ഇത് ടൊയോട്ടയുടെ യഥാർഥ മുഖം, കോരിത്തരിപ്പിച്ച് പുത്തൻ ടൊയോട്ട ടാകോമ

ടൊയോട്ടയെന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് ഫോർച്യൂണറും ഇന്നോവയും ക്വാളീസുമൊക്കെയാണ്. അല്ലെങ്കിൽ ഏറിപ്പോയാൽ ഒരു ലാൻഡ് ക്രൂയിസറിയാരിക്കും ആഭ്യന്തര വിപണിയിലുള്ള നമുക്കൊക്കെ പരിചയം. എന്നാൽ നമ്മൾ കാണാത്തൊരു മുഖമാണ് ഈ ജാപ്പനീസ് ബ്രാൻഡിന് മറ്റ് പല രാജ്യങ്ങളിലുമുള്ളത്. ടൊയോട്ടയുടെ ആയുധപ്പുര കണ്ടാൽ പല കമ്പനികളും ഞെട്ടിവിറച്ചേക്കാം.

പ്രത്യേകിച്ച് യൂറോപ്പ്, അമേരിക്ക അറബ് പോലുള്ളടിങ്ങളിൽ ടൊയോട്ട ഒരു സംഭവം തന്നെയാണ്. നോർത്ത് അമേരിക്കൻ വിപണിയിലേക്കായി ടാകോമ എന്നൊരു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിനെ പുറത്തിറക്കിയ കാഴ്ച്ച കണ്ടാൽ മതി നാം ഞെട്ടാൻ. ആഗോളതലത്തിൽ ജനപ്രിയമായ ഹൈലക്‌സ് പിക്കപ്പിന്റെ പുത്തൻ പതിപ്പാണ് ടാകോമയായി രൂപമെടുത്തിരിക്കുന്നത്. നോർത്ത് അമേരിക്കയിൽ ഹൈലക്‌സിനെ ടാകോമ എന്നപേരിലാണ് ടൊയോട്ട വിൽക്കുന്നത്. ഈ വർഷാവസാനം പുത്തൻ മോഡലിന്റെ വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ പുറപ്പാട്.

2024 Toyota Tacoma

ഒരു പുതിയ ഡിസൈൻ ഭാഷയും പ്രശസ്തമായ TNGA-F പ്ലാറ്റ്‌ഫോമുമാണ് 2024 ടൊയോട്ട ടകോമയുടെ ഹൈലൈറ്റ്. കണ്ടാൽ ആരും കൊതിക്കുന്ന ഈ രൂപം ഇന്ത്യയും ഏതാനും ആസിയാൻ രാജ്യങ്ങളും പോലുള്ള വിപണികൾക്കായി ഒരുക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ഈ പുതിയ ടാകോമയുടെ വ്യതിയാനങ്ങൾ ഫോർച്യൂണർ എസ്‌യുവിയായും ഹൈലക്‌സ് പിക്കപ്പ് ട്രക്കായും അവതാരമെടുക്കുമെന്നത് തീർത്തും സന്തോഷം തരുന്ന കാര്യമാണ്.

TRD സ്‌പോർട്, ഹാർഡ്‌കോർ TRD പ്രോ, ട്രയൽ-യോഗ്യമായ ട്രയൽഹണ്ടർ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് പുത്തൻ ടാകോമ വിപണിയിലെത്തുക. കണ്ടാൽ ആരും കൊതിക്കുന്ന ഭീകരരൂപം അതാണ് ടൊയോട്ടയുടെ പുത്തൻ പിക്കപ്പ് ട്രക്കിന്റെ ഹൈലൈറ്റ്. സ്വീപ്‌ബാക്ക്, സ്‌ക്വാറിഷ് ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ എൽഇഡി ഡിആർഎൽ, ഫാക്‌സ് സൈഡ് എയർ വെന്റുകളുള്ള ഉയരമുള്ള ഫ്രണ്ട് ബമ്പർ, ടൊയോട്ട ലോഗോ ഉള്ള വലിയ ഗ്രിൽ എന്നിവയാണ് മുൻവശത്തിന് അഴക് നൽകുന്നത്.

2024 Toyota Tacoma

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ ഭീമാകാരമായ രൂപംതന്നെയാണ് 2024 മോഡൽ ടാകോമയെ വേറിട്ടു നിർത്തുന്നത്. വണ്ടിയുടെ അലോയ് വീൽ ഡിസൈനും പുതുമയാർന്നതാണ്. പിന്നിൽ ബമ്പർ ഡിസൈനും സി-ആകൃതിയിലുള്ള ടെയിൽ-ലാമ്പുകളും ഇതേവരെ മറ്റൊരു ടൊയോട്ട കാറിലും കാണത്ത ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ടകോമ ടൊയോട്ടയുടെ നൂതനമായ TNGA-F പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഭാവിയിൽ ഇന്ത്യയിലേക്ക് വരുന്ന ടൊയോട്ട മോഡലുകൾക്കും അടിസ്ഥാനമാവുന്ന ഒന്നാണ്.

ഇന്റിരീരയറിലേക്ക് കയറിയാലും അത്ഭുതാവഹമായ രീതിയിലാണ് കമ്പനി വാഹനം മെനഞ്ഞെടുത്തിരിക്കുന്നതെന്ന് കാണാം. 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാൻഡേർഡ് ആണ്. എന്നാൽ ഉയർന്ന വേരിയന്റുകൾ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ 14" ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമായി വരുന്നു. Qi വയർലെസ് ഫോൺചാർജർ, ഡിജിറ്റൽ റിയർവ്യൂ മിറർ, ബ്ലൂടൂത്ത് സ്പീക്കറുള്ള 10-സ്പീക്കർ JBL സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

2024 Toyota Tacoma

നാല് എഞ്ചിൻ ഓപ്ഷനുകൾ ഈ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിനുണ്ടാവുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. എൻട്രി ലെവൽ വേരിയന്റുകളിൽ 231 bhp പവറുള്ള 2.4 ലിറ്റർ പെട്രോൾ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എത്തും. അതേസമയം അടുത്തത് 6-സ്പീഡ് റെവ് മാച്ചിംഗ് മാനുവലിൽ വരുന്ന 274 bhp കരുത്തുള്ള അതേ 2.4 ലിറ്റർ എഞ്ചിനാണ്. ഇതിന്റെ തന്നെ 282 bhp പവറുള്ള ഓട്ടോമാറ്റിക് വേരിയന്റും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്.

ടോപ്പ് എൻഡ് ടാകോമയ്ക്ക് 1.9 kW ബാറ്ററിയും 48 bhp ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന 2.4 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുക. ഇതിന് മൊത്തത്തിൽ 330 bhp പവറോളം നൽകാനാവും. താഴ്ന്ന വേരിയന്റുകളിൽ പരിമിതമായ സ്ലിപ്പ് ഡിഫറൻഷ്യലിനൊപ്പം ടാക്കോമയ്ക്ക് RWD സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഇലക്‌ട്രോണിക് രീതിയിൽ നിയന്ത്രിക്കാവുന്ന ട്രാൻസ്ഫർ കേസും (ടു-സ്പീഡ്) ലോ റേഞ്ച് ഗിയറിങ്ങും ഉള്ള ഫോർ-വീൽ ഡ്രൈവ് മിഡ് വേരിയന്റുകളിൽ ഓപ്ഷണൽ ആണ്.

More from DriveSpark

Article Published On: Saturday, May 20, 2023, 13:05 [IST]
English summary
2024 toyota tacoma unveiled new gen fortuner hilux may inspire design from tacoma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X