരിഷ്ക്കരിച്ച ഡാഷ്‌ബോർഡും സെന്റർ കൺസോളും യാത്രക്കാർക്ക് ഫ്രഷ്‌നെസ് ഫീൽ ചെയ്യാൻ സഹായിക്കും. കൂടുതൽ പ്രീമിയം സർഫസ് മെറ്റീരിയലുകളുടെ ഉപയോഗവും ശ്രദ്ധേയമാണ്.

2024 Kia Sonet Facelift SUV Coming With ADAS Safety Feature

ലെവൽ 1 ADAS സാങ്കേതികവിദ്യയാണ് 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉപയോഗിക്കുക. ഈ സിസ്റ്റം ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഹൈ ബീം അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സവിശേഷതകളുമായിരിക്കും ഉൾക്കൊള്ളിക്കുക. അതായത് അടുത്തിടെ ഹ്യുണ്ടായി വെന്യുവിൽ കണ്ടതിന് സമാനമായിരിക്കുമെന്ന് സാരം.

മെക്കാനിക്കലായി നോക്കിയാൽ 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിവയിൽ തന്നെ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും നൽകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് ഓട്ടോ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയായിരിക്കും കിയ അവതരിപ്പിക്കുക. നിലവിലെ മോഡലിനേക്കാൾ 50,000 രൂപ വരെ വില വർധനവും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, December 6, 2023, 13:50 [IST]
English summary
2024 kia sonet facelift suv coming with adas safety feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X