2023 ഓട്ടോ എക്‌സ്‌പോ മാമാങ്കത്തിന് തുടക്കം, വാർത്തകൾ ചൂടോടെ ഡ്രൈവ്സ്പാർക്കിലൂടെ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇവന്റായ ഓട്ടോ എക്സ്പോയ്ക്ക് തുടക്കം. ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങളും വരാനിരിക്കുന്ന വാഹനങ്ങളുമൊക്കെ അറിയാനും നേരിട്ട് കാണാനുമൊക്കെ അവസരം നല്‍കുന്നതിനുള്ള ഏറ്റവും വലിയ വാഹന പ്രദർശന ഷോയാണ് ഓട്ടോ എക്സ്പോ.
കൊവിഡ്-19 നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന ഷോ രണ്ട് വർഷങ്ങൾക്കിപ്പുറമാണ് നടക്കുന്നത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഇന്ത്യ എക്‌സ്‌പോ മാർട്ടിലേക്ക് മടങ്ങിയെത്തുന്നതിനാൽ രാജ്യത്തെ വാഹന പ്രേമികളെല്ലാം ആവേശത്തിലാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, എംജി മോട്ടോർസ്, ടാറ്റ തുടങ്ങിയ നിർമാതാക്കൾ അവരുടെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും ഇവന്റിൽ പ്രദർശിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോ മോട്ടോർ ഷോയുടെ ആദ്യ ദിനമായ ഇന്നത്തെ എല്ലാ വാർത്തകളും വിശേഷങ്ങളുമാണ് ഡ്രൈവ്സ്പാർക്ക് മലയാളം നിങ്ങളിലേക്ക് ഇന്ന് എത്തിക്കുന്നത്.

കഴിഞ്ഞ കുറച്ചു തവണത്തെ പോലെ ഓട്ടോ എക്‌സ്‌പോയുടെ ഏറ്റവും പുതിയ പതിപ്പിന്റെ വേദിയും ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട് തന്നെയാണ്. നോയിഡ - ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ നോയ്ഡയിലെ നോളേജ് പാര്‍ക്ക് II ആണ് ഏറ്റവും അടുത്തുള്ള മെട്രോ സ്‌റ്റേഷന്‍. ഇവിടെ നിന്നും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ എക്‌സിബിഷന്‍ മൈതാനത്തേക്കുള്ളൂ. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുത്തതന്നെയാണ് ടാക്‌സി സ്റ്റാന്‍ഡും ഓട്ടോ സ്റ്റാന്‍ഡുമുള്ളത്.
വാർത്തകൾക്ക് പുറമെ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വരെ ഡ്രൈവ്സ്പാർക്കിന്റെ വ്യത്യസ്‌ത സോഷ്യൽ മീഡിയ ചാനലുകളിലൂടെയും വെബ്സൈറ്റ് വഴിയും നിങ്ങളിലേക്ക് കാണാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തുന്ന ഓട്ടോ എക്‌സ്‌പോ ജനുവരി 11 മുതല്‍ 18 വരെയാണ് 2023 ഓട്ടോ എക്‌സ്‌പോ നടക്കുക. പൊതുജനങ്ങള്‍ക്ക് ജനുവരി 13 മുതല്‍ ജനുവരി 18 വരെ എക്സ്പോ മാര്‍ട്ട് സന്ദര്‍ശിക്കാനാകും. എക്‌സ്‌പോ തുടങ്ങുന്ന ജനുവരി 13-ന് ബിസിനസ് ടിക്കറ്റുകള്‍ വഴി മാത്രമാണ് പ്രവേശനം. പല കാരണങ്ങളെക്കൊണ്ട് ചില പ്രമുഖ ബ്രാന്‍ഡുകള്‍ പിന്മാറിയെങ്കിലും മുന്‍നിര വാഹന നിര്‍മാണ കമ്പനികള്‍ ഓട്ടോ എക്‌സ്‌പോ 2023യെ സമ്പന്നമാക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

എന്നിരുന്നാലും മഹീന്ദ്ര, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ്, സിട്രൺ, നിസാൻ, റെനോ, ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ, മെർസിഡീസ് ബെൻസ്, ഹോണ്ട എന്നിവയുൾപ്പെടെ ചില നിർമാതാക്കൾ ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹന രംഗത്തുന്നുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം പരിപാടിയി സജീവ സാന്നധ്യമാവുന്നുണ്ട്. ബെനെലി, കീവേ, എംബിപി, സോനെറ്റ്‌സ്, മോട്ടോ മൊറിനി, ക്യുജെ മോട്ടോര്‍, മാറ്റര്‍ എനര്‍ജി, ടോര്‍ക്ക് മോട്ടോർസ്, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, എല്‍എംഎൽ ഇമോഷന്‍ എന്നിവരാണ് ഉറ്റുനോക്കുന്ന ബ്രാൻഡുകൾ.
ഓട്ടോ എക്‌സ്‌പോയിൽ വരാനിരിക്കുന്ന കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നിരവധി കൺസെപ്റ്റുകളും സാങ്കേതിക കണ്ടുപിടുത്തങ്ങളും കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. ഓട്ടോ എക്സ്പോയില്‍ സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കില്ലെന്നതും പ്രത്യേകം ഓർമിക്കാം. പ്രവേശനം ടിക്കറ്റ് മുഖേനയാണ് നിയന്തിച്ചിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാനായി ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റ് കരസ്ഥമാക്കാം. വാരാന്ത്യ ടിക്കറ്റുകള്‍ക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകള്‍ക്ക് 350 രൂപയുമാണ് വില.
ജനുവരി 13 വെള്ളിയാഴ്ചയിലെ ടിക്കറ്റുകള്‍ ഏറ്റവും ചെലവേറിയത്. 750 രൂപയാണ് മുടക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഒരു ദിവസം എക്‌സ്‌പോ ആസ്വദിക്കാം. അതിനാല്‍ നിങ്ങള്‍ ഒന്നിലധികം ദിവസങ്ങളില്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങേണ്ടിവരും. ശൈത്യകാലത്ത് ഡല്‍ഹിയിലെ അവസ്ഥ ഓര്‍ത്ത് അതിന് അനുസൃതമായ വസ്ത്രങ്ങള്‍ കൈയ്യില്‍ കരുതുക. നിങ്ങള്‍ ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ദിവസത്തെ കാലാവസ്ഥ എങ്ങനെ എന്നത് നോക്കി വെച്ചതിന് ശേഷം യാത്രക്കൊരുങ്ങാം.


Click it and Unblock the Notifications








