എയ്‌സർ ഫാസ്റ്റർ അവാർഡ്‌ 2023 വിജയികളെ ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യൻ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2023 എയ്‌സർ ഫാസ്റ്റർ അവാർഡ്‌സിന്റെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം. നവി മുംബൈയിൽ നടന്ന സമഗ്രമായ ജൂറി റൗണ്ടിന് ശേഷമാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ അസോസിയേഷനാണ് ഫാസ്റ്റർ (FASTER). ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്‌ട്രോണിക് റിയലം എന്നാണ് ഇതിന്റെ പൂർണ രൂപം. 2022 കലണ്ടർ വർഷത്തിൽ പുറത്തിറക്കിയ എല്ലാ പുതിയ കാറുകളും ഇരുചക്ര വാഹനങ്ങളും അവാർഡിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെല്ലാം യഥാർഥ സാഹചര്യങ്ങളിൽ പരീക്ഷിക്കപ്പെട്ടതിനു ശേഷമാണ് വിജയിയെ കണ്ടെത്തുന്നത്.

Acer Faster Awards 2023

വിജയികളെ പക്ഷപാതരഹിതമായാണ് തെരഞ്ഞെടുക്കുന്നത് എന്നുറപ്പാക്കാൻ ഒരു സ്വതന്ത്ര മൂല്യനിർണയ ഏജൻസിയായ മാർക്കറ്റ്സ് ആൻഡ് മാർക്കറ്റ്സാണ് വിധി നിർണയ പ്രക്രിയകൾ നിരീക്ഷിക്കുക. പങ്കെടുക്കുന്ന ജൂറി അംഗങ്ങൾ അന്തിമ നിഗമനത്തിൽ എത്തുന്നതിന് മുമ്പ് അതത് മോഡലുകളെ 13 വ്യത്യസ്ത മാനദണ്ഡങ്ങളിൽ സമഗ്രമായി പരിശോധിക്കും. 2023 എയ്‌സർ ഫാസ്റ്റർ അവാർഡ്‌സിന്റെ ജൂറിയിൽ ഓട്ടോമൊബൈൽ ജേണലിസം മേഖലയിലെ ഏറ്റവും പരിചയസമ്പന്നരാണ് വിധി നിർണയം നടത്തിയിരിക്കുന്നത്.

ജോബോ കുരുവിള (എഡിറ്റർ, ഡ്രൈവ്സ്പാർക്ക്), അമിത് ചങ്കാനി (എഡിറ്റർ, മോട്ടോറോയിഡ്‌സ്), ആയുഷ് ജെയിൻ (എഡിറ്റർ, ഇന്ത്യൻ ടോർക്ക്), ഗൗരവ് യാദവ് (എഡിറ്റർ, ഗാഡിവാഡി), നരേന്ദ്ര ശർമ (എഡിറ്റർ, ഗിയർഫ്ലിക്ക്), രോഹിത് ഖുറാന (എഡിറ്റർ, കാർബ്ലോഗ് ഇന്ത്യ), റോഷൻ ജോസഫ് (എഡിറ്റർ, പൈലറ്റ് ഓൺവീൽസ്) എന്നിവരാണ് ഫാസ്റ്റർ അവാർഡ്‌സിന്റെ ജൂറിയിലുള്ളത്.

Acer Faster Awards 2023

ബെഞ്ച്മാർക്കിംഗ്, വെഹിക്കിൾ പെർഫോമൻസ്, ബ്രേക്ക് ടെസ്റ്റിംഗ്, ഹാൻഡ്‌ലിംഗ് തുടങ്ങി നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാവും അവാർ‌ഡിന് നിർണയിക്കുക. മത്സരിക്കുന്ന കാറുകളുടെ പ്രകടനം വസ്തുനിഷ്ഠമായി കണക്കാക്കിയാണ് അവാർഡുകൾ നിർണയിക്കുക. ഇലക്ട്രിക് 4 വീലർ ഓഫ് ദി ഇയർ, ഇലക്ട്രിക് 2 വീലർ ഓഫ് ദി ഇയർ, പ്രീമിയം കാർ ഓഫ് ദി ഇയർ, പ്രീമിയം ബൈക്ക് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലാണ് പുസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്.

ഇന്ത്യൻ വാഹന വിപണിയിൽ മാറ്റമുണ്ടാക്കിയ മികച്ച ഉൽപ്പന്നങ്ങളെ കണ്ടെത്തുകയാണ് ഫാസ്റ്ററിന്റെ പ്രധാന ലക്ഷ്യമെങ്കിലും ഈ മേഖലയിൽ നിർണായക സംഭാവന നൽകിയ വ്യക്തികളെയും ഓർഗനൈസേഷനുകളെയും ക്രിയേറ്റീവ് ഔട്ട്‌പുട്ടുകളെയും ഫാസ്റ്റർ പുരസ്ക്കാരത്തിൽ ആദരിക്കുന്നുണ്ട്.

Acer Faster Awards 2023

ആയതിനാൽ മോട്ടോർസ്പോർട്ട് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ, ഓട്ടോമോട്ടീവ് ഓഫ് ദി ഇയർ എന്നീ പുരസ്ക്കാരങ്ങളും കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീം ഓഫ് ദി ഇയർ, പിആർ ടീം ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലും അവാർഡുകൾ പ്രഖ്യാപിക്കും. ഓട്ടോമോട്ടീവ് ടെക്നോളജി ഓഫ് ദി ഇയർ, ഓട്ടോമോട്ടീവ് പരസ്യ ക്യാമ്പയിനുള്ള പുരസ്ക്കാരങ്ങളും 2023 ഫാസ്റ്റർ അവാർ‌ഡ്‌സിൽ ഇന്ന് പ്രഖ്യാപിക്കും.

2023 ഫാസ്റ്റർ അവാർഡ് ടൈറ്റിൽ സ്പോൺസറായി ടെക് ഭീമൻമാരായ എയ്‌സറാണ് എത്തുന്നത്. ഗോപ്രോ, WD-40 തുടങ്ങിയ കമ്പനികളും 2023 എയ്‌സർ ഫാസ്റ്റർ അവാർഡ്‌സിന്റെ അസോസിയേറ്റ് സ്പോൺസർമാരായുണ്ട്. ഓട്ടോമോട്ടീവ് ഡാറ്റ ടെസ്റ്റിംഗിലെ മുൻനിര വിദഗ്ധരിൽ ഒരാളായ സെൻ മൈക്രോ സിസ്റ്റംസും ഫാസ്റ്റർ അവാർഡ്‌സിന്റെ ഡാറ്റ, ടെസ്റ്റിംഗ് പങ്കാളിയായി ഒപ്പമുണ്ട്.

Article Published On: Wednesday, May 3, 2023, 13:13 [IST]
English summary
Acer faster awards 2023 winners to be announced today in gurugram full details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X