കേന്ദ്ര സർക്കാർ ഉടക്കിൽ തന്നെ, ഈ 700 കി.മീ. റേഞ്ചുള്ള ചൈനീസ് കാറിന്റെ വരവ് ഇമ്മിണി വൈകും

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകൾ കൂടുതലും ഇറങ്ങുന്നത് ആഡംബര വിഭാഗത്തിലാണല്ലോയെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ബജറ്റ് സെഗ്മെന്റിലേക്ക് ഇറങ്ങിയാൽ അധികം മോഡലുകളൊന്നുമില്ലാത്തത് ശരിക്കും സാധാരണക്കാരെ സംബന്ധിച്ച് വലിയ നിരാശ നൽകുന്ന കാര്യമാണ്. എങ്കിലും 30-40 ലക്ഷത്തിനുള്ളിൽ ഇവികൾ സ്വന്തമാക്കാൻ ധാരാളം ആളുകൾ മുന്നോട്ടുവരുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇതിൽ ടെസ്‌ല വരുന്നതും കാത്തിരിക്കുന്നവരും ഒരുപാടുണ്ട്. പക്ഷേ ഈ അമേരിക്കൻ ബ്രാൻഡിനെ നേരിടാൻ രാജ്യത്ത് ഏതെങ്കിലും ബ്രാൻഡ് ഉണ്ടോയെന്ന് സംശയിക്കാത്തവരുണ്ടോ? ഈ സെഗ്മെന്റിൽ ടാറ്റ സാന്നിധ്യമല്ലാത്തതിനാൽ ആ പേര് മനസിൽ ഓർക്കുകയേ വേണ്ട കേട്ടോ. ടെസ്‌ലയ്ക്ക് ഒത്ത എതിരാളിയായി മുട്ടിനിൽക്കാൻ ഇന്ത്യയിലും ഒരു ഇവി ബ്രാൻഡുണ്ട്. അതാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന BYD. e6 ഇലക്ട്രിക് എംപിവി, അറ്റോ 3 എസ്‌യുവി മോഡലുകൾ പുറത്തിറക്കി വിപ്ലവം തീർത്ത ബ്രാൻഡാണിത്.

BYD Seal Electric Sedan India Launch Postponed To Next Year

ഇന്ത്യയിലെ പാസഞ്ചർ ഇലക്‌ട്രിക് വാഹന വിപണിയിലെ താരനക്ഷത്രമാണ് BYD എന്നും വിശേഷിപ്പിക്കാം. ചൈനീസ് വാഹന നിർമാതാക്കളാണെങ്കിലും ബ്രാൻഡിന്റെ കാറുകളൊക്കെ ലോകോത്തര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. കമ്പനി തങ്ങളുടെ മൂന്നാമത്തെ മോഡലിനെ രാജ്യത്ത് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. 2023 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ സീൽ ഇലക്ട്രിക് പ്രീമിയം സെഡാനാണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തുന്നത്.

യൂറോ NCAP ക്രാഷ് ടെസ്റ്റിൽ കഴിഞ്ഞ ദിവസം 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി വരവിന്റെ പടിക്കലെത്തി നിൽക്കുകയാണ് സീൽ ഇവി. ആകർഷണീയമായ ഡിസൈനും കണ്ണഞ്ചിപ്പിക്കുന്ന റേഞ്ചുമായി എക്സ്പോയിൽ വിസ്മയിപ്പിച്ച സീൽ ഇലക്ട്രിക് സെഡാൻ ഇന്ത്യയിലെത്താൻ അൽപം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് BYD ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2023 അവസാനത്തോടെ കാർ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് അവതരണം വൈകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

BYD Seal Electric Sedan India Launch Postponed To Next Year

ടെസ്‌ലയെപ്പോലെ തന്നെ ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈനീസ് കമ്പനിയായ BYD ഏറെ താല്‍പര്യപ്പെട്ട് കരുക്കള്‍ നീക്കിയെങ്കിലും നയതന്ത്ര പ്രശ്‌നങ്ങളില്‍ കുരുങ്ങിയിരിക്കുകയാണിപ്പോൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ ചൈനീസ് ബ്രാൻഡുകൾക്കെല്ലാം കിട്ടിയത് ഇരുട്ടടിയാണ്. എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസിന് രാജ്യത്ത് പ്രവർത്തനാനുമതി നിഷേധിച്ചത് ഇതിനുള്ള പ്രധാന ഉദാഹരണമാണ്.

പൂനെയ്‌ക്ക് സമീപമുള്ള പ്രവർത്തനരഹിതമായ ഷെവർലെ പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യമായ അനുമതി തേടിയെത്തിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.ജനറൽ മോട്ടോർസിൽ നിന്ന് ഷെവർലെ പ്ലാന്റ് ഇപ്പോൾ ഹ്യുണ്ടായി സ്വന്തമാക്കുകയും ചെയ്‌തു. ഇത് ഇന്ത്യയിൽ നിന്ന് ഗ്രേറ്റ് വാൾ മോട്ടോർസ് (GWM) പൂർണമായും പിൻവാങ്ങുന്നതിന് കാരണമായി.

BYD Seal Electric Sedan India Launch Postponed To Next Year

കമ്പനി ഓഫീസ് വരെ രാജ്യത്ത് സ്ഥാപിക്കുക വരെ ചെയ്‌ത് ജീവനക്കാരെയും നിയമിച്ചിരുന്നു. ഇന്ത്യ-ചൈന ബന്ധം വഷളായി തുടരുമ്പോൾ, ഇന്ത്യയിൽ മെഗാ ഫാക്ടറി സ്ഥാപിക്കാനുള്ള BYD ബ്രാൻഡിന്റെ അഭിലാഷ പദ്ധതിയും അടുത്തിടെ പരാജയപ്പെട്ടു. ഈ പ്ലാന്റ് ഇന്ത്യയിൽ യാഥാർഥ്യമായിരുന്നുവെങ്കിൽ പുതിയ പ്രേരകശക്തിയായി മാറിയാനേ. ഈ നീക്കങ്ങളെല്ലാം പാളിപ്പോയതാണ് സീൽ ഇലക്‌ട്രിക് സെഡാന്റെ അവതരണവും വൈകാൻ കാരണമാവുന്നത്.

മിക്കവാറും അടുത്ത വർഷം ആദ്യം സീൽ ഇവി പുറത്തിറക്കാൻ ബിൽഡ് യുവർ ഡ്രീംസിന് സാധിക്കുമായിരിക്കും. നിലവിലെ മോഡലുകളായ e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവ ബ്രാൻഡിന് ന്യായമായ വിൽപ്പന പിടിച്ചുകൊടുക്കുന്നുണ്ട്. പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് വന്നിട്ട് അധികകാലമായില്ലെങ്കിലും ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിൽ ഒരു ദശാബ്ദത്തിലേറെയായി വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് BYD.

BYD Seal Electric Sedan India Launch Postponed To Next Year

അതിനാൽ തന്നെ വരാനിരിക്കുന്ന ബ്രാൻഡിന്റെ സീൽ ഇലക്ട്രിക് സെഡാനെ തേടി നിരവധി ഉപഭോക്താക്കൾ ഡീലർമാരിലേക്ക് എത്തുന്നുണ്ട്. ബ്രാൻഡിന്റെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനം ആഡംബര വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ്, ഔഡി പോലുള്ള ബ്രാൻഡുകളുടെ ഇലക്ട്രിക് കാറുകളുമായി മത്സരത്തിനെത്തുന്ന സീൽ സെഡാന് ഏകദേശം 50 ലക്ഷത്തിന് മുകളിലാവും മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന സെഡാൻ അതിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ 0-100 കിലോമീറ്റർ വേഗത വെറും 3.8 സെക്കൻഡിൽ കൈവരിക്കാനാവും. 82.5kWh ബാറ്ററി പായ്ക്കുമായാലും BYD സീൽ വിപണിയിലെത്തുക. ഒറ്റ ചാർജിൽ ഏകദേശം 700 കിലോമീറ്റർ വരെ റേഞ്ച് നൽകാവും മോഡൽ പ്രാപ്‌തമായിരിക്കും. ഓൾ-വീൽ ഡ്രൈവ് സംവിധാനവും കാറിൽ സ്റ്റാൻഡേർഡായി ഇടംപിടിക്കും.

BYD Seal Electric Sedan India Launch Postponed To Next Year

വാഹന സുരക്ഷ, സ്റ്റെബിലിറ്റി, ഹാൻഡിലിംഗ്, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തുന്ന BYD സെൽ ടു ബോഡി (CTB) സാങ്കേതികവിദ്യയാണ് ഇലക്ട്രിക് സെഡാനിലുള്ളത്. ആഡംബര സ്പോര്‍ട്സ് കാറുകളോട് സമാനമായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത് എന്ന കാര്യം ധാരാളം ഉപഭോക്താക്കളെ അടുപ്പിക്കാൻ കാരണമാവും. ഹ്യുണ്ടായി അയോണിക് 5, കിയ EV6 , വോള്‍വോ C40 റീചാര്‍ജ് എന്നിവയ്ക്കെതിരെയാകും ഇത് മത്സരിക്കുക.

More from DriveSpark

Article Published On: Saturday, October 28, 2023, 16:05 [IST]
English summary
Byd seal electric sedan india launch postponed to next year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X