2.08 കോടിയുടെ പത്രാസിൽ ബോളിവുഡ് സുന്ദരി, യാത്രകൾ നാനോയിൽ നിന്നും ബിഎംഡബ്ല്യുവിലേക്ക്

പുത്തൻ കാർ വാങ്ങുന്ന തിരക്കിലാണ് ഇന്ത്യൻ സിനിമാ താരങ്ങൾ. ഭാഷക്ക് അതീതമായി എല്ലാ മേഖലയിലും ഈ ട്രെൻഡ് കണ്ടുവരുന്നുണ്ടെങ്കിലും മലയാളത്തിലും ഹിന്ദിയിലുമാണ് കൂടുതൽ താരങ്ങൾ അടിക്കടി കാറുകൾ പുതുക്കുന്നതിൽ മുൻനിരയിലുള്ളത്. കഴിഞ്ഞ ദിവസം മമ്മൂട്ടി, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, ശ്രദ്ധ കപൂർ, സോഹ അലി ഖാൻ പോലുള്ള വലിയ താരങ്ങളും തങ്ങളുടെ ഗരാജിലേക്ക് പുത്തൻ അതിഥികളെ സ്വീകരിച്ചിരുന്നു.

അതിനു പിന്നാലെയിതാ തന്റെ ഗരാജിലേക്ക് പുത്തനൊരു ഇലക്‌ട്രിക് ലക്ഷ്വറി സെഡാനെ എത്തിച്ചിരിക്കുകയാണ് കിം ശർമ്മ എന്ന ബോളിവുഡ് സുന്ദരി. നേരത്തെ ടാറ്റ നാനോയിലായിരുന്നു താരത്തിന്റെ പ്രധാന കറക്കം. ഇത് പലതവണ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിട്ടുമുണ്ട്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും തകർത്തഭിനയിച്ച രണ്ടായിരത്തിൽ പുറത്തിറങ്ങിയ മൊഹബത്തേൻ എന്ന ചിത്രത്തിലൂടെയാണ് കിമ്മിന്റേ ബോളിവുഡ് അരങ്ങേറ്റം.

Bollywood Actress Kim Sharma Spotted In New BMW i7 Electric Sedan

പിന്നീട് തും സേ അച്ഛാ കൗൻ ഹേ, ഖഡ്ഗാം, ഫിദ, താജ്മഹൽ: ആൻ എറ്റേണൽ ലവ് സ്റ്റോറി, ഗോഡ്ഫാദർ തുടങ്ങിയ ചിത്രങ്ങളിലും താരം മികച്ച വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗ്, ടെന്നീസ് താരം ലിയാൻഡർ പേസ് എന്നിവരുമായുള്ള കിമ്മിന്റെ മുൻ പ്രണയവും പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള കാര്യമാണ്. ബിഎംഡബ്ല്യുവിന്റെ i7 ഫുൾ ഇലക്ട്രിക് സെഡാനാണ് താരസുന്ദരിയുടെ ഇനിയുള്ള യാത്രകൾക്കായി കൂട്ടിനായി എത്തിയിരിക്കുന്നത്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ മുൻനിര ഇലക്ട്രിക് വാഹനമാണ് i7. ഇതിന് 1.95 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയെങ്കിലും മുംബൈയിൽ ഓൺ-റോഡിൽ എത്തുമ്പോൾ ഏകദേശം 2.08 കോടി രൂപയോളമാണ് മുടക്കേണ്ടി വരുന്നത്. താരം കാറിൽ വന്നിറങ്ങുന്ന വീഡിയോ കാർസ് ഫോർ യു എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. കാറിന്റെ പൂർണ രൂപം വീഡിയോയിൽ ഇല്ലെങ്കിലും തിരിച്ചറിയാൻ സാധിക്കും.

Bollywood Actress Kim Sharma Spotted In New BMW i7 Electric Sedan

വ്യത്യസ്തമായ ഗ്ലാസ് പാറ്റേണിലൂടെയും അലോയ് വീലുകളും വാഹനം ജർമൻ ബ്രാൻഡിന്റെ ഇലക്ട്രിക് സെഡാൻ ആണെന്ന് ഉറപ്പിക്കാൻ സാധിക്കുന്ന കാര്യമാണ്. കാറിന്റെ പിൻസീറ്റിൽ നിന്നും ഇറങ്ങി ഒരു റെസ്റ്റോറന്റിലേക്ക് കിം ശർമ കയറി പോവുന്നതും വീഡിയോയിലുണ്ട്. ഇനി കാറിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഈ കാർ. വളരെ ആധുനികവും ഭാവിയേറിയതുമായ ഒരു വലിയ, താഴ്ന്ന സ്ലംഗ് ഗ്രില്ലും ചരിഞ്ഞ റൂഫുമാണ് ഇവിയെ വേറിട്ടു നിർത്ത ഡിസൈൻ ഘടകങ്ങൾ.

സെവന്‍ സീരീസ് മോഡലുകളില്‍ പുതുതായി സ്ഥാനം പിടിച്ചിരിക്കുന്ന വലിയ കിഡ്‌നി ഗ്രിൽ പുറംകാഴ്ച്ചയിൽ വാഹനത്തിന്റെ വലിപ്പം എടുത്തു കാണിക്കുന്നുണ്ട്. ബ്ലൂ ആക്‌സന്റുകൾ, പുതിയ ഡയമണ്ട് അലോയ് വീൽ ഡിസൈൻ, 7 സീരീസിൽ നിന്ന് വ്യത്യസ്തമാക്കാൻ "i" എംബ്ലങ്ങൾ എന്നിവയും കാറിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി 20 ഇഞ്ച് അലോയ് വീലുകളാണ് കാറിനുള്ളതെങ്കിലും 21 ഇഞ്ച് വീലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Bollywood Actress Kim Sharma Spotted In New BMW i7 Electric Sedan

അകത്തേക്ക് കയറിയാലും ലക്ഷ്വറി ഫീലാണ് ഇന്റീരിയറിനുള്ളത്. ഇത് 7 സീരീസിന്റെ ഏറ്റവും പുതിയ തലമുറയുടേതിന് സമാനമായ രീതിയിലാണ് ബിഎംഡബ്ല്യു ഒരുക്കിയെടുത്തിരിക്കുന്നത്. ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ ലൈവ് കോക്ക്പിറ്റാണ് അകത്തളത്തിന്റെ അഴക്. ഡ്യുവൽ സ്ക്രീനിൽ ഒന്ന് 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും മറ്റൊന്ന് 14.9 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം.

പുതിയ 7 സീരീസ് ഇലക്ട്രിക് സെഡാനിൽ മികച്ച ആഡംബരങ്ങളോടൊപ്പം കൂടുതൽ സമ്പന്നമായ പിൻ സീറ്റ് യാത്രാ അനുഭവമാണ് നൽകാനാവുക. ഇതിനായി ആമസോൺ ഫയർ ടിവി ബിൽറ്റ്-ഇൻ ഓപ്‌ഷണൽ 31.3 ഇഞ്ച് 8K തിയറ്റർ സ്‌ക്രീനും ക്രമീകരിച്ചിട്ടുണ്ട്. പവർട്രെയിനിന്റെ കാര്യത്തിലേക്ക് വന്നാൽ ബിഎംഡബ്ല്യു i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വണ്ടിക്ക് കരുത്തേകുന്നത്.

591 മുതൽ 625 കിലോമീറ്റർ വരെയുള്ള WLTP സൈക്കിൾ റേഞ്ചുള്ള 101.7 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. രണ്ട് മോട്ടോറുകളും ജോടിയായി പ്രവർത്തിക്കുമ്പോൾ 544 bhp പവറിൽ ഏകദേശം 745 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇലക്ട്രിക് സെഡാന് സാധിക്കും. ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാന് പുറമെ ടാറ്റ നാനോ ഹാച്ച്ബാക്കും നടിക്ക് സ്വന്തമായുണ്ട്. ഇത് കിം ശർമ്മയുടെ പക്കൽ ഇപ്പോഴുമുണ്ടെന്നാണ് വിശ്വാസം.

More from DriveSpark

Article Published On: Monday, October 16, 2023, 12:48 [IST]
English summary
Bollywood actress kim sharma spotted in new bmw i7 electric sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X