2023 ഓട്ടോ എക്സ്പോ; ഇതുതാണ്ടാ Maruti...! കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി eVX പ്രദർശിപ്പിച്ചു

സുസ്ഥിര മോട്ടോറിങ്ങിനുള്ള പ്രതിബദ്ധത കെട്ടിപ്പടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി മോഡലായ eVX പ്രദർശിപ്പിച്ചു. ഇതോടെ രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിലേക്ക് കമ്പനി എത്തുന്നില്ലേ എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായിരിക്കുന്നത്.

കൺസെപ്റ്റ് eVX എന്നത് സുസുക്കി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് മോഡലാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന്റെ പ്രധാനമ ഹൈലൈറ്റ്. എവിടെയോ എസ്-പ്രെസോ കൺസെപ്റ്റ് പതിപ്പിന്റെ രൂപത്തോട് സാമ്യമുള്ള തരത്തിലാണ് ഇതിനെയും രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ആദ്യ നോട്ടത്തിൽ സംശയം തോന്നിയേക്കാം. എന്നാൽ കുത്തനെയുള്ള ഭാവവും ഉയർന്ന സീറ്റിംഗ് കമാൻഡുമാണ് കൺസെപ്റ്റ് ഇവിയെ ശ്രദ്ധേയമാക്കുന്നത്.

2023 ഓട്ടോ എക്സ്പോ; ഇതുതാണ്ടാ Maruti...! കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി eVX പ്രദർശിപ്പിച്ചു

'ഇമോഷണൽ വെർസറ്റൈൽ ക്രൂയിസർ' എന്ന സമഗ്രമായ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് eVX ഇലക്ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് രൂപംകൊടുത്തിരിക്കുന്നത്. പുരോഗമനപരമായ എസ്‌യുവി രൂപം ആരെയും ആകർഷിക്കാൻ പ്രാപ്‌തമാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. നേരായ ഭാവം, തിരശ്ചീനമായുള്ള ഹുഡ്, ഉയർന്ന സീറ്റിംഗ്, പരമാവധി ഇന്റീരിയർ വലിപ്പം, നീളമുള്ള വീൽബേസ്, വലിയ വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയെല്ലാം സുസുക്കിയുടെ എസ്‌യുവി പൈതൃകത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഡിസൈൻ ഘടകങ്ങളാണ്.

മാരുതി സുസുക്കി EVX കൺസെപ്‌റ്റിന്റെ ഡിസൈൻ ഭാഷ്യം അവസാന പ്രൊഡക്ഷൻ പതിപ്പിൽ ടോൺ ഡൗൺ ചെയ്യുമെന്നും പ്രത്യേകം ഓർമിക്കേണം. ഇത് ഒരു ടൊയോട്ട ഇവിയായും പിന്നീട് രൂപമെടുക്കും. ഇരുവരും പ്ലാറ്റ്‌ഫോമും അനുബന്ധ അടിസ്ഥാനങ്ങളും പങ്കിടും.ഒഴുകുന്ന ബോഡി ലൈനുകൾ, വീലുകൾ, റൂഫ്‌ലൈൻ, മുൻവശത്തെ വിൻഡ്‌ഷീൽഡ്, സ്വൂപ്പിംഗ് അനുപാതങ്ങൾ എന്നിവ മുൻ മാരുതി സുസുക്കി കൺസെപ്റ്റുകളുടെ (2020-ലെ ഫ്യൂച്ചൂറോ-ഇ, 2018-ലെ ഫ്യൂച്ചർ-എസ്) സൂചനയും നൽകുന്നു.

2023 ഓട്ടോ എക്സ്പോ; ഇതുതാണ്ടാ Maruti...! കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി eVX പ്രദർശിപ്പിച്ചു

എന്നാൽ ഇത് കൂടുതൽ ആധുനികവും ആകർഷകവുമാണെന്ന് പറയാതെ വയ്യ. ഇതിന് ഏകദേശം 4.2 മീറ്റർ നീളം ഉണ്ടായിരിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ എതിരാളിയായി സ്ഥാപിക്കുന്നതിനാലാണ് ഈ വലിപ്പം കൺസെപ്റ്റ് കാറിന് സമ്മാനിച്ചിരിക്കുന്നത്. എംജി ZS ഇവിയെക്കാൾ നീളമുള്ളതിനാൽ വൈദ്യുതീകരിച്ച എസ്‌യുവിക്ക് 2.7 മീറ്റർ വീൽബേസ് നീളം ഉണ്ടാകും. ഗ്ലോബൽ 40PL പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ടൊയോട്ടയുടെ 27PL പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തെ നിർമിച്ചെടുക്കുക.

eVX കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവിക്ക് 550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60kWh ബാറ്ററി പായ്ക്ക് ആയിരിക്കും മാരുതി സമ്മാനിക്കുക. പ്രസിദ്ധമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ വാഹനം കൂടുതൽ കാര്യക്ഷമമാവും. ഇവിയുടെ LFP ബ്ലേഡ് സെൽ ബാറ്ററികൾ ചൈനീസ് വാഹന നിർമാതാക്കാളായ ബിവൈഡിയിൽ നിന്നാണ് മാരുതി കടമെടുക്കുന്നത്. റേഞ്ച്, പവർ-ടു-വെയ്റ്റ് അനുപാതം, സുരക്ഷ എന്നിവയിൽ ഈ ബാറ്ററികൾ മികച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതുതാണ്ടാ Maruti...! കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി eVX

2WD, 4WD കോൺഫിഗറേഷനുകളോടെ വിശാലമായ ഉപഭോക്താക്കളെ ഇലക്ട്രിക് എസ്‌യുവി ആകർഷിക്കും. കൂടാതെ 170 bhp കരുത്തോളം പറവും ഇതിന് ഉത്പാദിപ്പിക്കാനായേക്കാം. മഹീന്ദ്ര എന്നിവിടങ്ങളിൽ നിന്നുള്ള എതിരാളികളെ നേരിടാൻ മാരുതി സുസുക്കി മോഡലിന് ഉയർന്ന മത്സരാധിഷ്ഠിത വില നൽകുമെന്ന് പ്രതീക്ഷിക്കുക. പരിമിതമായ ബജറ്റുള്ള ആളുകൾക്കായി മാരുതിക്ക് EVX ഇവിയുടെ കൂടുതൽ താങ്ങാനാവുന്ന പതിപ്പ് അവതരിപ്പിക്കാനും കഴിയും. ഇതിന് ഏകദേശം 400 കിലോമീറ്റർ റേഞ്ച് വരെയായിരിക്കും ഉണ്ടാവുക. ഈ വേരിയന്റിൽ 48kWh ബാറ്ററി പായ്ക്ക് ആയിരിക്കാം ഉണ്ടായിരിക്കുക.

മെച്ചപ്പെട്ട ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും അൾട്രാ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും കാരണം ഭാവിയിൽ ഉയർന്ന റേഞ്ച് ഒന്നും വാഹനങ്ങൾക്ക് ആവശ്യമായി വന്നേക്കില്ല. പുതിയ മാരുതി EVX ഇലക്ട്രിക് എസ്‌യുവി 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ശ്രേണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ആകുമ്പോഴേക്കും വിപണിയിൽ ധാരാളം എതിരാളികളും മാരുതി സുസുക്കിക്ക് ഉണ്ടാവും. താങ്ങാനാവുന്ന വിലയും സമഗ്രമായ സവിശേഷതകളും ഉള്ളതിനാൽ മാരുതി EVX ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബോൺ-ഇലക്‌ട്രിക് എസ്‌യുവികളിലൊന്നായി ഉയർന്നുവരാം.

More from DriveSpark

Article Published On: Wednesday, January 11, 2023, 9:17 [IST]
English summary
Maruti suzuki unveiled the all new evx electric suv concept in auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X