ടിയാഗോ ഇവിയുടെ വില്ലൻ, 426 കി.മീ. റേഞ്ചുമായി ഒരു പുത്തൻ ഇലക്‌ട്രിക് ഹാച്ച്ബാക്ക്

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന അടിസ്ഥാന നിക്ഷേപകരിൽ ഒരാളാണ് വാറൻ എഡ്വേർഡ് ബഫറ്റ്. ഈ അമേരിക്കൻ വ്യവസായിയുടെ പിന്തുണയുള്ള ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് BYD. ഇന്ത്യയിൽ വെറും രണ്ട് മോഡലുകളിലൂടെ ശ്രദ്ധ നേടി ചൈനീസ് വൈദ്യുത തരംഗമുണ്ടാക്കിയ ബ്രാൻഡ് പുതിയൊരു വാഹനത്തെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അടുത്തിടെ അറിയിച്ചിരുന്നു.

എന്നാൽ അതിനു മുന്നോടിയായി ആഗോള നിരയിലേക്ക് പുതുപുത്തൻ ഇലക്ട്രിക് ഹാച്ച്ബാക്കിനെ പുറത്തിറക്കി ഫോക്‌സ്‌വാഗണെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഡോൾഫിൻ എന്നു പേരിട്ടിരിക്കുന്ന കുഞ്ഞൻ ഇവി BYD ബ്രാൻഡിന്റെ എൻട്രി ലെവൽ വാഹനമായിരിക്കും എന്നതാണ് പ്രധാന ഹൈലൈറ്റ്. ഈ വർഷാവസാനം യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡൽ ഇന്ത്യയിലേക്കും കൊണ്ടുവരുമോ എന്നതാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്ന കാര്യം.

BYD Dolphin

എന്തായാലും BYD-യുടെ പുതിയ അവതാരം നിസാരക്കാരനല്ലെന്നത് ഫോക്‌സ്‌വാഗൺ പോലുള്ള ലോകോത്തര ബ്രാൻഡുകൾക്കെല്ലാം തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ഡിസൈനിലേക്ക് നോക്കിയാൽ ഡോൾഫിൻ ഇവിക്ക് കമ്പനിയുടെ മറൈൻ ഏസ്തെറ്റിക് ഡിസൈൻ ഭാഷ്യം തന്നെയാണ് പിന്തുടരുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ മനസിലാക്കാനാവും. കമ്പനിയുടെ ചീഫ് ഡിസൈനർ വൂൾഫ്ഗാങ് എഗറിന്‍റെ നേതൃത്വത്തിലാണ് വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നതും.

ആക്‌ടീവ്, ബൂസ്റ്റ്, കംഫർട്ട്, ഡിസൈൻ എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഇലക്ട്രിക് ഹാച്ച്ബാക്കായ ഡോൾഫിൻ വിപണനത്തിന് എത്തുന്നത്. ഈ മോഡലുകൾക്കെല്ലാം വ്യത്യസ്ത ബാറ്ററി പായ്ക്കുകളും വിലകളും ഉണ്ടെന്നതാണ് മാറ്റം. അതായത് 44.9 kWh, 60.4 kWh എന്നിങ്ങനെ വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ഇവി സ്വന്തമാക്കാനാവുമെന്ന് സാരം.

BYD Dolphin

കമ്പനിയുടെ അറിയപ്പെടുന്ന ലിഥിയം-അയൺ ഫോസ്ഫേറ്റ് ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് കാറിൽ കോർത്തിണക്കിയിരിക്കുന്നത്. ഡോൾഫിൻ ആക്ടീവിന് 44.9 kWh ബാറ്ററിയും 95bhp ഇലക്ട്രിക് മോട്ടോറും ലഭിക്കും. ഈ പതിപ്പ് എസി പവർ ഉപയോഗിച്ച് 7 കിലോവാട്ട് വരെയും ഡിസി പവർ ഉപയോഗിച്ച് 60 കിലോവാട്ട് വരെ വേഗത്തലും ഇവി ചാർജ് ചെയ്യാം. 44.9 kWh ബാറ്ററിയും 176 bhp മോട്ടോറും ലഭിക്കുന്ന ഡോൾഫിൻ ബൂസ്റ്റാണ് അടുത്ത വേരിയന്റ്.

ഇത് 17 ഇഞ്ച് വീലുകളും മൾട്ടി-ലിങ്ക് റിയർ സസ്പെൻഷനും ചേർക്കുന്നുവെന്നതാണ് പ്രത്യേകത. മൂന്നാമനാണ് 60.4 kWh ബാറ്ററി, 205 bhp മോട്ടോർ, 426 കിലോമീറ്റർ റേഞ്ച് എന്ന അവകാശവാദത്തോടെ ഡോൾഫിൻ കംഫർട്ട് പതിപ്പ് എത്തുന്നത്. ഇതിന്റെ പരമാവധി ചാർജിംഗ് പവർ 88kW ആണ്. അതായത് വെറും 29 മിനിറ്റിനുള്ളിൽ 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്ന് സാരം.

BYD Dolphin

ഡോൾഫിൻ ഡിസൈൻ എന്ന് വിളിക്കപ്പെടുന്നത് ടോപ്പ് എൻഡ് വേരിയന്റിനെയാണ്. ഇത് കംഫർട്ട് മോഡലിന്റെ അതേ സാങ്കേതിക സവിശേഷതകളോടെയാണ് വരുന്നത്. എന്നാൽ പനോരമിക് റൂഫ്, ടു-ടോൺ പെയിന്റ്, ട്രൈ-കളർ അലോയ് വീലുകൾ, വയർലെസ് ചാർജിംഗ് എന്നീ അധിക ഫീച്ചറുകൾ ഈ മോഡൽ വാങ്ങുന്നതിലൂടെ ലഭിക്കും. 60.4 kWh ബ്ലേഡ് ബാറ്ററിയും സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമുള്ള ഡോൾഫിന് വെറും 7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ വേഗത കൈവരിക്കാൻ കഴിയും.

അതേസമയം പരമാവധി വേഗത 160 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. സ്‌പോർട്ട്, നോർമൽ, ഇക്കണോമി, സ്‌നോ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്റീരിയറിലേക്ക് കയറിയാൽ 12.8 ഇഞ്ച് ഫ്ലോട്ടിംഗ് സെൻട്രൽ കൺട്രോൾ സ്‌ക്രീൻ, ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 5 ഇഞ്ച് ഫുൾ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റുകൾ, കപ്പ് ഹോൾഡറുകൾ, റിയർ സെന്റർ ആംറെസ്റ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

BYD Dolphin

BYD ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുമ്പോൾ ഉടൻ തന്നെ ഇത് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചേക്കാം. അധികം വൈകാതെ മറ്റൊരു ഇലക്ട്രിക് കാറിനെ രാജ്യത്ത് പരിചയപ്പെടുത്താനുള്ള തീരുമാനം കമ്പനിക്കുണ്ട്. ഇത് ഡോൾഫിൻ ആണെങ്കിൽ വിപണിയിലെ പല മോഡലുകൾക്കും അതൊരു വലിയ തിരിച്ചടിയാവും. നിലവിൽ അറ്റോ 3, e6 ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് BYD ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Monday, June 26, 2023, 17:06 [IST]
English summary
Byd dolphin electric hatchback unveiled may come to india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X