സെലിബ്രിറ്റികളുടെ പ്രതിഫലം കൂട്ടേണ്ടി വരും, പോക്കറ്റ് കീറുന്ന തീരുമാനവുമായി ഈ ജർമൻ കമ്പനി

ഇന്ത്യയിൽ ആഡംബര കാറുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന വിഭാഗക്കാരാണ് നമ്മുടെ സിനിമാ താരങ്ങൾ. കാശില്ലാത്തവർ പണ്ടേ ലക്ഷ്വറി കാറുകളുടെ പിന്നാലെ പായാറില്ല. എങ്കിലും സെലിബ്രിറ്റികളെല്ലാം ഇത്തരം വാഹനങ്ങൾ വാങ്ങുന്ന വാർത്തകളും വിശേഷങ്ങളുമെല്ലാം അറിയാൻ നമുക്കും ഏറെ താത്പര്യമുള്ള കാര്യമാണ്. ഇത്തരം ആഡംബര കാറുകൾ നോക്കി നിൽക്കുവാനല്ലാതെ ജീവിതത്തിൽ ഒരുതവണ പോലും അതിൽ കയറാനുള്ള ഭാഗ്യം പോലും ലഭിക്കാത്തവരാണ് നമ്മളിൽ പലരും.

പക്ഷേ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു പോലുള്ള വമ്പൻ ബ്രാൻഡുകളെയെല്ലാം നമുക്ക് ഏറെ പരിചിതവുമാണ്. റോഡിൽ കണ്ടാൽ വണ്ടി നോക്കി മോഡലും ബ്രാൻഡുമെല്ലാം പറയാൻ നാം പഠിച്ചുകഴിഞ്ഞു. വണ്ടിഭ്രാന്തില്ലെങ്കിൽ പോലും ഇതൊക്കെ ഇന്നത്തെ തലമുറയ്ക്കറിയാൻ കഴിയും. ലക്ഷ്വറി കാർ നിർമാതാക്കളിൽ പലരും ജർമൻ കമ്പനികളാണ് താനും. ഈ നിരയിലെ പ്രമുഖരാണ് ഓഡി എന്നു നാം വിളിക്കുന്ന ഔഡി.

Audi Cars India Announced New Price Hike From 2024 January

ദേ ഇപ്പോൾ സെലിബ്രിറ്റികളുടെ പോക്കറ്റ് കീറുന്ന തീരുമാനവുമായി ഈ ജർമൻ കമ്പനി എത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ 2024 ജനുവരി ഒന്ന് മുതൽ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ആയതിനാൽ നിങ്ങളിൽ ആരെങ്കിലും കുറച്ച് കാലമായി ഒരു ഡ്രീം ഔഡി കാർ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ബുക്ക് ചെയ്യാനുള്ള ഏറ്റവും മികച്ച സമയമാണിത്.

പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ വില കൂടുന്നതിനാൽ വണ്ടിയിപ്പോഴേ വേണമെങ്കിൽ പ്രീ-ബുക്ക് ചെയ്‌തിടാം. അങ്ങനെയെങ്കിൽ പഴയ വിലക്ക് ഈ പ്രതാപിയെ വീട്ടിലെത്തിക്കാനാവും. ഇന്ത്യയിൽ ഒരു കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ വാഹനങ്ങളിലുണ്ടാവുന്ന വിലക്കയറ്റം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതുവർഷം മുതൽ മോഡൽ നിരയിൽ ഔദ്യോഗികമായി വർധനവ് പ്രഖ്യാപിച്ച ആദ്യ കമ്പനികളിലൊന്നാണ് ഔഡി.

Audi Cars India Announced New Price Hike From 2024 January

ഇതിനു പിന്നാലെ പാസഞ്ചർ കാർ സെഗ്മെന്റിലെ ജനപ്രിയരായ മാരുതി സുസുക്കിയും ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമെല്ലാം വില കൂട്ടുകയാണെന്ന് അറിയിച്ചിട്ടുണ്ട്. വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകളും പണപ്പെരുപ്പവും പ്രവർത്തനച്ചെലവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഔഡി ഇന്ത്യ പുതിയ വില പരിഷ്ക്കാരം നടപ്പിലാക്കാൻ പോവുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ എല്ലാ കാർ മോഡലുകളിലും ഏകദേശം 2 ശതമാനം വില വർധനവാണ് 2024 ജനുവരി മുതൽ സംഭവിക്കുന്നത്.

അതായത് ഉദാഹരണം പറയുകയാണെങ്കിൽ ഏകദേശം 50 ലക്ഷം രൂപ വിലയുള്ള ഔഡി കാറിന് ഏതാണ്ട് 1 ലക്ഷം രൂപയോളമായിരിക്കും വില ഉയർത്തുക. വിലയിലെ വർധനവ് മുഴുവൻ മോഡൽ ശ്രേണിക്കും ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടാവുന്ന മാറ്റം വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി നോക്കി കാണേണ്ടത്. നിലവിൽ ആഡംബര വാഹന വിഭാഗത്തിൽ അതിവേഗം കുതിക്കുന്നവരാണ് ഔഡി.

Audi Cars India Announced New Price Hike From 2024 January

ഈ വർഷം ഏകദേശം 88 ശതമാനം വളർച്ച രേഖപ്പെടുത്തിയാണ് ഔഡി മുന്നേറുന്നത്. നടപ്പുവർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 5,530 യൂണിറ്റുകൾ വിറ്റഴിച്ചതായി ജർമൻ കമ്പനി അടുത്തിടെ എടുത്തു പറഞ്ഞിരുന്നു. Q3, Q5, Q7 എന്നിവയും A4, A8 L പോലുള്ള മോഡലുകൾക്കാണ് ഇവിടെ ശക്തമായ ഡിമാന്റ് ലഭിക്കുന്നത്. കൂടാതെ RS Q8 പോലെയുള്ള പെർഫോമൻസ് മോഡലുകളും ബ്രാൻഡ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ വാഹന വിപണിയുടെ ഭാവിയായി കാണപ്പെടുന്ന Q8 50 ഇ-ട്രോൺ, Q8 55 ഇ-ട്രോൺ, Q8 സ്‌പോർട്ട്ബാക്ക് 50 ഇ-ട്രോൺ, Q8 സ്‌പോർട്ട്ബാക്ക് 55 ഇ-ട്രോൺ, ഇ-ട്രോൺ ജിടി, RS ഇ-ട്രോൺ ജിടി എന്നിവ ഉൾപ്പെടുന്ന ഏറ്റവും വിശാലമായ ഇലക്ട്രിക് ശ്രേണിയും ഔഡിയുടെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ മാസം ഔഡി S5 സ്‌പോർട്‌ബാക്കിന്റെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

Audi Cars India Announced New Price Hike From 2024 January

പ്ലാറ്റിനം എഡിഷൻ എന്ന പേരിലാണ് S5 സ്‌പോർട്‌ബാക്കിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തിയത്. ഉത്സവ സീസണിലെ വിൽപ്പന പിടിക്കാനുള്ള ഈ തന്ത്രവും വിജയം കണ്ടെന്നാണ് റിപ്പോർട്ടുകൾ. 81.57 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഇതിനായി മുടക്കേണ്ടി വരുന്നത്. ഏതാണ്ട് അതേസമയം കമ്പനി കോംപ്ലിമെന്ററിയായി 10 വർഷത്തെ റോഡ്-സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാമും ആരംഭിച്ചു. ഇത് 2023 ഒക്ടോബർ 1 മുതൽ ബുക്ക് ചെയ്ത എല്ലാ കാറുകൾക്കും ലഭിക്കും.

More from DriveSpark

Article Published On: Tuesday, November 28, 2023, 16:52 [IST]
English summary
Audi cars india announced new price hike from 2024 january details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X