പഞ്ചിന് പകരം എക്സ്റ്റർ എടുത്താൽ അഞ്ചുണ്ട് ഗുണങ്ങൾ, ടാറ്റയേക്കാൾ കേമം ഹ്യുണ്ടായിയോ?

ഇന്ത്യയിലെ ചെറു എസ്‌യുവി വിപണിയുടെ ജനപ്രീതി വളർന്നുവരികയാണ്. ടാറ്റ പഞ്ച് പൊലിമയേകിയ സെഗ്മെന്റിലേക്ക് ഹ്യുണ്ടായിയും കൂടി കടന്നുവരുന്നതോടെ സംഭവം കളറാവും. മഹീന്ദ്ര KUV100 തുടക്കമിട്ട വിഭാഗമാണെങ്കിലും പഞ്ചിന്റെ വരവാണ് മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന രംഗത്തെ വേറെ ലെവലിലെത്തിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ടാറ്റ പഞ്ച് 2 ലക്ഷം ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്.

ഇതുകണ്ടിട്ടാണ് ഹ്യുണ്ടായിയും മൈക്രോ എസ്‌യുവി രംഗത്തേക്ക് ഇറങ്ങുന്നത്. എക്സ്റ്റർ എന്നുപേരിട്ടിരിക്കുന്ന ഈ മോഡലിനെ കുറിച്ച് ഇതിനോടകം പലരും കേട്ടുകഴിഞ്ഞിട്ടുണ്ടാവും. ഔദ്യോഗിക ചിത്രങ്ങളിലൂടെ വാഹനത്തിനെ ദക്ഷിണകൊറിയൻ ബ്രാൻഡ് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 10-ന് അവതരണം നടക്കാനിരിക്കുന്ന എസ്‌യുവി ഒട്ടേറെ പുതുമകളുമായാണ് വരുന്നത്. പഞ്ച് വാങ്ങാനിരുന്നവരെല്ലാം എക്സ്റ്ററിന്റെ വരവിനായി കാത്തിരിക്കുകയാണിപ്പോൾ.

Hyundai Exter Vs Tata Punch

ബോൾഡ് ഡിസൈൻ, എസ്‌യുവി നിലപാട്, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ്, പഞ്ചിലെ ഏറ്റവും പുതിയ സവിശേഷതകൾ എന്നിവയിൽ ആകൃഷ്‌ടരായാണ് ആളുകൾ ടാറ്റയിലേക്ക് എത്തുന്നത്. എന്നാൽ ഇക്കാര്യത്തെ നേരിടാൻ ഹ്യുണ്ടായി എക്സ്റ്ററിൽ എന്താവും കരുതിയിരിക്കുന്നതെന്ന് അറിയാൻ ഏവർക്കും താത്പര്യമുണ്ടാവും. ടാറ്റ പഞ്ചിന് പകരം വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്റർ എടുത്താൽ അഞ്ചുണ്ട് ഗുണങ്ങൾ. അതെന്തെല്ലാമെന്ന് പറഞ്ഞുതരാം.

ടാറ്റ പഞ്ചിന് പകരം വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്റർ വാങ്ങിയാൽ കിട്ടുന്ന ഏറ്റവും വലിയ ഗുണം മികച്ച റീസെയിൽ വാല്യുവാണ്. ടാറ്റ കാറുകളെ അപേക്ഷിച്ച് ഹ്യുണ്ടായി മോഡലുകൾക്കാണ് സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ കൂടുതൽ റീസെയിൽ വാല്യുവാണുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ യൂസ്ഡ് കാർ വിപണിയി വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആയതിനാൽ ഒരു വാഹനം വാങ്ങുമ്പോൾ ആളുകൾ ആ മോഡലിന്റെ പുനർവിൽപ്പന മൂല്യം പരിഗണിക്കുന്നുണ്ട്.

Hyundai Exter SUV

ഇക്കാര്യത്തിൽ ഹ്യുണ്ടായി കാറുകൾക്ക് മികച്ച പുനർവിൽപ്പന മൂല്യമുണ്ടാകും. കാരണം അവ വിശ്വസനീയമാണെന്നതു തന്നെയാണ്. കാർ പുറത്തിറക്കി അല്ലെങ്കിൽ നിർത്തലാക്കി വർഷങ്ങൾക്ക് ശേഷവും സ്പെയർ പാർട്സ് രാജ്യത്തിന്റെ ഏത് കോണിലും ലഭ്യമാണെന്ന് കമ്പനിയുടെ പ്രാദേശിക നിർമാണം ഉറപ്പാക്കുന്നുണ്ട്. ഇത് മൊത്തത്തിലുള്ള ഉടമസ്ഥാവകാശ ചെലവും കുറയ്ക്കുന്നു. മാരുതി, ടൊയോട്ട പോലുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ലഭിക്കുന്നത് ഹ്യുണ്ടായി വാഹനങ്ങൾക്കാണ്.

ടാറ്റ പഞ്ചിനേക്കാൾ കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് ഹ്യുണ്ടായി എക്സ്റ്ററിനെ ഒരുക്കുന്നത്. ഇക്കാര്യത്തിൽ ബ്രാൻഡിനെ വെല്ലാൻ ബജറ്റ് സെഗ്മെന്റിൽ മറ്റൊരു കമ്പനിയുമില്ലെന്നതാണ് വാസ്‌തവം. എപ്പോഴും തങ്ങളുടെ കാറുകളിലെ സുഖസൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാൻഡാണ് ഹ്യുണ്ടായി. ഏത് സെഗ്‌മെന്റിലെയും കാറുകളിൽ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകൾ ഉള്ളതിന്റെ കാരണവും ഇതുതന്നെയാണ്.

Hyundai Exter Rear Design

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഈ പ്രവണത ഇപ്പോൾ വർഷങ്ങളായി വാങ്ങുന്നവരെ ആകർഷിക്കുന്ന കാര്യമാണ്. ഹ്യുണ്ടായിയെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാവാക്കി മാറ്റിയതിന്റെ കാരണവും ഫീച്ചറുകളുടെ സമ്പന്നതയാണ്. എക്സ്റ്ററും ഇക്കാര്യത്തിൽ വ്യത്യസ്തമായിരിക്കില്ല. അതിനുള്ള സൂചനകൾ കമ്പനി ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഡ്യുവൽ ഡാഷ്‌ക്യാമും ടയർ പ്രഷർ മോണിറ്റർ സിസ്റ്റം (TPMS) പോലുള്ള ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഹ്യുണ്ടായി എക്സ്റ്റർ സെഗ്മെന്റിൽ അവതരിപ്പിക്കും. ഈയൊരു ബജറ്റിൽ പുറത്തിറങ്ങുന്ന ഒരു വാഹനത്തിലുമില്ലാത്തൊരു സവിശേഷതയാണ് ഈ രണ്ടു കാര്യങ്ങളും. ഇതോടൊപ്പം ഇലക്ട്രിക് സൺറൂഫും ഈ കുട്ടിക്കൊമ്പനിലുണ്ടാവും. രണ്ട് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനാൽ ഡാഷ്‌ക്യാമുകൾ ഇന്നത്തെ ആധുനിക വാഹനങ്ങളിൽ വേണ്ടൊരു സ്റ്റാൻഡേർഡ് ഫീച്ചറാണ്.

Hyundai Exter Dashcam

വ്ളോഗിംഗ് പോലുള്ള വ്യക്തിഗത ഉപയോഗത്തിനായി യാത്രകൾ റെക്കോർഡുചെയ്യുക അല്ലെങ്കിൽ അവ ഓർമകളായി സൂക്ഷിക്കുക, അപകടങ്ങൾ പോലുള്ള അനഭിലഷണീയമായ സാഹചര്യങ്ങളിൽ ആരാണ് തെറ്റ് ചെയ്തതെന്ന് തെളിയിക്കാനും ഡാഷ്ക്യാമുകൾ നമ്മെ സഹായിക്കും. അതുപോലെ യർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഏതെങ്കിലും ടയർ ഡീഫ്ലറ്റ് ചെയ്തിട്ടുണ്ടോ എന്ന് യഥാസമയം കണ്ടുപിടിക്കുന്നതിനുള്ള ഒരു ഉപയോഗപ്രദമായ ഉപകരണമാണിത്. ആയതിനാൽ വാഹനത്തിന്റെ പ്രായോഗികതയും സേഫ്റ്റിയും ഇത് ഉയർത്തുന്നു.

ആറ് എയർബാഗുകളുടെ സാന്നിധ്യമാണ് ടാറ്റ പഞ്ചിന് പകരം ഹ്യുണ്ടായി എക്സ്റ്റർ വാങ്ങിയാൽ ലഭിക്കുന്ന മറ്റൊരു പ്രധാന കാര്യം. വേരിയന്റ് പരിഗണിക്കാതെ തന്നെ എക്സ്റ്ററിനൊപ്പം 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുമെന്ന് കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.ഇക്കാലത്ത് കാറുകളിലെ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരായതിനാൽ എക്സ്റ്ററിന് നേട്ടമുണ്ടാക്കാൻ കഴിയുന്നൊരു സംഗതിയാണിത്. സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറായ പഞ്ചിനോട് മത്സരിക്കാൻ ഹ്യുണ്ടായിയെ ഇത് പ്രാപ്തമാക്കും.

Hyundai Exter Sunroof

ടാറ്റക്ക് മുകളിൽ ആധിപത്യമുള്ള ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടാണ് ഇന്ത്യയിലുടനീളമുള്ള സെയിൽസ്, സർവീസ് സെന്ററുകൾ. ഡീലർഷിപ്പ് ഷോറൂമുകളുടെയും വിൽപ്പനാനന്തര സേവന ശൃംഖലയുടെയും കാര്യത്തിൽ ഹ്യുണ്ടായിക്ക് തീർച്ചയായും ടാറ്റ മോട്ടോർസിനെക്കാൾ മുൻതൂക്കമുണ്ട്. നമ്മുടെ രാജ്യത്ത് മറ്റുള്ള കമ്പനികളും പിന്നോക്കം നിൽക്കുന്നൊരു മേഖലയാണിത്. ടാറ്റ ഇക്കാര്യത്തിൽ ഒട്ടും പിന്നിലാണെന്നല്ല പറഞ്ഞുവരുന്നത്.

ആഫ്റ്റർ സെയിൽസ് ടച്ച് പോയിന്റുകൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തുന്നതിന് വളരെയധികം സമയമെടുക്കും. ടാറ്റ തീർച്ചയായും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ ഹ്യുണ്ടായിക്ക് വലിയ നേട്ടമുണ്ട്. ആയതിനാൽ പഞ്ചിന് പകരം പുതുതായി എത്തുന്ന എക്സ്റ്റർ മൈക്രോ എസ്‌യുവി വാങ്ങിയാൽ സർവീസിംഗും മറ്റുമെല്ലാമോർത്ത് യാതൊരു വിധ ടെൻഷനും വേണ്ട.

More from DriveSpark

Article Published On: Friday, June 2, 2023, 15:29 [IST]
English summary
Benefits of buying hyundai exter instead of tata punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X