തമ്പുരാനായ സിറ്റിക്കെതിരെ എമ്പുരാനായി വാഴാൻ വെർണ; അവതരണം നാളെ

ഏവരും കാത്തിരിക്കുന്ന വെർണയുടെ പുത്തൻ അവതാരം പിറവിയെടുക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. മുൻഗാമിയേക്കാൾ കിടിലൻ മാറ്റങ്ങളുമായാണ് മിഡ്-സൈസ് സെഡാന്റെ ഇത്തവണത്തെ വരവ്. ഫീച്ചറുകളുടെ നീണ്ട നിരയും സുരക്ഷയുടെ അങ്ങേയറ്റവുമായാണ് വാഹനം ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. നാളെ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചുമാണ് നടക്കാനിരിക്കുന്നത്.

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ തമ്പുരാനായ ഹോണ്ട സിറ്റിയുമായി നേരിട്ട് മത്സരിക്കാനാണ് പുതുപുത്തൻ ഹ്യുണ്ടായി വെർണ തയാറെടുക്കുന്നത്. ഈ ശ്രേണിയിലെ എമ്പുരാനായി വാഹനം മാറുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന് പുറമെ ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ കേമൻമാരും സെഗ്മെന്റിൽ മത്സരത്തിനുണ്ട്. എന്നാൽ എതിരാളികളെയെല്ലാം മലർത്തിയടിക്കാൻ കഴിവുള്ളവനാക്കിയാണ് വെർണയെ ഹ്യുണ്ടായി ഇത്തവണ ഒരുക്കിയെടുത്തിരിക്കുന്നത്.

തമ്പുരാനായ സിറ്റിക്കെതിരെ എമ്പുരാനായി വാഴാൻ വെർണ

ഹ്യുണ്ടായി വെർണയുടെ നിലവിലെ മോഡലിനെ അപേക്ഷിച്ച് വലുതും കൂടുതൽ ശക്തവും നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളാൽ സമ്പന്നവുമായാരിക്കും പുതുതലമുറ പതിപ്പ്. ADAS സാങ്കേതികവിദ്യ ലഭിക്കുന്ന സെഗ്‌മെന്റിലെ രണ്ടാമത്തെ സെഡാൻ കൂടിയാവുമിത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് പൂർണമായും പെട്രോളിലേക്ക് ചേക്കേറുന്നുവെന്ന പ്രത്യേകതയും ഇത്തവണ വെർണയ്ക്കുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാവും കാറിനുണ്ടാവുക.

ആറു സ്പീഡ് ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായി വെർണയിൽ ഇടംപിടിക്കുമ്പോൾ സിവിടി ഓട്ടോമാറ്റിക്കായിരിക്കും NA പെട്രോളിന് ലഭിക്കുക. അതേസമയം ടർബോചാർജ്ഡ് വേരിയന്റുകൾക്ക് ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ ഓപ്ഷനും ഹ്യുണ്ടായി ഒരുക്കും. സ്റ്റാൻഡേർഡ് 1.5 ലിറ്റർ യൂണിറ്റ് 115 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ടർബോ യൂണിറ്റ് 163 bhp കരുത്തിൽ 253 Nm torque വരെ നൽകും.

തമ്പുരാനായ സിറ്റിക്കെതിരെ എമ്പുരാനായി വാഴാൻ വെർണ; അവതരണം നാളെ

പുതിയ ഹ്യുണ്ടായി വെർണയുടെ ഇന്റീരിയർ പരിഷ്ക്കരിച്ച ഡിസൈനൊപ്പം പുത്തൻ ഗാഡ്‌ജെറ്റുകളാലും പുതുക്കിയിട്ടുണ്ട്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് പുതിയ 10.25 ഇഞ്ച് എച്ച്‌ഡി ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ടിഎഫ്ടി എംഐഡിയുള്ള ഡിജിറ്റൽ ക്ലസ്റ്ററുമാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. പുതുതലമുറ വെർണ സ്വിച്ചബിൾ ടൈപ്പ് ഇൻഫോടെയ്ൻമെന്റും ക്ലൈമറ്റ് കൺട്രോളറുമാണ് അവതരിപ്പിക്കുന്നത്. ഇക്കാര്യം ഈ സെഗ്‌മെന്റിൽ ഇതാദ്യമായാണ് എത്തുന്നത്. കൂടാതെ പ്രീമിയം സെഡാന് ഇപ്പോൾ വെന്റിലേഷനും ഹീറ്റഡ് ഫംഗ്ഷനുമുള്ള ഫ്രണ്ട് സീറ്റുകളും ലഭിക്കും.

എട്ട് സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റമാണ് ഹ്യുണ്ടായി വെർണയുടെ ക്യാബിനെ സമ്പുഷ്‌ടമാക്കുന്ന മറ്റൊരു കിടിലൻ ഫീച്ചർ. വരാനിരിക്കുന്ന മോഡലിൽ 65 ഓളം സുരക്ഷാ ഫീച്ചറുകൾക്കൊപ്പം നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഉണ്ടാകും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തമ്പുരാനായ സിറ്റിക്കെതിരെ എമ്പുരാനായി വാഴാൻ വെർണ

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ വരാനിരിക്കുന്ന പുതിയ വെർണയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ഉണ്ടായിരിക്കുമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 17 സവിശേഷതകളുള്ള ഹ്യുണ്ടായിയുടെ സ്മാർട്ട്സെൻസ് ഉപയോഗിച്ച് മോഡൽ ലെവൽ 2 ADAS ഫംഗ്ഷനുകൾ സജ്ജീകരിക്കുമെന്നാണ് വിവരം. ഇവ അടുത്തിടെ പുറത്തിറങ്ങിയ ട്യൂസോൺ എസ്‌യുവിക്ക് സമാനമായ കാര്യങ്ങളാണ്. കൃത്യമായി വിവരിച്ചാൽ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ADAS സംവിധാനത്തിൽ താഴെ പറയുന്ന സവിശേഷതകളാവും ഇടംപിടിക്കുക.

ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ് എന്നിവ പുത്തൻ വെർണയുടെ ADAS ഫീച്ചറിൽ ഉൾപ്പെടുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ സെഡാൻ ആയി വെർണ മാറും.

More from DriveSpark

Article Published On: Monday, March 20, 2023, 16:30 [IST]
English summary
All new hyundai verna will launch tomorrow what can we expect from the new gen sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X