438 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി വരുന്നു, വണ്ടി വാങ്ങാൻ നല്ല സമയം ഇതുതന്നെ

ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ കുമിഞ്ഞുകൂടുമ്പോൾ ലക്ഷ്വറി സെഗ്മെന്റിലും നിറഞ്ഞാടുകയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾ. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, വോൾവോ, ജാഗ്വർ പോലുള്ള കമ്പനികളെല്ലാം തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് ഇവികളെ കൊണ്ടുവന്നു കഴിഞ്ഞു. ഇതിൽ ആരാണ് കേമനെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ആരായാലും ഒന്നു കുഴഞ്ഞുപോവും. എല്ലാം ഒന്നിനൊന്നിന് വ്യത്യസ്‌തമായ മോഡുകൾ ആണെന്നതാണ് യാഥാർഥ്യം.

ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ ഈ മാസാവസാനം അവതരിപ്പിക്കാൻ പോവുകയാണ്. സെപ്റ്റംബർ 28-ന് ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തിക്കുന്ന iX1 ഇവിയുടെ ടീസറും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ X1 എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയാണ് iX1 ഇലക്ട്രിക് എസ്‌യുവി നിർമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

BMW iX1 Electric SUV India Launch on September 28

ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിലെ ഏക ഇലക്ട്രിക് എസ്‌യുവിയായ iX ഇവിക്ക് താഴെയാണ് പുതിയ iX1 സ്ഥാനംപിടിക്കുക. പുത്തൻ വൈദ്യുത എസ്‌യുവിക്ക് 70 ലക്ഷം രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ആയതിനാൽ ധാരാളം ആളുകളെ ആകർഷിക്കാൻ വണ്ടി പ്രാപ്‌തമാവും. പ്രത്യേകിച്ച് ഇവി രംഗത്തേക്ക് കൂടുതൽ സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും കടന്നുവരുന്നതിനാൽ ബിഎംഡബ്ല്യുവിന് ഇതൊരു മൈലേജാവും. ആഡംബര ഇവി സെഗ്‌മെന്റിൽ വോൾവോ C40 റീചാർജ്, കിയ EV6 തുടങ്ങിയ മിടുക്കൻമാരുമായാവും ഇതിന്റെ മത്സരം.

ഡിസൈനിന്റെ കാര്യത്തിൽ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി അതിന്റെ പെട്രോൾ, ഡീസൽ പതിപ്പിനോട് സാമ്യമുള്ളതാണ്. ഹണികോംബ് മെഷ് ഡിസൈൻ ഉള്ള ക്ലോസ്ഡ് ഗ്രില്ലുള്ള മുൻഭാഗം മാത്രമാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാനാവുന്നത്. എന്നാൽ ഇവി സ്വഭാവം എടുത്തു കാണിക്കുന്നതിനായി മുന്നിലും പിന്നിലും ബമ്പറുകൾ, ഡോർ സിൽസ്, ഹെഡ്‌ലൈറ്റുകൾ എന്നിവയിൽ നീല ആക്‌സന്റുകൾ ലഭിക്കും.

BMW iX1 Electric SUV India Launch on September 28

X1 ഇലക്ട്രിക്കിൽ വലിയ കിഡ്‌നി ഗ്രിൽ, ഹെഡ്‌ലൈറ്റുകളിൽ ഇൻവെർട്ടഡ്-എൽ ആകൃതിയിലുള്ള ഡ്യുവൽ എൽഇഡി ഡിആർഎൽ, റീഡിസൈൻ ചെയ്ത അലോയ് വീലുകൾ, സ്‌ലീക്കർ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും മാറ്റേകാനായുണ്ടാവും. ഇലക്ട്രിക് എസ്‌യുവിയുടെ ബൂട്ട് സ്പേസ് 490 ലിറ്ററാണ്. അതായത് X1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയേക്കാൾ 50 ലിറ്റർ കുറവാണെന്ന് സാരം. iX1 ഇവിയുടെ ഇന്റീരിയറും ലക്ഷ്വറിയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ടച്ച് ഫംഗ്‌ഷനോടുകൂടിയ 10.7 ഇഞ്ച് കർവ്‌ഡ് സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്. മറ്റ് ഫീച്ചറുകൾക്കൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ വോയിസ് കൺട്രോൾ എന്നിവയും ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

BMW iX1 Electric SUV India Launch on September 28

ബിഎംഡബ്ല്യു iX1 ഇവി xDrive30 വേരിയന്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 313 bhp കരുത്തിൽ പരമാവധി 494 Nm torque സൃഷ്ടിക്കാൻ ഇലക്ട്രിക് എസ്‌യുവിയെ സഹായിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇലക്ട്രിക് മോട്ടോറുകൾ iX1 ഇവിയുടെ നാല് വീലുകൾക്കും പവർ നൽകും. 5.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ഇതിന് 180 കിലോമീറ്റർ പരമാവധി വേഗത പുറത്തെടുക്കാനാവും.

ബിഎംഡബ്ല്യു iX1 എസ്‌യുവിക്ക് 64.7 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാവും ഉണ്ടായിരിക്കുക. ഒറ്റ ചാർജിൽ 438 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. വാഹനം ചാർജ് ചെയ്യുന്നതിനായി 11 kW 3-ഫേസ് ഓൺ-ബോർഡ് ചാർജർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 130 കിലോവാട്ട് വരെ ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗിനെയും iX1 പിന്തുണയ്ക്കും. ഇത് വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ എസ്‌യുവിയെ സഹായിക്കും.

BMW iX1 Electric SUV India Launch on September 28

പൂർണ്ണമായി പുറത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താവും വാഹനത്തിന്‍റെ വിൽപ്പന എന്നതിനാൽ ഏകദേശം 70 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കേണ്ടി വന്നേക്കാം. ഈ വിലയിൽ വോൾവോ C40 റീചാർജ്, കിയ EV6 തുടങ്ങിയവയ്ക്ക് പുറമെ മെർസിഡീസ് EQB, ഹ്യുണ്ടായി അയോണിക് 5 എന്നിവ മോഡുലകളും ബിഎംഡബ്ല്യു iX1 ഇലക്‌ട്രിക് എസ്‌യുവിക്ക് ഭീഷണിയാവും.

More from DriveSpark

Article Published On: Monday, September 25, 2023, 12:32 [IST]
English summary
Bmw ix1 electric suv india launch on september 28 438 km range in single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X