നെക്സോണും ബ്രെസയും സൈഡായിക്കോ, അഡാറ് ലുക്കും ഫീച്ചേഴ്‌സുമായി കിയയുടെ പുത്തൻ എസ്‌യുവി

നിരത്തുകളിൽ വിസ്‌മയം തീർക്കാൻ പിറവിയെടുത്ത് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്. ആരേയും കൊതിപ്പിക്കുന്ന രൂപവും ഭാവവും സേഫ്റ്റിയും കോർത്തിണക്കിയാണ് പുതുപുത്തൻ എസ്‌യുവിയെ കിയ പണിതിറക്കിയിരിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തും ധാരാളം പരിഷ്ക്കാരങ്ങളും കാണാനാവും. ആദ്യ കാഴ്ച്ചയിൽ തന്നെ സെൽറ്റോസിന്റെ അനിയനല്ല ഇതെന്ന് തോന്നുന്ന രൂപം തന്നെയാണ് ഹൈലൈറ്റ്.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം നടന്നുവെങ്കിലും 2024 കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിലായിരിക്കും ഇന്ത്യക്കായുള്ള വില പ്രഖ്യാപനവും ലോഞ്ചും നടക്കുക. അതേസമയം മുഖംമിനുക്കിയ മോഡലിനായുള്ള ബുക്കിംഗ് ഡിസംബർ 20-ന് ആരംഭിക്കുമെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ടാറ്റയും മാരുതിയുമെല്ലാം സെഗ്മെന്റിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നതോടെ സോനെറ്റ് അൽപം പിന്നാക്കം പോയിരുന്നു.

2024 Kia Sonet Facelift Unveiled With ADAS

പഴയ പ്രതാപം തിരിച്ചുപിടിക്കാനുറച്ചെത്തുമ്പോൾ ആളുകളെ വിസ്‌മയിപ്പിക്കാനുള്ള മാജിക്കുകളെല്ലാം പുത്തൻ സോനെറ്റിൽ കിയ ഒരുക്കിയിട്ടുണ്ട്. ഡിസൈനിലേക്ക് വന്നാൽ ബ്രാൻഡിന്റെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലാണ് മുൻവശത്തെ അഴക്. മുൻപതിപ്പിലേതിൽ നിന്നും വ്യത്യസ്‌തമായി സെൽറ്റോസിന് സമാനമായ വലിയ ഗ്രില്ലാണ് ഇത്തവണ സമ്മാനിച്ചിരിക്കുന്നത്. കൂടുതൽ വ്യത്യസ്‌തമായ ഹെഡ്‌ലൈറ്റ് യൂണിറ്റും എസ്‌യുവിക്ക് ഫ്രഷ് ഫീലാണ് നൽകുന്നതെന്ന് വേണം പറയാൻ.

കൂടുതൽ പ്രമുഖമായ സി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത തിരശ്ചീനമായി ഘടിപ്പിച്ചതിരിക്കുന്ന എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻവശത്തെ പൂരകമാക്കുന്നു. വശക്കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാനാവില്ലെങ്കിലും പുതുമ നിലനിർത്തുന്നതിനായി റീഡിസൈൻ ചെയ്‌ത 16 ഇഞ്ച് അലോയ് വീലുകൾ ഒരുക്കിയിട്ടുണ്ട്. ബാക്കിയെല്ലാം മുൻഗാമിക്ക് സമാനമാണ്.

2024 Kia Sonet Facelift Unveiled With ADAS

പിൻവശത്തേക്ക് വന്നാലും മാറ്റങ്ങൾ കാര്യമായി തന്നെയുണ്ട്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും പിൻഭാഗത്ത് പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇത് വാഹനത്തിന് പ്രീമിയം ടച്ച് നൽകാൻ സഹായിച്ചിട്ടുണ്ട്. ഒപ്പം റിയർ ബമ്പറിലും പുതുരൂപം കാണാനാവും. പുതിയ കിയ സോനെറ്റ് എട്ട് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും X ലൈനിന് മാത്രമുള്ള മാറ്റ് ഷേഡിലും ലഭ്യമാണ്.

പ്യൂറ്റർ ഒലിവ്, ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ് എന്നിവയാണ് മോണോടോൺ നിറങ്ങൾ. അതേസമയം ബ്ലാക്ക് റൂഫിൽ റെഡ്, ബ്ലാക്ക് റൂഫ് ഉള്ള വൈറ്റ് എന്നിവയാണ് ഡ്യുവൽ ടോൺ നിറങ്ങൾ. HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിൽക്കും.

2024 Kia Sonet Facelift Unveiled With ADAS

ഇന്റീരിയറിലേക്ക് കയറിയാൽ പുതിയൊരു അകത്തളമാണ് യാത്രക്കാരെ സ്വീകരിക്കാനായി പണിതിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ സെഗ്മെന്റിലെ തന്നെ ഏറ്റവും സമ്പന്നമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് സോനെറ്റ്. സെൽറ്റോസിനെ അനുസ്മരിപ്പിക്കുന്ന കറുപ്പിലൊരുങ്ങിയിരിക്കുന്ന ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലാവും ആദ്യം കണ്ണുടക്കുക. 10.25 ഇഞ്ച് പ്രധാന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ യൂണിറ്റുമാണ്.

360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക്, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സോനെറ്റിലെ ഫീച്ചർ ലിസ്റ്റ്. സുരക്ഷാ ഘടകം ഉയർത്താൻ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നുണ്ട്. കൂടാതെ എസ്‌യുവിയിൽ ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളും ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകളും ഉണ്ട്.

2024 Kia Sonet Facelift Unveiled With ADAS

തെരഞ്ഞെടുത്ത വേരിയന്റിനെ അനുസരിച്ച് ക്യാബിൻ നിറവും സീറ്റ് പാറ്റേണും വ്യത്യസ്തമായിരിക്കും. X ലൈനിന് സേജ് ഗ്രീൻ ലെതറെറ്റ് സീറ്റുകൾ ലഭിക്കുന്നു. GT ലൈനിൽ സ്‌പോർട്‌സ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ഓൾ ബ്ലാക്ക് ഇന്റീരിയറുകളും വൈറ്റ് ഇൻസെർട്ടുകളും കിട്ടും. അതേസമയം ടെക് ലൈനിന് ബ്ലാക്ക് ആൻഡ് ബ്രൗൺ ലെതറെറ്റ് സീറ്റുകളും ബ്ലാക്ക്, ബീജ് സെമി ലെതറെറ്റ് സീറ്റുകളും ലഭിക്കും.

പുതിയ കിയ സോനെറ്റിന്റെ മൊത്തത്തിലുള്ള വലിപ്പത്തിൽ മാറ്റമൊന്നുമില്ലാത്തതിനാൽ രണ്ട് നിരകളിലെയും ക്യാബിൻ സ്‌പെയ്‌സും ബൂട്ട് സ്‌പെയ്‌സും അതേപടി തുടരുന്നു. ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഘടകം. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.

2024 Kia Sonet Facelift Unveiled With ADAS

ഫ്രണ്ട് കൊളിഷൻ വാണിംഗ് (FCW), കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയാണ് സോനെറ്റിലെ ADAS ടെക്കിൽ ഉൾപ്പെടുന്നത്.

എഞ്ചിൻ ഓപ്ഷനുകളിൽ പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് വിശാലമായ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഡീസൽ മാനുവലും തിരികെയെത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, December 14, 2023, 13:14 [IST]
English summary
2024 kia sonet facelift unveiled with adas features safety specs booking launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X