FASTER Awards 2023 ടൈറ്റിൽ സ്പോൺസറായി എയ്‌സർ, ജൂറി റൗണ്ടിന് നാളെ തുടക്കം

ഇന്ത്യയിലെ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാസ്റ്റർ അവാർഡ്‌സിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ അസോസിയേഷനാണ് ഫാസ്റ്റർ (FASTER). ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്‌ട്രോണിക് റിയലം എന്നാണ് ഇതിന്റെ പൂർണ രൂപം.

2023 ഫാസ്റ്റർ അവാർഡ് ടൈറ്റിൽ സ്പോൺസറായി ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ബ്രാൻഡായ എയ്‌സറാണ് എത്തുന്നത്. ഇതിനു പുറമെ ആക്ഷൻ ക്യാമറകളുടെ രാജാക്കൻമാരായ ഗോപ്രോ, WD-40 തുടങ്ങിയ കമ്പനികളും 2023 എയ്‌സർ ഫാസ്റ്റർ അവാർഡ്‌സിന്റെ അസോസിയേറ്റ് സ്പോൺസർമാരായുണ്ട്. ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗിലെ മുൻനിര വിദഗ്ധരിൽ ഒരാളായ സെൻ മൈക്രോ സിസ്റ്റംസും 2023 ഫാസ്റ്റർ പുരസ്ക്കാരത്തിന്റെ ഡാറ്റ, ടെസ്റ്റിംഗ് പങ്കാളിയായി ഒപ്പമുണ്ടാവും.

Acer FASTER Awards 2023

വിജയികളെ പക്ഷപാതരഹിതമായാണ് തെരഞ്ഞെടുക്കുന്നത് എന്നുറപ്പാക്കാൻ ഒരു സ്വതന്ത്ര മൂല്യനിർണയ ഏജൻസിയായ മാർക്കറ്റ്സ് ആൻഡ് മാർക്കറ്റ്സ് ആയിരിക്കും വിധി നിർണയ പ്രക്രിയകൾ നിരീക്ഷിക്കുക. അവാർഡുകൾക്കായുള്ള സമഗ്രമായ ജൂറി റൗണ്ട് 2023 ഏപ്രിൽ 12-13 തീയതികളിൽ നവി മുംബൈയിലെ ഖാർഘറിലുള്ള സെൻട്രൽ പാർക്കിൽ നടക്കും. മത്സരിക്കുന്ന എല്ലാ കാറുകളും ബൈക്കുകളും യഥാർഥ സാഹചര്യങ്ങളിൽ പരീക്ഷിക്കപ്പെടും. 2022 കലണ്ടർ വർഷത്തിൽ പുറത്തിറക്കിയ എല്ലാ പ്രമുഖ വാഹന നിർമാതാക്കളിൽ നിന്നുമുള്ള പുതിയ കാറുകളും ഇരുചക്ര വാഹനങ്ങളും അവാർഡിന് പരിഗണിക്കും.

തുടർന്നുള്ള വിധിനിർണയ പ്രക്രിയ രണ്ട് ദിവസത്തേക്ക് നീണ്ടുനിൽക്കുന്നതാണ്. പങ്കെടുക്കുന്ന ജൂറി അംഗങ്ങൾ അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുമ്പ് അതത് മോഡലുകളെ 13 വ്യത്യസ്ത മാനദണ്ഡങ്ങളിൽ സമഗ്രമായി പരിശോധിക്കും. 2023 എയ്‌സർ ഫാസ്റ്റർ അവാർഡ്‌സിന്റെ ജൂറിയിൽ ഓട്ടോമൊബൈൽ ജേണലിസം മേഖലയിലെ ഏറ്റവും പരിചയസമ്പന്നരാണ് പങ്കെടുക്കുന്നത്.

FASTER Awards 2023

ജോബോ കുരുവിള (എഡിറ്റർ, ഡ്രൈവ്സ്പാർക്ക്), അമിത് ചങ്കാനി (എഡിറ്റർ, മോട്ടോറോയിഡ്‌സ്), ആയുഷ് ജെയിൻ (എഡിറ്റർ, ഇന്ത്യൻ ടോർക്ക്), ഗൗരവ് യാദവ് (എഡിറ്റർ, ഗാഡിവാഡി), നരേന്ദ്ര ശർമ (എഡിറ്റർ, ഗിയർഫ്ലിക്ക്), രോഹിത് ഖുറാന (എഡിറ്റർ, കാർബ്ലോഗ് ഇന്ത്യ), റോഷൻ ജോസഫ് (എഡിറ്റർ, പൈലറ്റ് ഓൺ വീൽസ്) എന്നിവരാണ് 2023 ഫാസ്റ്റർ അവാർഡ്‌സിലെ ജൂറി അംഗങ്ങൾ. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണം ബൈജു എൻ നായർ ജൂറി റൗണ്ടിൽ പങ്കെടുക്കാനുണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ വാഹന വിപണിയിൽ മാറ്റമുണ്ടാക്കിയ മികച്ച ഉൽപ്പന്നങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെങ്കിലും ഈ മേഖലയിൽ നിർണായക സംഭാവന നൽകിയ വ്യക്തികളെയും ഓർഗനൈസേഷനുകളെയും ക്രിയേറ്റീവ് ഔട്ട്‌പുട്ടുകളെയും 2023 എയ്‌സർ ഫാസ്റ്റർ പുരസ്ക്കാരത്തിൽ ആദരിക്കും. ഫാസ്റ്റർ അവാർഡ്‌സിന്റെ രണ്ടാം പതിപ്പ് 4 വിശാലമായ വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

Acer FASTER Awards 2023

അതിൽ ഇലക്ട്രിക് 4 വീലർ ഓഫ് ദി ഇയർ, ഇലക്ട്രിക് 2 വീലർ ഓഫ് ദി ഇയർ, പ്രീമിയം കാർ ഓഫ് ദി ഇയർ, പ്രീമിയം ബൈക്ക് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിൽ പുസ്ക്കാരങ്ങൾ സമ്മാനിക്കും. ഇതുകൂടാതെ മോട്ടോർസ്പോർട്ട് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ, ഓട്ടോമോട്ടീവ് ഓഫ് ദി ഇയർ എന്നീ പുരസ്ക്കാരങ്ങളും കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീം ഓഫ് ദി ഇയർ, പിആർ ടീം ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലും അവാർഡുകൾ പ്രഖ്യാപിക്കും.

ഓട്ടോമോട്ടീവ് ടെക്നോളജി ഓഫ് ദി ഇയർ, ഓട്ടോമോട്ടീവ് പരസ്യ ക്യാമ്പയിനുള്ള പുരസ്ക്കാരങ്ങളും 2023 ഫാസ്റ്റർ അവാർ‌ഡ്‌സിൽ തെരഞ്ഞെടുക്കും. ഏപ്രിൽ അവസാന ആഴ്ച്ചയിൽ രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്ക്കാരദാനം നടക്കുക. ഫാസ്റ്റർ അവാർഡ്‌സിന്റെ രണ്ടാം പതിപ്പിന്റെ വിധിനിർണയ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്താനും അതിനായി കൂടുതൽ കഠിനാധ്വാനം ചെയ്യാനും തങ്ങൾ ഒരുക്കമാണെന്ന് ഫാസ്റ്ററിലെ അംഗവും ചെയർമാനും സ്ഥാപകനായ അമിത് ചങ്കാനി പറഞ്ഞു.

Acer FASTER Awards 2023

വാഹനം വാങ്ങുന്നവരെ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് അതത് സെഗ്മെന്റുകളിലെ ഏറ്റവും അർഹരായ മോഡലുകളെ ആദരിക്കുക എന്നതാണ് ഫാസ്റ്റർ ഓട്ടോ അവാർഡുകളുടെ ലക്ഷ്യമെന്ന് ഫാസ്റ്ററിന്റെ സ്ഥാപക അംഗവും സെക്രട്ടറിയുമായ നരേന്ദ്ര ശർമയും അഭിപ്രായപ്പെട്ടു. ബെഞ്ച്മാർക്കിംഗ്, വെഹിക്കിൾ പെർഫോമൻസ്, ബ്രേക്ക് ടെസ്റ്റിംഗ്, ഹാൻഡ്‌ലിംഗ് തുടങ്ങി നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാവും അവാർ‌ഡിന് നിർണയിക്കുക. മത്സരിക്കുന്ന കാറുകളുടെ പ്രകടനം വസ്തുനിഷ്ഠമായി കണക്കാക്കിയാണ് അവാർഡുകൾ നിർണയിക്കുക.

More from DriveSpark

Article Published On: Tuesday, April 11, 2023, 16:54 [IST]
English summary
Acer faster awards 2023 jury round starts from tomorrow details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X