ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ മൂന്നുവരി എസ്‌യുവി ഇന്ത്യയിലുമെത്തി! വില കേട്ടാൽ ഞെട്ടും

ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ 2023 മോഡൽ X7 പുറത്തിറക്കി ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. രണ്ട് വേരിയന്റുകളായി അവതരിപ്പിച്ചിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയുടെ xDrive40i പെട്രോൾ പതിപ്പിന് 1.22 കോടി രൂപ മുതലും xDrive40d ഡീസൽ പതിപ്പിന് 1.25 കോടി രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

രണ്ട് പതിപ്പുകൾക്കും M സ്പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കുന്നുവെന്നതും ഹൈലൈറ്റാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ നിന്നുള്ള ഒരേയൊരു മൂന്ന്-വരി ലക്ഷ്വറി എസ്‌യുവി എന്ന നിലയിലാണ് X7 പേരെടുത്തിരിക്കുന്നത്. ജനുവരി 17 മുതൽ ഡീലർഷിപ്പുകളിൽ എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ കാറിന്റെ ഡെലിവറി 2023 ആദ്യ പാദത്തിന്റെ അവസാനത്തോടെ ആരംഭിക്കുമെന്നാണ് ബിഎംഡബ്ല്യു വ്യക്തമാക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ മൂന്നുവരി എസ്‌യുവി ഇന്ത്യയിലുമെത്തി! വില കേട്ടാൽ ഞെട്ടും

പുതുവർഷത്തിൽ ബിഎംഡബ്ല്യു ആഭ്യന്തര വിപണിയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് X7 ഫെയ്‌സ്‌ലിഫ്റ്റ്. M 340i, XM എന്നിവയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതുക്കിയ ബിഎംഡബ്ല്യു X7 ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നത് വാഹന നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ്. ഡിസൈനിൽ കാര്യമായ പരിഷ്ക്കാരങ്ങുമായാണ് X7 എസ്‌യുവിയുടെ വരവ്. മുൻഭാഗത്തിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളുടെയും കാസ്‌കേഡ് ലൈറ്റിംഗോടുകൂടിയ പുതുക്കിയ ഡാർക്ക് കിഡ്‌നി ഗ്രില്ലിന്റെയും പുതുക്കിയ ബമ്പറിന്റെയും രൂപത്തിൽ വലിയ മാറ്റം ലഭിച്ചു.

ശരിക്കും പറഞ്ഞാൽ X7-ന്റെ ഡിസൈൻ വളരെയധികം പരിഷ്‌ക്കരിച്ചിരിക്കുന്നുവെന്ന് മുൻവശം കണ്ടാൽ തന്നെ അറിയാം. i7, പുതിയ തലമുറ 7 സീരീസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന രൂപകൽപ്പനയാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കാണാനാവുന്നത്. ബോണറ്റ് ലൈനിന് സമീപമുള്ള എൽഇഡി ഡിആർഎല്ലുകൾ, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ സിൽവർ ട്രിം, സ്റ്റാൻഡേർഡായി ലഭിക്കുന്ന 20 ഇഞ്ച് അലോയ് വീലുകൾ, റീപ്രൊഫൈൽ ചെയ്ത എൽഇഡി ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പ് എന്നിവയാണ് പുതുപുത്തൻ മോഡലിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ മൂന്നുവരി എസ്‌യുവി ഇന്ത്യയിലുമെത്തി! വില കേട്ടാൽ ഞെട്ടും

മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. കൂടാതെ എസ്‌യുവി ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നീ രണ്ട് എക്സ്ക്ലൂസീവ് ബിഎംഡബ്ല്യു ഇൻഡിവിജ്വൽ പെയിന്റ് വർക്കുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇന്റീരിയറിൽ എസ്‌യുവി സ്‌പോർട്‌സ് എക്‌സ്‌ക്വിസൈറ്റ് ബിഎംഡബ്ല്യു ഇൻഡിവിജ്വൽ ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി മൂന്ന് ഷേഡുകളിൽ വാഗ്‌ദാനം ചെയ്യുന്നു. അതിൽ ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും.

മെലിഞ്ഞ രൂപത്തിലുള്ള എയർ വെന്റുകളും പുതിയ സെലക്ടർ ലിവറും അകത്തളത്തിന് വേറിട്ട രൂപം സമ്മാനിക്കുന്നുണ്ട്. അതോടൊപ്പം പുനർനിർമിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇപ്പോൾ X7 എസ്‌യുവിയുടെ ഇന്റീരിയറിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ, X7 ഫെയ്‌സ്‌ലിഫ്റ്റിന് ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കർവ്‌ഡ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ലഭിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ലക്ഷ്വറി എസ്‌യുവിയിൽ 14-കളർ ആംബിയന്റ് ലൈറ്റ് ബാർ, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വോയ്‌സ് അസിസ്റ്റന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്‌ത ADAS ടെക് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ മൂന്നുവരി എസ്‌യുവി ഇന്ത്യയിലുമെത്തി! വില കേട്ടാൽ ഞെട്ടും

X7 xDrive40i, xDrive40d എന്നിവയ്‌ക്കായി യഥാക്രമം 3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ നവീകരിച്ച പതിപ്പുകൾ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും കരുത്തേകാനായി ഇടംപിടിച്ചിട്ടുണ്ട്. എസ്‌യുവിയിലെ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ നൽകാൻ കഴിയും. അതേസമയം 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിലാണ് വാഹനം കൈയെത്തി പിടിക്കുന്നത്.

അതേസമയം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് X7 xDrive40d മോഡലിലെ ഡീസൽ എഞ്ചിൻ ഇപ്പോൾ 340 bhp പവറിൽ 700 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബിഎംഡബ്ല്യു ജോടിയാക്കിയിട്ടുണ്ട്. xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം X7 ഫെയ്‌സ്‌ലിഫ്റ്റിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് കൺട്രോൾഡ് ഡാംപറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched the new x7 facelift luxury suv in india engine specs range and more details
Story first published: Tuesday, January 17, 2023, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X