27 കി.മീ. മൈലേജും ടൺകണക്കിന് ഫീച്ചറുകളും, ഈ എസ്‌യുവികളും എംപിവികളും വേറെ ലെവലാ

കുതിച്ചുയരുന്ന ഇന്ധന വിലയും പുതിയൊരു വാഹനം വാങ്ങാനുള്ള ഉയർന്ന ചെലും കാരണം ആളുകൾ പൊറുതിമുട്ടിയിരിക്കുകയാണ്. എങ്ങനെയെങ്കിലും കുറച്ച് കാശുണ്ടാക്കി വണ്ടി വാങ്ങിയേക്കാമെന്ന് വെച്ചാൽ മൈലേജ് പലർക്കും ഒരു വലിയ തലവേദനയാണ്. പ്രത്യേകിച്ച് വലിയ വാഹനം വാങ്ങുന്നവരെല്ലാം 10-12 കിലോമീറ്റർ ഇന്ധനക്ഷമതയെല്ലാമായാണ് മുന്നോട്ടു പോവുന്നത്.

സിറ്റിയിലെല്ലാം ഓടിക്കുകയാണെങ്കിൽ മൈലേജ് ഇതിലും താഴുകയും ചെയ്യും. പ്രത്യേകിച്ച് എസ്‌യുവി, എംപിവി വാങ്ങുന്നവരുടെ അവസ്ഥയിതാണ്. ഇവിടെയാണ് സിഎൻജി മോഡലുകളുടെ വില മനസിലാവുന്നത്. ഇക്കാരണത്താൽ തന്നെ കാർ വാങ്ങുന്ന നിരവധി പേരും ഇപ്പോൾ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) കാറുകളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളെ അപേക്ഷിച്ച് സിഎൻജി കാറുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പരിഹാരമാണ്.

Grand Vitara

എന്തിന് ഇപ്പോൾ ട്രെൻഡിംഗായ ഇലക്ട്രിക് വാഹനങ്ങളേക്കാൾ വളരെ വില കുറഞ്ഞതാണെന്നതും ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. ഹാച്ച്ബാക്ക് മുതൽ എംപിവി, എസ്‌യുവി എങ്ങനെ ഏത് വിഭാഗത്തിലും ഇന്ന് സിഎൻജി വേരിയന്റുകൾ സുലഭമായി കിട്ടും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, ടൊയോട്ട തുടങ്ങിയ വാഹന നിർമതാക്കൾ വിവിധ സെഗ്‌മെന്റുകളിൽ അനേകം മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

10-15 ലക്ഷം രൂപ ബജറ്റിൽ നിങ്ങളൊരു പുത്തൻ വാഹനം വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് സിഎൻജി മോഡലുകളെ പരിഗണിച്ചുകൂടാ...? ഈ വിലയിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് സിഎൻജി എസ്‌യുവികളുടെയും എം‌പി‌വികളെയും നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? അതും കിടിലൻ ഫീച്ചറുകളും സാങ്കേതികവിദ്യകളും കോർത്തിണക്കിയ കാറുകളാണിവ എന്നതുകൂടി കണക്കാക്കുമ്പോൾ സംഭവം കളറാവുന്നുണ്ട്.

TATA PUNCH CNG

ടാറ്റ പഞ്ച്: പഞ്ച് സിഎൻജിക്ക് ഇന്ത്യയിൽ 7.10 ലക്ഷം രൂപ മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. സൺറൂഫ് പോലുള്ള കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ ഈ വണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സിഎൻജി എസ്‌യുവി എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. 1.2 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ബ്രാൻഡിന്റെ ഏറ്റവും പുതിയ ട്വിൻ സിലിണ്ടർ ടെക്‌നോളജി ഉപയോഗിച്ച് വരുന്ന എസ്‌യുവിക്ക് 27 കിലോമീറ്റർ മൈലേജാണ് പറയുന്നത്.

ഹ്യുണ്ടായി എക്സ്റ്റർ: ഇന്ത്യയിലെ ഏറ്റവും പുതിയ എസ്‌യുവികളിലൊന്നാണിത്. പെട്രോൾ-സിഎൻജി ഓപ്ഷനുകളിൽ എക്സ്റ്ററിനെ അവതരിപ്പിച്ചിടത്താണ് ഹ്യുണ്ടായിയുടെ വിജയം. നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളാൽ സജ്ജമാക്കുന്ന വിപുലമായ സവിശേഷതകളുമായാണ് മോഡലിന്റെ വരവ് തന്നെ. സബ്-4 മീറ്റർ എസ്‌യുവിയുടെ സിഎൻജി വേരിയന്റിന് 8.34 ലക്ഷം മുതലാണ് എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. കിലോഗ്രാമിന് 27 കിലോമീറ്റർ വരെ മൈലേജും വണ്ടി തരും.

Toyota Rumion

ടൊയോട്ട റൂമിയോൺ: ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ എംപിവികളിലൊന്നായ മാരുതി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. പെട്രോളിന് പുറമെ സിഎൻജി ഓപ്ഷനുകളിൽ ഈ 7 സീറ്റർ എംപിവി ലഭ്യമാണ്. കാറിന് കരുത്തേകുന്നത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ 26.11 കി.മീ മൈലേജും വാഗ്ദാനം ചെയ്യുന്നു. 11.24 ലക്ഷം രൂപ എക്സ്ഷോറൂം വില.

മാരുതി XL6: മാരുതിയുടെ പ്രീമിയം എംപിവികളിൽ ഒന്നാണ് XL6. റൂമിയോണിന് സമാനമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ മോഡലിലും പ്രവർത്തിക്കുന്നതെങ്കിലും കൂടുതൽ ഫീച്ചറുകളുടെ അകമ്പടി ഇതിനുണ്ട്. 12.51 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ മൾട്ടി പർപ്പസ് വാഹനത്തിന് സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ കിലോഗ്രാമിന് ഏകദേശം 26.32 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

XL6

മാരുതി ഗ്രാൻഡ് വിറ്റാര: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാരയും സിഎൻജിയിൽ സ്വന്തമാക്കാം. 13.05 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ലഭ്യമായ മോഡലിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ 26.6 കിലോമീറ്റർ മൈലേജാണ് ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട ഹൈറൈഡർ: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ അടിസ്ഥാനപരമായി മാരുതി ഗ്രാൻഡ് വിറ്റാരയുടെ റീബാഡ്ജ് പതിപ്പാണ്. ടൊയോട്ട എസ്‌യുവിയും പെട്രോൾ-ഒൺലി, പെട്രോൾ-സിഎൻജി ഓപ്ഷനുകളിൽ ലഭ്യമാണ്. സിഎൻജിയിൽ പ്രവർത്തിക്കുന്ന മോഡലിന് 13.56 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോൾ 26 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Article Published On: Thursday, November 2, 2023, 18:22 [IST]
English summary
Best cng suvs and mpvs in india which gives up to 27 km mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X