25 കി.മീ. മൈലേജ്, ഓട്ടോ എക്സ്പോയിൽ വിരുന്നെത്തി Punch, Altroz iCNG മോഡലുകൾ

2023 ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം സർപ്രൈസുകളുടെ പൂരമൊന്നുമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നേരത്തെ അവതരിപ്പിച്ച കൺസെപ്റ്റ് കാറുകൾക്ക് പുറമെ ഹാരിയർ ഇവി, ആൾട്രോസ് സിഎൻജി, ആൾട്രോസ് റേസർ, പഞ്ച് സിഎൻജി മോഡലുകൾ പ്രദർശിപ്പിച്ചാണ് ടാറ്റ ഇന്ന് വ്യത്യസ്‌തമായി നിന്നത്.

അതിൽ ജനപ്രിയമായ ആൾട്രോസിന്റെ ഐ-സിഎൻജി പതിപ്പിനെ പരിചയപ്പെടുത്തിയത് പലരേയും സന്തോഷിപ്പിച്ച കാര്യങ്ങളിൽ ഒന്നാണ്. കാറിന്റെ സുരക്ഷയ്ക്കൊപ്പം മൈലേജിലെ വർധനവാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിനെ വേറിട്ടുനിർത്തുന്നത്. ചിത്രങ്ങളിൽ കാണുന്നത് പോലെ, ഡിസ്‌പ്ലേ മോഡലിന് ഒപ്പുലന്റ് റെഡ് നിറമാണ് ലഭിക്കുന്നത്. മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് നിലനിർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കാരണം കാറിന്റെ ഡിസൈനിന് അത്രമേൽ സ്വീകാര്യത കിട്ടിയ കാര്യങ്ങളിൽ ഒന്നാണ്.

25 കി.മീ. മൈലേജ്, ഓട്ടോ എക്സ്പോയിൽ വിരുന്നെത്തി Punch, Altroz iCNG മോഡലുകൾ

ആയതിനാൽ മാറ്റങ്ങൾ ഒരു സിഎൻജി കിറ്റിന്റെ ഉൾപ്പെടുത്തലിലേക്ക് പരിമിതപ്പെടുത്തും. ആൾട്രോസ് ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കിന് പരിചിതമായ സ്റ്റൈലിംഗ് ഘടകങ്ങളായ നന്നായി നിർവചിക്കപ്പെട്ട ഫ്രണ്ട് വീൽ ആർച്ചുകൾ, വാഹനത്തിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഷാർപ്പ് ഷോൾഡർ ക്രീസുകൾ എന്നിവയെല്ലാം ടാറ്റ ഐ-സിഎൻജിയിൽ അതേപടി നിലനിർത്തിയിട്ടുണ്ട്. മാത്രമല്ല, വിൻഡോയ്ക്ക് താഴെയുള്ള ബ്ലാക്ക് ഫിനിഷ്ഡ് സില്ലുകളും അതേപടി തുടരുകയാണ്. ഇവയെ 'ഷൂട്ടിംഗ് സ്റ്റാർ ബെൽറ്റ്ലൈൻ' എന്നാണ് കമ്പനി വിളിക്കുന്നത്.

ഗ്രില്ലിന് മുകളിലുള്ള ഡാർക്ക് ക്രോം സ്ലേറ്റാണ് മുൻവശത്തെ ഹൈലൈറ്റ് ചെയ്യുന്നത്. അത് സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് അതിമനോഹരമായ കാര്യമാണ്. ആൾട്രോസിന്റെ ഐ-സിഎൻജി വേരിയന്റുകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും ലഭിക്കും. മാത്രമല്ല, പുതിയ സിഎൻജി മോഡലിൽ അധികമായി ഒരു ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മൂഡ് ലൈറ്റിംഗ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

25 കി.മീ. മൈലേജ്, ഓട്ടോ എക്സ്പോയിൽ വിരുന്നെത്തി Punch, Altroz iCNG മോഡലുകൾ

മെക്കാനിക്കൽ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സിഎൻജി പതിപ്പിന് 1.2 ലിറ്റർ റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കരുത്ത് പകരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ടിയാഗോ സിഎൻജിയിലും ടിഗോർ സിഎൻജിയിലും കാണുന്ന അതേ ഓപ്ഷൻ തന്നെയാണ്. ഈ എഞ്ചിൻ 6,000 rpm-ൽ 85 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിഎൻജി മോഡിൽ പവർ കണക്കുകൾ വ്യത്യാസപ്പെടാം.

എന്നാൽ ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവൽ മാത്രമായിരിക്കും ലഭ്യമാവുക. ടാറ്റ ആൾട്രോസ് സിഎൻജി പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം. അതോടൊപ്പം പഞ്ച് സിഎൻജി മിനി എസ്‌യുവിയും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട് കമ്പനി. ഇന്ത്യയിൽ ആദ്യമായി ഓട്ടോ എക്‌സ്‌പോയിൽ കണ്ട ടാറ്റ പഞ്ച് സിഎൻജി വരും മാസങ്ങളിൽ വിപണിയിൽ അവതരിപ്പിക്കും. പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പെട്രോൾ മോഡലിനെ അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് വേരിയന്റുകളിലായിരിക്കും ലഭ്യമാവുക.

25 കി.മീ. മൈലേജ്, ഓട്ടോ എക്സ്പോയിൽ വിരുന്നെത്തി Punch, Altroz iCNG മോഡലുകൾ

ഫാക്ടറി ഫിറ്റഡ് സിഎൻജി എഞ്ചിൻ ഓപ്ഷൻ ലഭിക്കുന്ന ആദ്യത്തെ എസ്‌യുവികളിൽ ഒന്നാവും ടാറ്റ പഞ്ച് ഐ-സിഎൻജി. ബൂട്ട് സ്പേസ് നഷ്‌ടമാവില്ല എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ലഗേജ് ഇടത്തിന് താഴെയായി പിൻ നിലയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന 30 ലിറ്റർ വീതമുള്ള പുതിയ ഇരട്ട സിലിണ്ടറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മോഡലിൽ സ്‌പെയർ ടയറും ലഭ്യമാവും. ഇലക്ട്രിക് സൺറൂഫ്, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, 6 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും അതേപടി മുന്നോട്ടുകൊണ്ടുപോവും.

5 സ്റ്റാർ ഗ്ലോബൽ NCAP റേറ്റഡ് പ്ലാറ്റ്‌ഫോം പഞ്ച് ഐ-സിഎൻജിയിലും എത്തും. 2,445 മില്ലീമീറ്റർ നീളമുള്ള വീൽബേസും 3,827 മില്ലീമീറ്റർ നീളവും 1,742 മില്ലീമീറ്റർ വീതിയും 1,615 മില്ലീമീറ്റർ ഉയരവുമാണ് പഞ്ചിനുള്ളത്. ആൾട്രോസ് സിഎൻജിക്ക് സമാനമായി 1.2 ലിറ്റർ റെവോട്രോൺ എഞ്ചിൻ സ്പോർട്ടിംഗ് ഡൈന-പ്രോ സാങ്കേതികവിദ്യയിലാണ് മിനി എസ്‌യുവിയുടെ സിഎൻജി വേരിയന്റും വരുന്നത്. ആയതിനാൽ പവർ കണക്കുകളും ഗിയർബോക്‌സ് ഓപ്ഷനുമെല്ലാം സമാനമായിരിക്കും. പെട്രോൾ ടാങ്ക് കപ്പാസിറ്റി 37 ലിറ്ററും സിഎൻജി 60 ലിറ്ററും ആയിരിക്കും. പഞ്ച് സിഎൻജിക്ക് പരമാവധി 25 കിലോമീറ്റർ ഇന്ധനക്ഷമത ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

More from DriveSpark

Article Published On: Thursday, January 12, 2023, 11:34 [IST]
English summary
Auto expo 2023 tata motors unveiled punch altroz icng models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X