ഹിറ്റ്ചാർട്ടിലേക്ക് BYD അറ്റോ 3; രണ്ട് മാസത്തിനിടെ നിരത്തിലെത്തിയത് ഇത്രയും യൂണിറ്റുകൾ

ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ അതിവേഗം പ്രശസ്‌തിയാർജിച്ചവരാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) എന്ന ചൈനീസ് വാഹന നിര്‍മാതാക്കള്‍. ഇലക്ട്രിക് കാറുകളിലൂടെയാണ് വിപണി വെട്ടിപ്പിടിക്കാൻ കമ്പനിക്കായത്. സാധാരണക്കാരിലേക്ക് എത്തുന്ന തരത്തിലുള്ള മോഡലുകളല്ലാ പുറത്തിറക്കിയിരിക്കുന്നതെങ്കിലും എവിടെയോ ബ്രാൻഡിന്റെ പദ്ധതികളെല്ലാം വെന്നിക്കൊടി പാറിക്കുകയായിരുന്നു.

ഇന്ത്യന്‍ വാഹന വിപണിയില്‍ ഹരിശ്രീ കുറിക്കുന്നത് e6 എന്ന ഇലക്ട്രിക് എംപിവിയിലൂടെയായിരുന്നു. എന്നാൽ ഇതിന്റെ വിൽപ്പന ആദ്യ ഘട്ടത്തിൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും മറ്റ് ആവശ്യങ്ങൾക്കുമായിരുന്നു എന്നത് പലരിലും അത്ഭുതം സൃഷ്‌ടിച്ചിരുന്നു. എന്നാൽ പിന്നീട് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായി വിൽപ്പന ആരംഭിച്ചതും വാഹനം വാങ്ങാൻ ആളുകൾ തടിച്ചുകൂടുകയായിരുന്നു. ശരിക്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 16 കൊല്ലങ്ങളായിരുന്നുവെങ്കിലും ബ്രാൻഡിന്റെ പ്രധാന ശ്രദ്ധ ബസുകളും മറ്റ് ഹെവി വാഹനങ്ങളും നിർമിക്കുന്നതിലായിരുന്നു.

ഹിറ്റ്ചാർട്ടിലേക്ക് BYD അറ്റോ 3; രണ്ട് മാസത്തിനിടെ നിരത്തിലെത്തിയത് ഇത്രയും യൂണിറ്റുകൾ

ഏറെ വൈകിയാണെങ്കിലും പാസഞ്ചർ വാഹന വിപണിയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും വിജയകരമായി e6 എംപിവി ആസിഫ് അലി വരെ സ്വന്തമാക്കിയതോടെ BYD ബ്രാൻഡിന് അതെല്ലാം ഒരു മൈലേജായി. വിപണിയിലെ രണ്ടാമത്തെ പടക്കുതിരയായി അറ്റോ 3 എന്ന ഇലക്‌ട്രിക് എസ്‌യുവിയെയും കമ്പനി പുറത്തിറക്കി വീണ്ടും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ചുള്ള വാഹനമെന്ന ഖ്യാതി ലഭിച്ചതോടെ ബാറ്ററി സ്പോർട്ട് യൂട്ടിലിറ്റി വാഹനവും ജനഹൃദയങ്ങൾ കീഴടക്കി.

യുവതലമുറ ഉപയോക്താക്കള്‍ ഒരു വാഹനത്തില്‍ ആഗ്രഹിക്കുന്ന എല്ലാം നല്‍കിയാണ് അറ്റോ 3 പണികഴിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങി ആദ്യ രണ്ട് മാസങ്ങൾക്കുള്ളിൽ 700 യൂണിറ്റുകൾ വിതരണം ചെയ്‌ത നേട്ടം ആഘോഷിക്കുകയാണ് BYD ഇപ്പോൾ. നവംബറിൽ ലോഞ്ച് ചെയ്ത ഇലക്ട്രിക് എസ്‌യുവി ഇതുവരെ വാങ്ങുന്നവർക്കിടയിൽ വളരെയധികം താൽപ്പര്യം നേടിയതായി ബ്രാൻഡ് പറയുന്നു. ആദ്യ മാസത്തിൽ തന്നെ 2,000 ആയിരം ബുക്കിംഗുകളാണ് മോഡൽ സ്വന്തമാക്കിയിരിക്കുന്നത്.

ഹിറ്റ്ചാർട്ടിലേക്ക് BYD അറ്റോ 3; രണ്ട് മാസത്തിനിടെ നിരത്തിലെത്തിയത് ഇത്രയും യൂണിറ്റുകൾ

ഈ വർഷം ജനുവരിയിൽ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ 340 യൂണിറ്റുകൾ വിതരണം ചെയ്തതായി BYD നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ഇലക്ട്രിക് എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു. ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനിൽ ഒരുങ്ങിയ ഈ പ്രത്യേക പതിപ്പിന് 34.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 33.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

e6 മൂന്ന്-വരി ഇലക്ട്രിക് എംപിവിക്ക് ശേഷം BYD ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് അറ്റോ 3 ഇവി എങ്കിലും ജനങ്ങൾക്ക് ബ്രാൻഡിൽ മതിപ്പുളവായി. ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി കോന, എംജി ZS ഇവി എന്നിവയുമായാണ് മോഡൽ നേരിട്ട് മത്സരിക്കുന്നത്. അടുത്ത എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ വില അല്‍പം കൂടുതലാണെന്ന് തോന്നുമെങ്കിലും ഈ തീരുമാനത്തെ ന്യായീകരിക്കുന്ന കിടിലൻ സവിശേഷതകളോടെയാണ് അറ്റോ വിപണിയിലെത്തുന്നത്.

ഹിറ്റ്ചാർട്ടിലേക്ക് BYD അറ്റോ 3; രണ്ട് മാസത്തിനിടെ നിരത്തിലെത്തിയത് ഇത്രയും യൂണിറ്റുകൾ

ലോകമെമ്പാടുമാി BYD-യിൽ നിന്നുംഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഏറ്റവും ജനപ്രിയവുമായ മോഡലുകളിൽ ഒന്നാണ് അറ്റോ 3 ഇവി. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലോഞ്ച് ചെയ്ത് 11 മാസത്തിനുള്ളിൽ ഇലക്ട്രിക് കാർ നിർമാതാവ് വാഹനത്തിന്റെ 2.50 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ജനുവരിയിൽ തന്നെ ആഗോളതലത്തിൽ അറ്റോ 3 ഇവിയുടെ 23,231 യൂണിറ്റുകൾ BYD നിരത്തിലെത്തിച്ചുവെന്നാണ് കണക്കുകൾ. വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ 60.48 kWh ശേഷിയുള്ള ബ്ലേഡ്-ടൈപ്പ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇതിൽ പ്രവർത്തിക്കുന്നത്.

ഇതിന് ഒറ്റ ചാർജിൽ 480 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെങ്കിലും ARAI റേറ്റുചെയ്ത ഡ്രൈവിംഗ് റേഞ്ച് 521 കിലോമീറ്ററാണെന്ന് BYD പറയുന്നു. 50 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാം. അറ്റോ 3 ഇവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 7.3 സെക്കൻഡിൽ കൈവരിക്കാനാകും. BYD Dipilot എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റവും എസ്‌യുവിയുടെ പ്രത്യേകതയാണ്.

ഹിറ്റ്ചാർട്ടിലേക്ക് BYD അറ്റോ 3; രണ്ട് മാസത്തിനിടെ നിരത്തിലെത്തിയത് ഇത്രയും യൂണിറ്റുകൾ

പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 240 bhp കരുത്തിൽ 310 Nm torque നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ് അറ്റോ 3 ഇവിയിൽ കോർത്തിണക്കിയിട്ടുള്ളത്. കൂടാതെ 7 എയർബാഗുകൾ, ഒരു പനോരമിക് സൺറൂഫ്, റെട്ടേറ്റ് ചെയ്യാൻ കഴിയുന്ന 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു NFC കാർഡ് കീ, വെഹിക്കിൾ ടു ലോഡ് (VTOL) ഫീച്ചറുകളുടെ അകമ്പടിയും BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിക്കുണ്ട്.

More from DriveSpark

Article Published On: Monday, March 20, 2023, 18:15 [IST]
English summary
Byd atto 3 electric suv completes 700 units delivery in india more details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X