പ്രതിഫലം 20 കോടി രൂപയല്ലേ, താരസുന്ദരിയുടെ യാത്രയിനി 1.52 കോടിയുടെ ലക്ഷ്വറി എസ്‌യുവിയിൽ

ലക്ഷ്വറി കാറുകൾ എന്നുകേൾക്കുമ്പോഴെ ഇപ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് സെലിബ്രിറ്റുകളുടെ കാര്യമായിരിക്കും അല്ലേ. ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് സിനിമാ താരങ്ങൾ. അതിപ്പോൾ ഇങ്ങ് മലയാളത്തിലായാലും അങ്ങ് ബോളിവുഡിലായാലും താരങ്ങളെല്ലാം ഗരാജിൽ വണ്ടികൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണിപ്പോൾ. നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ പെർഫോമൻസ് കാർ വൈറലായതിനു പിന്നാലെ മറ്റൊരു താരത്തിന്റെ പുത്തൻ വണ്ടിയും ഇന്റർനെറ്റിൽ ചർച്ചയാവുകയാണിപ്പോൾ.

എന്നാൽ സംഭവം മലയാളത്തിലല്ല, അങ്ങ് ബോളിവുഡിൽ നിന്നാണ് ആ വാർത്ത. ഏവരുടേയും പ്രിയങ്കരിയായ താരസുന്ദരി ആലിയ ഭട്ടിന്റെ ഗരാജിൽ പുത്തൻ ലക്ഷ്വറി കാർ എത്തിയതാണീ സന്തോഷ വാർത്ത. ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് നടിയുടെ ശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്. ബോളിവുഡിലെ സ്റ്റാറായ രൺബീർ കപൂറിന്റെ പത്നി കൂടിയായ ആലിയയുടെ വലിയ കളക്ഷനിലെ പുത്തൻ അതിഥിയുടെ വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Alia Bhatt Added New BMW X7 Luxury SUV Worth Rs 1.53 Crore To Her Garage

അടുത്തിടെ രൺബീർ പുതിയ റേഞ്ച് റോവർ എസ്‌യുവി വാങ്ങിയതിനു പിന്നാലെയാണ് ആലിയയും തന്റെ ഗരാജിലേക്ക് പുതിയൊരു മോഡലിനെ കൂടി കൊണ്ടുവന്നിരിക്കുന്നത്. xDrive40i M സ്പോർട്ട്, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായി എത്തുന്ന ബിഎംഡബ്ല്യു X7 ലക്ഷ്വറി വാഹനത്തിന് 1.22 കോടി രൂപ മുതൽ 1.25 കോടി രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇതിലെ ഡീസൽ വേരിയന്റാണ് ആലിയ ഭട്ട് സ്വന്തമാക്കിയിരിക്കുന്നത്.

അതായത് മഹാരാഷ്ട്രയിൽ വണ്ടി ഓൺ-റോഡിൽ ഇറങ്ങുമ്പോൾ ഏകദേശം 1.52 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ. കൂറ്റൻ കിഡ്‌നി ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് ലക്ഷ്വറി എസ്‌യുവിയുടെ ഡിസൈനിലെ ഹൈലൈറ്റുകൾ. പുതിയ ബിഎംഡബ്ല്യു കാറുകളുടെ മുൻവശത്തെ ഡിസൈൻ അൽപ്പം വിചിത്രമോ അസാധാരണമോ ആയി പലരും കാണുന്നുണ്ടെങ്കിലും വല്ലാത്തൊരു ചന്തമാണ് വണ്ടിക്കുള്ളതെന്ന് പറയാതെ വയ്യ.

Alia Bhatt Added New BMW X7 Luxury SUV Worth Rs 1.53 Crore To Her Garage

ഇന്റീരിയറിലേക്ക് കയറിയാലും യാത്രക്കാരെ ആനന്ദപ്പിക്കുന്ന തരത്തിലുള്ള അകത്തളമാണ് സ്വാഗതം ചെയ്യുന്നത്. ഡാഷ്‌ബോർഡിൽ ഡ്യുവൽ സ്‌ക്രീനുകൾ പോലുള്ള ഫീച്ചറുകളോടെയാണ് X7 എത്തുന്നത്. ഒന്ന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമായാണ് പ്രവർത്തിക്കുന്നത്. ഒരു പനോരമിക് സൺറൂഫ്, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ഡിജിറ്റൽ കീ എന്നീ ആഡംബര ഫീച്ചറുകളും ഈ ജർമൻ കാറിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ എന്നിവയാണ് ആലിയ ഭട്ടിന്റെ പുതിയ കാറിലുള്ള മറ്റ് ഫീച്ചറുകൾ. ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) തുടങ്ങിയ സവിശേഷതകളും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

ADAS സേഫ്റ്റി ഫീച്ചറും ബോളിവുഡ് സുന്ദരിയായ ആലിയയുടെ X7 എസ്‌യുവിയിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവയും ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക്, ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ ഷേഡുകൾ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകൾ ബിഎംഡബ്ല്യു ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റീരിയറിനായി ഉപഭോക്താക്കൾക്ക് ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് ഷേഡ് അപ്ഹോൾസ്റ്ററി എന്നിവയിൽ നിന്നും തെരഞ്ഞെടുക്കാം.

മിനറൽ വൈറ്റ്, ടാർറ്റുഫോ കളറിലുള്ള ഇന്റീരിയറാണ് ആലിയ ഭട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. X7 പെട്രോൾ 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും.

Alia Bhatt

ഇതിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ടെന്നതിനാൽ കൂടുതൽ കാര്യക്ഷമമായ ഡ്രൈവാണ് വാഹനം നൽകുന്നത്. ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിലെ മെർസിഡീസ് ബെൻസ് GLS, ഔഡി Q7, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി പോലുള്ള എതിരാളികളെ ഒഴിവാക്കിയാണ് ആലിയ ഭട്ട് ബിഎംഡബ്ല്യു X7 സ്വന്തമാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, October 4, 2023, 15:54 [IST]
English summary
Alia bhatt added new bmw x7 luxury suv worth rs 1 53 crore to her garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X