സിനിമ താരങ്ങളുടെ പുതിയ ക്രഷ്; 13.4 കി.മീ മൈലേജുമായി ഔഡിയുടെ പുതിയ ലക്ഷ്വറി എസ്‌യുവി വിപണിയിൽ

ഉത്സവ സീസൺ അടുത്തതോടെ വിപണി പിടിക്കാനുള്ള പദ്ധതികളിലാണ് രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം. ബജറ്റ് സെഗ്മെന്റിലെ പുലികളായ മാരുതി സുസുക്കി മുതൽ ആഡംബര നിരയിലെ അഗ്രകണ്യരായ ഔഡി വരെ പുത്തൻ പുതിയ മോഡലുകൾ ഇന്ത്യയിൽ എത്തിക്കുന്ന തിരക്കിലാണിപ്പോൾ. ജർമൻ ലക്ഷ്വറി കാർ ബ്രാൻഡിലെ ശക്തൻമാരായ ഔഡി രാജ്യത്ത് സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ പുറത്തിറക്കുന്ന തിരക്കിലാണിപ്പോൾ.

ഉത്സവ സീസൺ അടുത്തിരിക്കുന്നതിനാൽ വിൽപ്പന വർധിപ്പിക്കുന്നതിനായി അടുത്തിടെ ഔഡി Q8 ആഡംബര എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ കൂടുതൽ താങ്ങാനാവുന്ന ലക്ഷ്വറി മോഡലായ Q5 എസ്‌യുവിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പിനെയും (Audi Q5 Limited Edition) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

Audi Q5 Limited Edition

ആഭ്യന്തര വിപണിയിൽ ജർമൻ ആഡംബര വാഹന ബ്രാൻഡിനായി കൂടുതൽ വിൽപ്പന പിടിക്കുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് Q5 എന്നതിനാൽ പുത്തൻ വേരിയന്റിന്റെ വരവ് കൂടുതൽ കരുത്താവും. ഔഡി Q5 ലിമിറ്റഡ് എഡിഷൻ ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ എക്സ്ക്ലൂസീവ് മൈത്തോസ് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നതും.

അതേസമയം ഒകാപി ബ്രൗൺ നിറത്തിലാണ് ലക്ഷ്വറി എസ്‌യുവിയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. കാഴ്ച്ചയിൽ അങ്ങനെ മൊത്തത്തിൽ തിളങ്ങി നിൽക്കാൻ പുതിയ മോഡലിന് സാധിച്ചിട്ടുണ്ട്. ആഡംബര വാഹന വിപണിയിലേക്കും ഇത്തരത്തിലുള്ള സ്പെഷ്യൽ എഡിഷൻ മോഡലുകളുടെ കുത്തൊഴുക്കാണിപ്പോൾ. എങ്കിലും തനതായ ശൈലിയിൽ വേറിട്ടുനിൽക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

Audi Q5 Limited Edition

Q5 ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജ് പ്ലസ് നൽകിയിരിക്കുന്നതിനു പുറമെ ബ്ലാക്ക് ഔഡി റിംഗ്‌സ്, ഗ്രിൽ, റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് ചില പ്രധാന ഹൈലൈറ്റുകളും ജർമൻ ലക്ഷ്വറി ബ്രാൻഡ് പുത്തൻ പതിപ്പിൽ കോർത്തിണക്കിയിട്ടുണ്ട്. ഈ സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ വിൻഡോ ട്രിം സ്ട്രിപ്പുകളും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

വെർട്ടിക്കൽ സ്‌ട്രട്ടുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രിക്കുള്ള കംഫർട്ട് കീ, സെൻസർ കൺട്രോൾഡ് ബൂട്ട് ലിഡ് ഓപ്പറേഷൻ, ഔഡിയുടെ സിംഗിൾഫ്രെയിം ഗ്രിൽ എന്നിവയാണ് ലുക്കിൽ Q5 ലിമിറ്റഡ് എഡിഷനെ സ്വാധീനിച്ചിരിക്കുന്ന പ്രധാന ആകർഷണങ്ങൾ. ഇന്റീരിയറും ലക്ഷ്വറി ഫീൽ നൽകുന്ന തരത്തിലാണ് പണിതെടുത്തിരിക്കുന്നത്. പ്ലഷ് ലെതർ, ലെതറെറ്റ് കോമ്പിനേഷൻ അപ്‌ഹോൾസ്റ്ററി, എട്ട് എയർബാഗുകൾ പോലുള്ള ഫീച്ചറുകൾ വാഹനത്തിൽ കാണാം.

Audi Q5 Special Edition

കപാർക്കിംഗ് എയ്‌ഡ് പ്ലസ് പാർക്ക് അസിസ്റ്റ്, മെമ്മറി ഫങ്ഷനുള്ള പവർ ഫ്രണ്ട് സീറ്റുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ഓഡി ഫോൺ ബോക്‌സ് എന്നിവയോടെയാണ് ഔഡി Q5 ന്റെ ക്യാബിൻ വരുന്നത്. വയർലെസ് ഫോൺ ചാർജിംഗ്, 10 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 19 സ്പീക്കറുകളുള്ള B&O പ്രീമിയം സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും ഔഡി Q5 ലിമിറ്റഡ് എഡിഷൻ മോഡലിന്റെ പ്രത്യേകതകളാണ്.

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റിലേതു പോലെ തന്നെ 261 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് Q5 ലിമിറ്റഡ് എഡിഷനും തുടിപ്പേകുന്നത്. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 6.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ആഡംബര എസ‌്‌യുവിക്ക് അഡാപ്റ്റീവ് സസ്‌പെൻഷനും ലഭിക്കുന്നുണ്ട്.

പരിമിതമായ സംഖ്യകളിൽ ലഭ്യമായ ഔഡി Q5 ലിമിറ്റഡ് എഡിഷൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 69.72 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. അതേസമയം എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് ഇന്ത്യയിൽ 61.51 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്തായാലും ഉത്സവ സീസൺ അടുത്തതോടെ രാജ്യത്തു നിന്നും കൂടുതൽ വിൽപ്പന ബ്രാൻഡിലേക്ക് എത്തുമെന്നാണ് അനുമാനം. ഇതിനായി സ്പെഷ്യൽ എഡിഷൻ മോഡലുകൾ ജർമൻ ബ്രാൻഡിന് സഹായകരമാവുമെന്നും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, September 18, 2023, 12:20 [IST]
English summary
Audi q5 limited edition launched in india price features spec and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X