ഈ കാറിന് ഇത്ര വിലയോ? പക്ഷേ ഫുൾ ചാർജിൽ 505 കി.മീ വരെ ഓടാം, പുതിയ ഇലക്‌ട്രിക് കാറുമായി ജർമൻ കമ്പനി

ഇലക്‌ട്രിക് വാഹനങ്ങൾ ഏറ്റവും കൂടുതലുള്ള വിഭാഗമേത് എന്നാരാങ്കിലും ചോദിച്ചാൽ നിസംശയം പറയാം അത് ലക്ഷ്വറി കാറുകളുടേതാണെന്ന്. ഔഡി, ബിഎംഡബ്ല്യു, മെർസഡീസ് ബെൻസ് പോലുള്ള ജർമൻ ബ്രാൻഡുകൾക്ക് പുറമെ ജാഗ്വർ, വോൾവോ, പോർഷ പോലുള്ള വമ്പൻമാരും ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കിയവരാണ്.

ഈ നിരയിലേക്ക് തന്റേതായ സ്ഥാനംപിടിക്കാനായി എത്തിയിരിക്കുകയാണ് പുതിയ ഔഡി Q8 ഇ-ട്രോൺ ഇലക്ട്രിക്. എസ്‌യുവി, സ്‌പോർട്ട്‌ബാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ബോഡി ശൈലിയിൽ പുത്തൻ ലക്ഷ്വറി ഇലക്‌ട്രിക് മോഡൽ സ്വന്തമാക്കാനാവും. വില കേട്ട് ഞെട്ടരുതെന്ന് ആദ്യമേ പറയാം. ജർമൻ കാറിന് 1.14 കോടി രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന പ്രാരംഭ എക്സ്ഷോറൂം വില.

Audi Q8 e-Tron Luxury Electric SUV Launched

Q8 ഇ-ട്രോൺ എസ്‌യുവി, Q8 ഇ-ട്രോൺ സ്‌പോർട്ട്‌ബാക്ക് എന്നിവയ്‌ക്കുള്ള ബുക്കിംഗ് ഈ മാസം ആദ്യം 5 ലക്ഷം രൂപയ്ക്ക് കമ്പനി ആരംഭിച്ചിരുന്നു. അതേസമയം ഈ ആഡംബര വൈദ്യുത വാഹനത്തിനുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് ഔഡി വ്യക്തമാക്കിയിരിക്കുന്നത്. ഈ പുതിയ മോഡൽ ഇതിനകം വിൽപനയിലുള്ള ഇ-ട്രോൺ എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളാണെന്നു വേണം പറയാൻ. കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകൾക്ക് പുറമെ ഇത്തവണ Q8 എന്ന പേരും ഇവിയിലേക്ക് എത്തുന്നു.

റീഡിസൈൻ ചെയ്‌ത ഗ്രിൽ, ലൈറ്റുകൾ, ബമ്പറുകൾ, ടെയിൽഗേറ്റ് എന്നിവയ്‌ക്കൊപ്പം പുതിയ ബോഡി വർക്കുകളും Q8 ഇ-ട്രോൺ എസ്‌യുവിയുടെ എക്സ്റ്റീരിയർ പരിഷ്‌ക്കാരങ്ങളിൽ ഉൾപ്പെടുന്നു. അങ്ങനെ ഈ ലക്ഷ്വറി കാർ മുമ്പത്തേക്കാൾ ഷാർപ്പും സ്‌പോർട്ടിയറുമാവുന്നു. ഇനി ഇലക്ട്രിക് വാഹനത്തിന്റെ മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മെമ്മറി ഫംഗ്‌ഷൻ, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജ് എന്നിവയ്‌ക്കൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ പോലുള്ള സൌകര്യങ്ങളുമായാണ് ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വരവ്.

Audi Q8 e-Tron Luxury Electric SUV Launched

ക്ലൈമറ്റ് കൺട്രോളിനായി സെന്റർ കൺസോളിന്റെ മുകളിൽ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും താഴെ 8.6 ഇഞ്ച് സ്‌ക്രീനും ഉള്ള രണ്ട് ടച്ച്‌സ്‌ക്രീൻ യൂണിറ്റുകളാണ് കാണാനാവുന്നത്. Q8 ഇ-ട്രോൺ ശ്രേണിയിൽ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, TPMS എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഒരുക്കിയിട്ടുണ്ട്.

ക്രോണോസ് ഗ്രേ, ഗ്ലേസിയർ വൈറ്റ്, മൈത്തോസ് ബ്ലാക്ക്, പ്ലാസ്മ ബ്ലൂ, സോണൈറ റെഡ്, മാഗ്നറ്റ് ഗ്രേ, സിയാം ബീജ്, മഡെയ്‌റ ബ്രൗൺ, മാൻഹട്ടൻ ഗ്രേ എന്നിവയാണ് പുതിയ ഔഡി Q8 ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന കളർ ഓപ്ഷനുകൾ. പേൾ ബീജ്, ഒകാപി ബ്രൗൺ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇന്റീരിയർ തീമുകളിൽ ഇവിയുടെ ക്യാബിൻ കസ്റ്റമൈസ് ചെയ്യാം എന്നതും ശ്രദ്ധേയമാണ്.

Audi Q8 e-Tron Luxury Electric SUV Launched

ഔഡി Q8 ഇ-ട്രോൺ എസ്‌യുവിയും സ്പോർട്ട്ബാക്ക് പതിപ്പും 50, 55 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. മുൻ പതിപ്പിന്റെ 95kW ബാറ്ററിയിൽ നിന്ന് 55 വേരിയന്റിന് ഇപ്പോൾ ഒരു വലിയ 114kW ബാറ്ററി ലഭിക്കുന്നു. അതേസമയം, മുമ്പ് 71kW ബാറ്ററി ഉപയോഗിച്ചിരുന്ന ലോവർ-സ്പെക്ക് 50 വേരിയന്റിന് ഇപ്പോൾ 95kW ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

50 ട്രിമ്മിന് 338 bhp കരുത്തിൽ പരമാവധി 664 Nm torque വികസിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് ലഭിക്കുന്നത്. മറുവശത്ത് 55 വേരിയന്റിന് 408 bhp പവറിൽ 664 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ Q8 ഇ-ട്രോണിന് കഴിയും. ബാറ്ററിയുടെ വലിപ്പവും ബോഡി ശൈലിയും അനുസരിച്ച് ഇവിയുടെ റേഞ്ചിലും കാര്യമായ വ്യത്യാസമുണ്ട്.

Audi Q8 e-Tron Luxury Electric SUV Launched

Q8 ഇ-ട്രോൺ എസ്‌യുവി മോഡലിന്റെ 50, 55 വേരിയന്റുകളിൽ യഥാക്രമം 491 കിലോമീറ്ററും 582 കിലോമീറ്ററുമാണ് അവകാശപ്പെടുന്ന റേഞ്ച്. അതേസമയം സ്‌പോർട്ട്ബാക്കിന് 50, 55 വേരിയന്റുകളിൽ യഥാക്രമം 505 കിലോമീറ്ററും 600 കിലോമീറ്ററും വരെ റേഞ്ച് ലഭിക്കും. Q8 ഇ-ട്രോണിനൊപ്പം 22kW എസി ചാർജറാണ് ഔഡി നൽകുന്നത്. ഇതിന് 170kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ കഴിയും.

എസി ചാർജർ ഉപയോഗിച്ച് Q8 ഇ-ട്രോൺ 50 പതിപ്പിന് ഏകദേശം 4.45 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് ഔഡി അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള 55 വേരിയന്റ് പൂർണമായും ചാർജാവാൻ ആറ് മണിക്കൂർ സമയം വേണ്ടിവരും. ഇന്ത്യയിൽ ബിഎംഡബ്ല്യു iX, ജാഗ്വാർ ഐ-പേസ് എന്നിവയാണ് ഔഡി Q8 ഇ-ട്രോൺ ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ എതിരാളികൾ.

More from DriveSpark

Article Published On: Friday, August 18, 2023, 14:31 [IST]
English summary
Audi q8 e tron luxury electric suv launched in india at rs 1 14 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X