440 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് കാർ വിറ്റഴിഞ്ഞത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ, കാരണം ഈ വില തന്നെ!

ഇലക്‌ട്രിക് കാറുകൾ ഇന്ത്യയിൽ ട്രെൻഡിംഗാവുമ്പോൾ വിപണിയിലേക്ക് എത്തുന്ന എല്ലാ മോഡലുകളും വലിയ സ്വീകാര്യത നേടി മുന്നോട്ടു കുതിക്കുകയാണ്. ലക്ഷ്വറി വിഭാഗത്തിലും ബജറ്റ് സെഗ്മെന്റിലുമെല്ലാം ഇക്കാര്യത്തിൽ വേർതിരിവൊന്നുമില്ല. ആഡംബര ശ്രേണിയിലാണ് ഇവികൾ എണ്ണത്തിൽ കൂടുതലുള്ളതെങ്കിലും ഇവിടെയും മത്സരവും വിൽപ്പനയും തകൃതിയായി നടക്കുകയാണ്.

ഇന്നലെ ഇന്ത്യയിൽ അവതരിപ്പിച്ച ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയും വിറ്റഴിഞ്ഞത് മണിക്കൂറുകൾക്കുള്ളിലാണ്. 66.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ വാഹനത്തിന് ലഭിച്ച സ്വീകാര്യത കണ്ട് മറ്റ് നിർമാതാക്കളെല്ലാം അന്തംവിട്ടിരിക്കുകയാണിപ്പോൾ. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണമായും വിറ്റുതീർന്നു. ഈ വർഷത്തേക്ക് അനുവദിച്ച ആദ്യ ബാച്ചിന് ഗംഭീര സ്വീകാര്യത ലഭിച്ചതോടെ അടുത്ത വർഷം ഇവിയുടെ അടുത്ത ബാച്ചും ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പായി.

BMW iX1 Electric SUV Sold Out In India

ബിഎംഡബ്ല്യുവിൽ നിന്നുള്ള നാലാമത്തെ ഇലക്ട്രിക് വാഹനമാണ് iX1. യഥാക്രമം 77.50 ലക്ഷം രൂപ, 60.95 ലക്ഷം രൂപ, 56.9 ലക്ഷം രൂപ വില വരുന്ന മെർസിഡീസ് ബെൻസ് EQB, കിയ EV6, വോൾവോ XC40 റീചാർജ് എന്നീ വമ്പൻമാരുമായി ഏറ്റുമുട്ടിയാണ് ഈ ജർമൻ എസ്‌യുവി ചൂടപ്പം പോലെ വിറ്റഴിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ലക്ഷ്വറി ഇലക്‌ട്രിക് വാഹന വിഭാഗത്തിന്റെ എൻട്രി ലെവൽ സ്പേസിലാണ് എത്തുന്നതെങ്കിലും വലിപ്പത്തിന്റെ കാര്യത്തിലൊന്നും കമ്പനി ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല.

പുതിയ iX1 ഇലക്ട്രിക് എസ്‌യുവിക്ക് 4500 മില്ലീമീറ്റർ നീളവും 1845 മില്ലീമീറ്റർ വീതിയും 1642 മില്ലീമീറ്റർ ഉയരവും 2692 മില്ലീമീറ്റർ വീൽബേസുമാണ് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്. ഇവി മോഡലിന് 490 ലിറ്റർ ബൂട്ട് സ്പേസും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻസീറ്റുകൾ മടക്കിവെച്ചാൽ സ്പേസ് 1495 ലിറ്ററായി വർധിപ്പിക്കാനുമാവും. ആദ്യത്തെ പൂർണ വൈദ്യുത iX1 ഇവിക്ക് ഇത്തരമൊരു അസാധാരണ പ്രതികരണം ലഭിക്കുന്നത് തങ്ങളെ സംബന്ധിച്ച് ആവേശകരമായ കാര്യമാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

BMW iX1 Electric SUV Sold Out In India

66.5kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക്, ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണവും ഓൾ-വീൽ ഡ്രൈവ് ലേഔട്ട് എന്നിവയുമായാണ് ആദ്യത്തെ പൂർണ ഇലക്ട്രിക് ബിഎംഡബ്ല്യു iX1 ഇവിയുടെ വരവ്. 313 bhp പവറിൽ പരമാവധി 494 Nm torque വരെ ഉത്പാദിപ്പിക്കാൻ വാഹത്തിനാവും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുനാവുന്ന ഇലക്‌ട്രിക് എസ്‌യുവിക്ക് വെറും 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും.

ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ റേഞ്ചാണ് പുതിയ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. 130kW ഡിസി ഫാസ്റ്റ് ചാർജിംഗ് എസ്‌യുവി പിന്തുണയ്ക്കുന്നു. അങ്ങനെ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 29 മിനിറ്റ് മാത്രം മതിയാവുമെന്നാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്. അതേസമയം സാധാരണ 11kW എസി ചാർജർ ഉപയോഗിച്ചാൽ 6.3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.

BMW iX1 Electric SUV Sold Out In India

ബി‌എം‌ഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഇനിയും പുതിയ iX1 ബുക്ക് ചെയ്യാം. ഡെലിവറികൾ ഒക്ടോബർ മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരൊറ്റ xDrive30 M സ്‌പോർട്ട് വേരിയന്റിലാണ് ഇവി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ X1 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പാണ് പുതിയ iX1. ഇതിലൂടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ആഡംബര വാഹന വിപണിയിലെ ആദ്യത്തെ കാറായി ബിഎംഡബ്ല്യു X1 മാറുന്നു.

ചില ചെറിയ മാറ്റങ്ങൾ ഒഴികെ iX1 ഇവി അതിന്റെ പെട്രോൾ, ഡീസൽ പതിപ്പായ X1 എസ്‌യുവിക്ക് സമാനമാണ്. മെലിഞ്ഞ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള വലിയ ബിഎംഡബ്ല്യു കിഡ്‌നി ഗ്രില്ലാണ് ഇവിയുടെ മുന്നിലെ ഹൈലൈറ്റ്. അടിസ്ഥാന രൂപമെല്ലാം സമാനമാണെങ്കിലും 18 ഇഞ്ച് M ലൈറ്റ് അലോയ് വീലുകളാണ് ഇലക്‌ട്രിക് മോഡലിൽ ഒരുക്കിയിട്ടുള്ളത്. പിൻഭാഗത്തേക്ക് വന്നാൽ സംയോജിത സ്‌പോയിലറും സ്‌കിഡ് പ്ലേറ്റും ഉള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് കാണാനാവുക.

BMW iX1 Electric SUV Sold Out In India

ഇന്റീരിയറും ആഡംബരപൂർണമാണ്. ഇതിനായി 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഹാർമോൺ കാർഡൺ 12 സ്പീക്കർ സൗണ്ട് സിസ്റ്റം, മസാജ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from DriveSpark

Article Published On: Friday, September 29, 2023, 18:29 [IST]
English summary
Bmw ix1 electric suv sold out in india delivery starts from october details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X