എസ്‌യുവിക്ക് തരാനാവാത്ത യാത്ര സുഖവും കംഫർട്ടും, ആഡംബര കാറുകളെ വെല്ലാൻ പുത്തൻ 'സൂപ്പർബ്'

എസ്‌യുവികൾ (SUV) ലോകം കീഴടക്കുമ്പോൾ സെഡാനുകളുടെ (Sedan) കാലം കഴിഞ്ഞെന്നു പറയുന്നവരാണ് കൂടുതൽ. പക്ഷേ യാത്രാ സുഖത്തിന്റെ കാര്യത്തിലും സ്പേസിന്റെ കാര്യത്തിലായാലും സ്പോർട് യൂട്ടിലിറ്റി മോഡലുകൾക്ക് സെഡാനുകളോട് മുട്ടാനാവില്ലെന്നതാണ് സത്യം. ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളുടെ അധിപൻമാരാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ.

ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബ്, സ്ലാവിയ പോലുള്ള ഗംഭീര വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കി കുതിക്കുകയാണ് സ്കോഡ. ഇന്ത്യൻ വിപണിയിൽ നിന്നും അടുത്തിടെ പിൻവാങ്ങിയെങ്കിലും ഏറെ ഫാൻസുള്ള കാറായിരുന്നു സൂപ്പർബ്. പുതിയ മലിനീകരണ ചട്ടങ്ങൾ കാരണം പിൻവാങ്ങിയ മോഡൽ പുതുതലമുറയിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

2024 Skoda Superb Sedan Revealed

കഴിഞ്ഞ മാസം പ്രദർശിപ്പിച്ച രണ്ടാം തലമുറ കൊഡിയാക് എസ്‌യുവിയുടെ ചുവടുപിടിച്ച് അടുത്ത തലമുറ സ്‌കോഡ സൂപ്പർബ് സെഡാൻ ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. മുൻഗാമിയെ അപേക്ഷിച്ച് ധാരാളം പരിഷ്ക്കാരങ്ങളോടെയാണ് അതിഥിയുടെ വരവ്. അകവും പുറവും അടിമുടി പൊളിച്ചെഴുതിക്കൊണ്ടാണ് സൂപ്പർബ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത് ആരെയും ആകർഷിക്കുന്ന കാര്യമാണ്.

സ്‌കോഡയുടെ പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ഫിലോസഫിയാണ് പുതിയ സൂപ്പർബ് പിന്തുടരുന്നത്. നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമായ പരിണാമ രൂപമാണ് എക്‌സിക്യൂട്ടീവ് സെഡാൻ ആവാഹിച്ചിരിക്കുന്നതെന്ന് വ്യക്തം. സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, 2D ലോഗോ, രണ്ട് വശങ്ങളിലായി ബൈ-എൽഇഡി മൊഡ്യൂളുകളുള്ള പുതിയ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് കാറിന്റെ മുൻവശത്തിന് പുതുമ സമ്മാനിക്കുന്നത്.

2024 Skoda Superb Sedan Revealed

ഗ്രിൽ സറൗണ്ടിനായി സവിശേഷമായ ഡാർക്ക് ക്രോം സറൗണ്ട് നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ഈ പുതുതലമുറ സൂപ്പർബ് വൈറ്റ്, സിൽവർ, ഗ്രേ, ബ്രൌൺ തുടങ്ങിയ സ്റ്റാൻഡേർഡ് നിറങ്ങൾക്ക് പുറമെ ആറ് പുതിയ കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും. ഇനി അകത്തളത്തിലേക്ക് കയറിയാലും രാജകീയ യാത്രയാണ് സെഡാൻ സമ്മാനിക്കുക. അതിനായി വേണ്ടുന്ന ഫീച്ചറുകളും സംവിധാനങ്ങളുമെല്ലാം കമ്പനി കോർത്തിണക്കിയിട്ടുണ്ട്.

പുത്തൻ സൂപ്പർബ് അതിന്റെ ഇന്റീരിയർ കൊഡിയാക് എസ്‌യുവിയുമായാണ് പങ്കിടുന്നത്. ലേഔട്ടിന്റെയും ഘടകങ്ങളുടെയും കാര്യത്തിൽ ഡിസൈൻ ഒരു മിനിമലിസ്റ്റിക് സമീപനത്തിലേക്ക് നീങ്ങിയതും കൈയടി അർഹിക്കുന്നുണ്ട്. വലിയ 12.9 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം പുലർത്തുന്നത്. കൂടാതെ ഡാഷ്‌ബോർഡിന് വുഡ്, ലെതർ ഉൾപ്പെടുത്തലുകളുള്ള ലേയേർഡ് ഡിസൈനുമുണ്ട്.

2024 Skoda Superb Sedan Revealed

വെർട്ടിക്കൽ ഡാഷ്‌ബോർഡ് ഇൻലേകൾ കൊണ്ട് മറച്ചിരിക്കുന്ന എസി വെന്റുകൾ പ്രീമിയം ഫീലാണ് സെഡാനിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിൽ ലഭ്യമായ മോഡലുകളിൽ നിന്ന് പരിചിതമായ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു ഹൈലൈറ്റ്. ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, സ്റ്റിയറിംഗ് കോളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഗിയർ ലിവർ, ക്ലൈമറ്റ് കൺട്രോളിനായുള്ള ടച്ച്-സെൻസിറ്റീവ് ഡയലുകളും ആഡംബരത്തം ഉണർത്തുന്ന കാര്യമാണ്.

ഇതുകൂടാതെ റിയർ എസി വെന്റുകൾ, യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, ആംബിയന്റ് ലൈറ്റിംഗ്, രണ്ട് വരികൾക്കും ക്രോം ഡീറ്റെയ്‌ലിംഗ് എന്നിവയും കാറിന്റെ പ്രധാന സവിശേഷതകളാണ്. പുതുതലമുറ പരിഷ്ക്കാരങ്ങളുടെ ഭാഗമായി സൂപ്പർബിന് ലെവൽ-2 ADAS, പാർക്ക് അസിസ്റ്റ്, 10 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, അത്യാഹിത സാഹചര്യങ്ങളിൽ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന എമർജൻസി അസിസ്റ്റ് പ്രോഗ്രാം എന്നിവയും ലഭിക്കുന്നുണ്ട്.

2024 Skoda Superb Sedan Revealed

രണ്ട് പെട്രോൾ, രണ്ട് ഡീസൽ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്ന എഞ്ചിൻ ഓപ്ഷനുകളായിരിക്കും പുതിയ സൂപ്പർബിന് തുടിപ്പേകാൻ എത്തുക. ശേഷി കൂടിയ പെട്രോൾ യൂണിറ്റിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും. സെഡാന്റെ ഹൈബ്രിഡ് മോഡലുകൾക്ക് 100 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചും ഉണ്ടാകുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തിയാൽ 201 bhp പവറിൽ 330 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനായിരിക്കും കാറിൽ വാഗ്‌ദാനം ചെയ്യുക.

7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി എഞ്ചിൻ ജോടിയാക്കും. മാനുവൽ ഓപ്ഷൻ കാറിലുണ്ടാവാനും സാധ്യതയില്ല. നിലവിൽ ഇന്ത്യയിൽ ഈ സെഗ്മെന്റിൽ മോഡലുകളൊന്നുമില്ലെങ്കിലും സ്കോഡ സൂപ്പർബ് എത്തിയാൽ ആവശ്യക്കാർ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില നോക്കുമ്പോൾ ഹ്യുണ്ടായി ട്യൂസോൺ, BYD അറ്റോ3, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, ടൊയോട്ട കാമ്രി ഹൈബ്രിഡ് തുടങ്ങിയ വമ്പൻമാരോടാവും മത്സരിക്കേണ്ടി വരിക.

More from DriveSpark

Article Published On: Friday, November 3, 2023, 11:03 [IST]
English summary
2024 skoda superb sedan revealed india launch next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X