നെഞ്ച് പിടഞ്ഞ് മഹീന്ദ്ര ഥാർ, 5-ഡോർ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിച്ച് Maruti Suzuki

ഈ വരവും പ്രതീക്ഷിച്ച് എസ്‌യുവി, ഓഫ്-റോഡർ ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെന്നുവേണം പറയാൻ. ഒടുവിൽ കഥാനായകൻ വരവ് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡലായ ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഒടുവിൽ.

ഒറ്റയ്ക്ക് വിപണിയിൽ വിലസിയിരുന്ന ഓഫ് റോഡറുകളുടെ തമ്പുരാൻ മഹീന്ദ്ര ഥാർ ഇപ്പോൾ ഉള്ളുപിടിഞ്ഞിരിക്കുകയായിരിക്കും. തനിക്കൊത്ത എതിരാളിയെ ഥാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് അഞ്ച് ഡോറുകളുള്ള ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഈ കലണ്ടർ വർഷത്തിന്റെ മധ്യത്തോടെ വിപണിയിലെത്താനാണ് മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡിംഗ് എസ്‌യുവി തയാറെടുക്കുന്നത്. അതായത് ഈ വർഷത്തെ ഉത്സവ സീസൺ ഇങ്ങെടുക്കുകയാണെന്ന് സാരം.

നെഞ്ച് പിടഞ്ഞ് മഹീന്ദ്ര ഥാർ, 5-ഡോർ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിച്ച് Maruti Suzuki

പുത്തൻ ജിംനിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി സുസുക്കിയുടെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഓൺലൈനായോ നെക്‌സ ഡീലർഷിപ്പിലൂടെയോ പ്രീ-ബുക്ക് ചെയ്യാം. ഥാറിന് പുറമെ ഫോഴ്‌സ് ഗൂർഖയുടെ അടപ്പും ഇതോടെ തെറിക്കുമെന്നാണ് അനുമാനം. ആഗോള വിപണിയിലുള്ള ത്രീ-ഡോർ ജിംനി സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കൂടുതൽ വലിപ്പവും പ്രായോഗികതയും ഉണ്ടെന്നതാണ് ശ്രദ്ധേയം.

സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റം ഉള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ഇന്ത്യയിലെ പുതിയ ജിംനി 5-ഡോർ പതിപ്പിന് തുടിപ്പേകാൻ എത്തുക. ഓഫ്-റോഡ് കഴിവുകൾ വർധിപ്പിക്കുന്നതിന് ഈ സജ്ജീകരണത്തിന് മാനുവൽ ട്രാൻസ്ഫർ കേസും ലോ റേഞ്ചും ലഭിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വലിയ മൾട്ടി-സ്ലോട്ട് ഗ്രിൽ, ഒരു ചെറിയ ബമ്പർ എന്നിവയാൽ ആധിപത്യം പുലർത്തുന്ന വളരെ പരിചിതമായ ഡിസൈനാണ് ജിംനിയുടെ മുൻവശത്ത് കാണാനാവുക. വശക്കാഴ്ച്ചയിലും സമാനമായ നിലപാട് ലഭിക്കുകയും ശക്തമായ വീൽ ആർച്ചുകൾക്കൊപ്പം ക്ലീൻ കട്ട് ഫീച്ചർ ചെയ്യുകയും ചെയ്യുന്നു.

നെഞ്ച് പിടഞ്ഞ് മഹീന്ദ്ര ഥാർ, 5-ഡോർ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിച്ച് Maruti Suzuki

പുതുതായി രൂപകൽപ്പന ചെയ്‌ത പിൻവാതിലുകൾ ജിംനിയുടെ ബോക്‌സി ബോഡി സ്‌റ്റൈലുമായി നന്നായി യോജിക്കുന്നുണ്ട്. അതുപോലെ എസ്‌യുവി അതിന്റെ ബോക്‌സിയും നേരായതുമായ നിലപാടും നിലനിർത്തിയേക്കുന്നതും സ്വീകാര്യമാണ്. എസ്‌യുവിയുടെ വലിപ്പത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണുള്ളത്. അകത്ത് ഡാഷ്‌ബോർഡ് ലേഔട്ടിലും വലിയ മാറ്റങ്ങളൊന്നും മാരുതി സുസുക്കി വരുത്തിയിട്ടില്ലെന്ന് മനസിലാക്കാം.

കൂടാതെ മധ്യഭാഗത്ത് വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ഇടംപിടിച്ചിരിക്കുന്നത്. മാരുതിയുടെ സ്മാർട്ട്പ്ലേ പ്രോ പ്ലസ് യൂണിറ്റാണിത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കമീസ് സൗണ്ട് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഫീച്ചറുകൾ. ജിംനിയുടെ ഇന്റീരിയറിനെ പൂർണമായും കറുപ്പിലാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

നെഞ്ച് പിടഞ്ഞ് മഹീന്ദ്ര ഥാർ, 5-ഡോർ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിച്ച് Maruti Suzuki

മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കുന്ന സൈഡ് മിററുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പവർ വിൻഡോകൾ തുടങ്ങിയ സംവിധാനങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. HVAC നിയന്ത്രണങ്ങൾക്കായുള്ള സ്റ്റിയറിംഗ് വീൽ, സർക്കുലർ ഡയലുകൾ എന്നിവ പോലുള്ള ചില ബിറ്റുകൾ സ്വിഫ്റ്റിനെ ഓർമപ്പെടുത്തുന്നതാണ്. 6 എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റുള്ള ESP, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മഹീന്ദ്രയും ഫോഴ്‌സ് മോട്ടോർസും യഥാക്രമം ഥാറിന്റെയും ഗൂർഖയുടെയും അഞ്ച് ഡോർ ആവർത്തനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നത് ജിംനിക്ക് പ്രഹരമാവുന്ന കാര്യമാണ്. എന്തായാലും ഇന്ത്യൻ വിപണിയിലെ പുതിയ ജിംനി 5-ഡോർ ഒരു തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. മുമ്പുണ്ടായിരുന്ന 3-ഡോർ പതിപ്പ് ഇന്ത്യയിൽ പ്രായോഗികമാവില്ലെന്ന വിലയിരുത്തലാണ് പുതിയ ലോംഗ് വീൽ ബേസ് പതിപ്പ് നിർമിക്കാൻ മാരുതി സുസുക്കിക്ക് പ്രചോദനമായത്.

ജിംനി 5-ഡോർ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ വിപണി ഇന്ത്യയായിരിക്കും. അതിനുശേഷം സുസുക്കിയുടെ മറ്റ് ആഗോള വിപണികളിലേക്കും വാഹനത്തെ കയറ്റി അയക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ബ്രാൻഡിന്റെ ഗുരുഗ്രാം പ്ലാന്റിലാണ് എസ്‌യുവിയുടെ നിർമാണം നടക്കുക. ജിംനിയെ കൂടാതെ 2023 ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ജിനം പുതിയ ബലേനോ അധിഷ്‌ഠിത YTB ക്രോസ്ഓവറും മാരുതി പ്രദർശിപ്പിച്ചു. ഇതിനെ ഫ്രോങ്ക്സ് എന്ന പേരിലാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ക്രോസ്ഓവർ വിപണിയിലെ എതിരാളികളായ നിസാൻ മാഗ്‌നൈറ്റ്, ടാറ്റ പഞ്ച്, റെനോ കൈഗർ എന്നിവയുമായി ഏറ്റുമുട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 12, 2023, 10:55 [IST]
English summary
Auto expo 2023 maruti suzuki jimny 5 door introduced features specifications range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X