സെലിബ്രിറ്റികളേ... ബിഎംഡബ്ല്യുവിന്റെ ആ ലക്ഷ്വറി എസ്‌യുവി ഇന്ത്യയിലേക്ക് വരുന്നൂ

ലക്ഷ്വറി കാർ എന്നോർക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ബിഎംഡബ്ല്യുവിന്റേത്. സെലിബ്രിറ്റികളും വലിയ വ്യവസായ പ്രമുഖരുമെല്ലാം ഈ ജർമൻ ബ്രാൻഡിന്റെ വലിയ ഫാൻസാണ്. ഇന്ത്യയിൽ 43 ലക്ഷം രൂപ മുതലുള്ള വിലയിൽ ബിഎംഡബ്ല്യു ആഡംബര കാർ പുറത്തിറക്കുന്നുണ്ട്. മെർസിഡീസ് ബെൻസിന് പകരമെന്തെന്ന് ഇന്ത്യയെ ചിന്തിക്കാൻ പഠിപ്പിച്ചതിന്റെ ക്രെഡിറ്റും നമുക്ക് ബവേറിയൻ മോട്ടോർ വർക്ക്‌സ് എന്ന ബിഎംഡബ്ല്യുവിന് കൊടുക്കാം.

ആഭ്യന്തര വിപണിയിൽ വളരെ സജീവമായ കമ്പനി അടിക്കടി പുത്തൻ മോഡലുകളുമായി എത്തി ആരാധകരെ കൈയിലെടുക്കാറുണ്ട്. അതുപോലെ തന്നെ പുത്തനൊരു ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനവുമായി ഇന്ത്യയിലേക്ക് വരികയാണ് ബിഎംഡബ്ല്യു. 2023 ജൂലൈ 14-ന് രാജ്യത്ത് പുതിയ X5 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ പോവുകയാണെന്നതാണ് കമ്പനിയുടെ സ്ഥിരീകരണം. അതിന്റെ ഭാഗമായി ലക്ഷ്വറി എസ്‌യുവിയുടെ ടീസർ വീഡിയോയും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.

BMW X5 Facelift Luxury SUV

മുൻഗാമിയേക്കാൾ കിടിലൻ മാറ്റങ്ങളുമായാണ് X5 ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവെന്നതാണ് ഹൈലൈറ്റ്. കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകളെല്ലാം വേറിട്ട രൂപവും ഭാവവുമായിരിക്കും മുഖംമിനുക്കിയെത്തുന്ന ലക്ഷ്വറി എസ്‌യുവിക്ക് സമ്മാനിക്കുക. X5, X6 മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ ഈ വർഷം ഫെബ്രുവരിയിൽ ബിഎംഡബ്ല്യു ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ഇതിന് സമാനമായിരിക്കും ഇന്ത്യയിൽ വരാനിരിക്കുന്ന പുത്തൻ മോഡലും.

2023 ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് പുതിയ ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളോടെയാണ് എത്തുക. ഷാർപ്പ് രൂപത്തിനായി ബമ്പർ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമായ മാറ്റമാണ്. അതേസമയം വലിയ കിഡ്‌നി ഗ്രിൽ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ ഏകമാറ്റം പുതിയ അലോയ് വീലുകൾ മാത്രമായിരിക്കും.

പിന്നിലേക്ക് വരുമ്പോൾ X ആകൃതിയിൽ ഗ്രാഫിക്സുള്ള പുതിയ എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നത് പുതുമ നൽകാൻ സഹായിച്ചിട്ടുണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ കൺസോൾ, പുതിയ 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഇന്റീരിയറിൽ ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്. രണ്ട് യൂണിറ്റുകളും ഏറ്റവും പുതിയ iDrive OS8 സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കും.

ഓപ്‌ഷണൽ ബക്കറ്റ് സീറ്റുകളും എൽഇഡി ലൈറ്റിംഗും ഗ്ലാസ് കട്ട് കൺട്രോൾ ബട്ടണുകളുമുള്ള പനോരമിക് സൺറൂഫും സെന്റർ കൺസോളിന് ആഡംബര ട്രീറ്റ്‌മെന്റ് സമ്മാനിക്കും. ഇന്ത്യയിൽ വരുമ്പോൾ ഒന്നിലധികം ലെതർ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകളും ജർമൻ ബ്രാൻഡ് അവതരിപ്പിച്ചേക്കും. X5 എസ്‌യുവിയിൽ ലഭ്യമായിരുന്ന അതേ 3.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും ലക്ഷ്വറി എസ്‌യുവി പുനരവതരിപ്പിക്കുക.

BMW X5 Facelift

ഇവ രണ്ടും ഇൻ-ലൈൻ, 6-സിലിണ്ടർ എഞ്ചിനുകളാണെന്നത് ശ്രദ്ധേയമാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ നൽകാനാവും. അതേസമയം ഡീസൽ എഞ്ചിന് 286 bhp പവറിൽ 650 Nm torque വരെയാണുള്ളത്. ബിഎംഡബ്ല്യുവിന്റെ എക്‌സ്‌ഡ്രൈവ് ഫോർ-വീൽ ഡ്രൈവ് സിസ്റ്റവും X5 ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായുണ്ടാവും.

ഒപ്പം 48V ബാറ്ററിയും ഗിയർബോക്‌സിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും അടങ്ങുന്ന മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം എസ്‌യുവിയെ കൂടുതൽ കാര്യക്ഷമമമാക്കും. നിലവിലെ X5 മോഡലിന്റെ ഓൺ-റോഡ് വിലകൾ ഒരു കോടി രൂപയിൽ കൂടുതലാണ്. ഇതിൽ നിന്നും ചെറിയൊരു വില വർധനവുമായാവും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക് എത്തുക. മെർസിഡീസ് ബെൻസ് GLE, ഔഡി Q5, വോൾവോ XC90, ജാഗ്വർ F-പേസ്, ലാൻഡ് റോവർ ഡിസ്ക്കവറി എന്നിവയുമായാണ് ബിഎംഡബ്ല്യു X5 മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 12, 2023, 18:49 [IST]
English summary
Bmw x5 facelift luxury suv teased ahead of 2023 july 14 launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X