ആളൊന്ന് മിനുങ്ങിയിട്ടുണ്ടേ... Atto 3 ഇവിക്ക് സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് BYD
ഓട്ടോ എക്‌സ്‌പോ വാഹന മാമാങ്കത്തിന്റെ പതിനാറാം പതിപ്പിൽ അറ്റോ 3 ഇവിയുടെ സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് (BYD). 34.49 ലക്ഷം രൂപയാണ് ഇലക്ട്രിക് എസ്‌യുവിയുടെ പുത്തൻ വേരിയന്റിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
33.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ മറ്റ് നിറങ്ങൾക്കായി ചെലവഴിക്കേണ്ട തുക. ഇവിക്ക് ഒരു പ്രത്യേക ഫോറസ്റ്റ് ഗ്രീൻ നിറം ലഭിക്കുന്നതാണ് സ്പെഷ്യൽ എഡിഷൻ മോഡലിലെ പ്രധാന പ്രത്യേകതയായി എടുത്തുപറയാനാവുന്നത്. ഇതിന്റെ വെറും 1,200 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി വിപണിയിൽ അവതരിപ്പിക്കുക. ആയതിനാൽ ഈ ലിമിറ്റഡ് എഡിഷൻ അറ്റോ 3 ഇവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾ ഇപ്പോഴേ വാഹനം ബുക്ക് ചെയ്യേണ്ടതാണ്.

E6 എംപിവിക്ക് ശേഷം BYD-യിൽ നിന്നുള്ള ഇന്ത്യയിലെ രണ്ടാമത്തെ മോഡലാണ് അറ്റോ 3. ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നാണ് ചൈനീസ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. സ്പെഷ്യൽ എഡിഷൻ പതിപ്പിന് ഒരു മെക്കാനിക്കൽ പരിഷ്ക്കാരവും സമ്മാനിക്കാൻ ബിൽഡ് യുവർ ഡ്രീംസ് തയാറായിട്ടില്ല. ആയതിനാൽ 60.48kWh ബ്ലേഡ് ബാറ്ററി പായ്ക്കും ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുമാണ് കാറിന് തുടിപ്പേകുന്നത്.
BYD അറ്റോ 4 ഇവിയിലെ ഇലക്ട്രിക് മോട്ടോർ 201 bhp പവറിൽ പരമാവധി 310 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇതിന് 7.3 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ബൂസ്‌റ്റ് ചെയ്‌തിരിക്കുന്ന പുതിയ ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. 7kW എസി ചാർജർ ഉപയോഗിച്ച് 10 മണിക്കൂറിനുള്ളിലും 80kW DC ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിനുള്ളിലും ഇതിന്റെ ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

BYD അറ്റോ 3 ഇവിയിൽ ഒരു 7kW ഹോം ചാർജറും 3kW പോർട്ടബിൾ ചാർജിംഗ് ബോക്‌സുമാണ് നൽകുന്ന മറ്റൊരു കാര്യം. രസകരമായ കാര്യം എന്തെന്നാൽ ഇത് 3.3kW യൂണിറ്റ് ആണ്. ആയതിന്ൽ വെഹിക്കിൾ ടു ലോഡ് ഫംഗ്‌ഷൻ അതിന്റെ ബാറ്ററി പായ്ക്ക് മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളെ വരെ ചാർജ് ചെയ്യാൻ പ്രാപ്‌തമാക്കുന്നു എന്നതാണ്. 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ബാറ്ററി പായ്ക്കിന് നൽകുന്നത്.
അതേസമയം മോട്ടോർ, മോട്ടോർ കൺട്രോളർ വാറണ്ടിയായി 8 വർഷത്തെ അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്ററും BYD നൽകുന്നുണ്ട്. വാഹനത്തിന് 6 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 3 വർഷത്തെ സൗജന്യ 4G ഡാറ്റ സബ്‌സ്‌ക്രിപ്‌ഷൻ, 6 സൗജന്യ മെയിന്റനൻസ് സേവനങ്ങൾ, 6 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയ്‌ക്കൊപ്പം BYD അറ്റോ 3 ലഭ്യമാണ്. സ്കൈ വൈറ്റ്, ബോൾഡർ ഗ്രേ, പാർക്കർ റെഡ്, സർഫ് ബ്ലൂ എന്നിങ്ങനെ നാല് കളർ സ്കീമുകളിൽ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 12.8 ഇഞ്ച് കറങ്ങുന്ന സെൻട്രൽ സ്‌ക്രീൻ, 5.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർഡ് ഫ്രണ്ട് ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സിന്തറ്റിക് ലെതർ അപ്‌ഹോൾസ്റ്ററി, മൾട്ടി-കളർ എന്നിവ വാഗ്ദാനം ചെയ്യുന്നു. ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് എന്നിവയും മറ്റുമാണ് നൽകുന്നത്.
ഡിസൈൻ വശങ്ങളിൽ മുഖത്തെ ക്രിസ്റ്റൽ എൽഇഡി കോമ്പിനേഷൻ ഹെഡ്‌ലൈറ്റുകൾ ഹൈലൈറ്റ് ചെയ്യുന്നതായി കാണാം. അതേസമയം സൈഡ് പ്രൊഫൈലിൽ ഡൈനാമിക് വെയ്‌സ്റ്റ്‌ലൈൻ, റിപ്പിൾ ഡി-പില്ലർ, സ്‌പോർട്ടി വീൽ ഹബ്ബുകൾ എന്നിവ ഉൾപ്പെടുന്നു. വൺപീസ് എൽഇഡി ടെയിൽലൈറ്റ് സ്ട്രിപ്പാണ് പിൻഭാഗത്തെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ BYD അറ്റോ 3 ഇവിക്ക് 4,455 mm നീളവും 1,875 mm വീതിയും 1,615 mm ഉയരവുമുണ്ട്. അതേസമയം വീൽബേസിന് 2,720 മില്ലീമീറ്റർ നീളമാണ് ഉള്ളത്. കൂടാതെ, ഇലക്ട്രിക് എസ്‌യുവിക്ക് 175 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.


Click it and Unblock the Notifications








