നാടുവാഴാൻ ഇവർ; ഏപ്രിലിൽ വിപണിയിലെത്തുന്ന യമണ്ടൻ കാറുകൾ

ഏപ്രിൽ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ കാറുകളുടെ വിലയിൽ വൻ പരിഷ്ക്കാരങ്ങൾ വരാനിരിക്കുകയാണ്. ഒരു കാർ വാങ്ങുക എന്ന സ്വപ്‌നവും പേറിനടക്കുന്നവർ പോക്കറ്റിൽ കൂടുതൽ പണം കരുതിയാൽ മാത്രമേ വാഹനം വീട്ടുമുറ്റത്തെത്തൂ... വില വർധനവിന് പുറമെ ഒട്ടനവധി പുത്തൻ മോഡലുകളും കളംനിറയുന്ന മാസമാണ് വരാനിരിക്കുന്നത്.

എസ്‌യുവികൾ മുതൽ ഇലക്‌ട്രിക് കാറുകളുടെ വരെ ലോഞ്ചുകൾ അണിനിരക്കുന്ന ഏപ്രിൽ മാസത്തെ വിപണിയും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്തെന്നാൽ അത്രയും മിടുക്കരായ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകൾക്കായി ഒരുങ്ങിയിരിക്കുന്നത്. ഇതിൽ സാധാരണക്കാരുടെ മനംനിറയ്ക്കാൻ മാരുതി സുസുക്കിയിൽ നിന്നും ഫ്രോങ്ക്‌സും ജിംനിയും വിൽപ്പനയ്ക്ക് എത്തും. അതേസമയം ലക്ഷ്വറി വിഭാഗത്തിൽ മെർസിഡീസിന്റെ സൂപ്പർകാറിനെയാണ് ഏവരും കാത്തിരിക്കുന്നത്.

ഏപ്രിലിൽ വിപണിയിലെത്തുന്ന യമണ്ടൻ കാറുകൾ

വില കൂടിയാലും രാജ്യത്ത് വാഹനം വാങ്ങാൻ ആളുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ZS ഇവിക്ക് ശേഷം തങ്ങളുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായ കോമെറ്റും എംജി മോട്ടോർസ് അണിനിരത്തുന്നുണ്ട്. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മാരുതിയിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയായ ഫ്രോങ്ക്സാണ് ഇതിൽ ഏറ്റവും ശ്രദ്ധേയൻ. എങ്കിലും നാടുവാഴാനായി 2023 ഏപ്രിൽ മാസം വിപണിയിൽ എത്തുന്ന പുതുപുത്തൻ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

എംജി കോമെറ്റാണ് വരാനിരിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാറുകളിൽ ഒന്ന്. കാരണം വലിപ്പത്തിന്റെ കാര്യത്തിൽ പുതിയ ചരിത്രം കുറിക്കാനാണ് വാഹനത്തിന് വരവ്. മൈക്രോ ഇവിയായി രൂപമെടുത്തിരിക്കുന്ന ഇലക്ട്രിക് കാറിന്റെ വില നിർണയമായിരിക്കും ഏവർക്കും ആദ്യം അറിയേണ്ടത്. വലിപ്പം കുറഞ്ഞ എംജി കോമറ്റ് ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന ഏറ്റവും ചെറിയ ഇലക്ട്രിക് കാറായി മാറുകയും ചെയ്യും. നിലവിൽ ഇവിയുടെ ബാറ്ററി പായ്ക്കിനെ കുറിച്ചോ ഇലക്ട്രിക് മോട്ടോറിനെ കുറിച്ചോ ഉള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

എംജി കോമെറ്റ്

ഈ വർഷം നടന്ന ഓട്ടോ എക്സ്പോയിലാണ് സർപ്രൈസ് എൻട്രിയായി ഫ്രോങ്ക്‌സിനെ മാരുതി കൊണ്ടുവരുന്നത്. ഒറ്റനോട്ടത്തിൽ, ബലേനോ ഹാച്ച്ബാക്കിന്റെ കൂപ്പെ മോഡലാണെന്ന് തോന്നുമെങ്കിലും നിരവധി പുതുമകളുമായാണ് കാറിന്റെ വരവ്. അതിലൊന്നാണ് ബൂസ്റ്റർജെറ്റ് എഞ്ചിന്റെ രണ്ടാം ജന്മം. ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ് എന്നിവയോട് കിടപിടിക്കുന്ന വില നിർണയം കൂടിയായാൽ സംഭവം ഹിറ്റാണ്. ഇതിനകം ബുക്കിംഗ് ആരംഭിച്ച ഫ്രോങ്ക്സ് ഇതുവരെ 13,000-ലധികം ബുക്കിംഗുകൾ നേടിയിട്ടുണ്ട്.

ഏപ്രിൽ മാസം വരാനിരിക്കുന്ന കാറുകളുടെ പട്ടികയിലേക്ക് നോക്കുമ്പോൾ ഏപ്രിൽ 11-ന് മെർസിഡീസ് ബെൻസ് നിരയിലേക്ക് AMG GT 63 S E പെർഫോമൻസ് മോഡൽ എത്തുന്നതാണ് ഹൈലൈറ്റ്. നിലവിൽ ജർമൻ ബ്രാൻഡ് നിർമിക്കുന്നതിൽവെച്ച് ഏറ്റവും ശക്തമായ AMG കാറാണിത്. പരമാവധി 843 bhp കരുത്തിൽ 1,400 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 4.0 ലിറ്റർ V8 ടർബോ എഞ്ചിനാണ് ഈ ലക്ഷ്വറി കാറിന് തുടിപ്പേകുന്നത്.

ലംബോർഗി ഉറൂസ് S

ലംബോർഗി ഉറൂസ് S ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന മാസമാണ് വരാനിരിക്കുന്നത്. ഏപ്രിൽ 13-ന് നിരത്തിലേക്ക് വാഴാനിറങ്ങുന്ന ഈ പെർഫോമൻസ് ആഡംബര എസ്‌യുവി നിലവിലുള്ള ഉറൂസ് മോഡലിന്റെ പകരക്കാരനാവും. 4.0 ലിറ്റർ V8 ട്വിൻ ടർബോ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഇത് 666 bhp കരുത്തിൽ പരമാവധി 850 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

മണിക്കൂറിൽ പരമാവധി 305 കിലോമീറ്റർ വേഗതയുള്ള പുറത്തെടുക്കാനാവുന്ന ഉറുസ് S ലക്ഷ്വറി എസ്‌യുവിക്ക് വെറും 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് എല്ലാത്തരം റോഡുകളിലും മികച്ച പെർഫോമൻസ് നൽകുന്നതിനായി ഫോർവീൽ ഡ്രൈവ് ഓപ്ഷനും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, March 25, 2023, 16:30 [IST]
English summary
April 2023 car launches maruti fronx mg comet lamborghini urus s and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X