വാങ്ങിയ വിലയ്ക്ക് വിൽക്കാം, ഏറ്റവും റീസെയിൽ വാല്യുവുള്ള കാറുകൾ ഇതൊക്കെയാണ്; ലിസ്റ്റ് കണ്ട് ഞെട്ടരുതേ...

പുതിയൊരു കാർ വാങ്ങുമ്പോൾ പല ഘടകങ്ങളും നോക്കിയാവും നമ്മളിൽ പലരും വാങ്ങുക. മൈലേജ്, സേഫ്റ്റി, ഡിസൈൻ, ഫീച്ചറുകൾ, പണത്തിനുതകുന്ന മൂല്യം, പ്രായോഗികത, റൈഡിംഗ് കംഫർട്ട് പോലുള്ള കാര്യങ്ങളെല്ലാം വാഹനം വാങ്ങുന്നതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. മറ്റുചിലരാവട്ടെ, റീസെയിൽ വാല്യൂ എന്തുണ്ടാകുമെന്ന് നോക്കിയാവും കാർ തെരഞ്ഞെടുക്കുക. പുതിയത് വാങ്ങാൻ മുടക്കുന്ന തുക വിൽക്കുമ്പോഴും വലിയ നഷ്‌ടമില്ലാതെ കിട്ടിയാൽ ആർക്കാണല്ലേ സന്തോഷമില്ലാത്തത്.

ഒരു പത്ത് കൊല്ലം മുമ്പ് സ്വിഫ്റ്റ് എല്ലാം വാങ്ങിയവർ ഇപ്പോൾ അതേവിലയ്ക്കാണ് സെക്കൻഡ് ഹാൻഡ് വിപണിയിൽ വിറ്റഴിക്കുന്നത്. ഇത്തരം ചില കാറുകളുണ്ട്, വൻ ഡിമാന്റിൽ റീസെയിൽ വാല്യു കിട്ടുന്നവ. ഇങ്ങനെയൊക്കെ കിട്ടുമ്പോൾ പല ഉപഭോക്താക്കളും പുതിയ ഒരെണ്ണം വാങ്ങുമ്പോൾ കാറിന്റെ റീസെയിൽ വാല്യു പരിഗണിക്കാതിരിക്കാൻ മടികാണിച്ചിട്ട് എന്തു കാര്യം. ഒരു നിശ്ചിത കാലയളവിലേക്ക് കാർ സ്വന്തമാക്കിയ ശേഷം വിൽക്കുമ്പോൾ വാങ്ങുന്നയാൾക്ക് എത്ര പണം പ്രതീക്ഷിക്കാമെന്ന് നിർണയിക്കുന്ന രീതിയാണിത്.

Maruti Dzire

ഇന്ത്യയിലെ കാറുകളുടെ പുനർവിൽപ്പന മൂല്യത്തെ പല ഘടകങ്ങളാണ് സ്വാധീനിക്കുന്നത്. നിങ്ങളുടെ കാർ വിൽക്കുമ്പോൾ നല്ല വരുമാനം നേടാൻ പദ്ധതിയിടുകയാണെങ്കിൽ, ഈ ഘടകങ്ങൾ വിലയിരുത്തിയ ശേഷം മാത്രം ഒരു കാർ വാങ്ങുന്നതിലേക്ക് എത്തുക. സാധാരണയായി, ഒരു കാറിന്റെ റീസെയിൽ വാല്യു നിർണയിക്കുന്നത് അതിന്റെ ബ്രാൻഡും മോഡലും, നിർമാണ വർഷം, നിറം, കണ്ടീഷൻ, ഡിമാന്റ്, ഫീച്ചറുകൾ, പെർഫോമൻസ് തുടങ്ങിയ ഘടകങ്ങളാണ്.

ഇന്ത്യയിൽ മികച്ച റീസെയിൽ വാല്യു വാഗ്ദാനം ചെയ്യുന്ന വിവിധ സെഗ്‌മെന്റുകളിലായി നിരവധി കാറുകളുണ്ട്.
ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങൾ ഒരു കാർ വാങ്ങുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം അത് വിൽക്കുകയും ചെയ്യും എന്ന ചിന്തയോടെയാണ് നിങ്ങൾ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ലഭിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

Maruti Swift

മാരുതി സ്വിഫ്റ്റ്: മുമ്പ് പറഞ്ഞതുപോലെ ഇന്ത്യയിൽ യൂസ്‌ഡ് സെഗ്മെന്റിലായാലും പുത്തൻ വിപണിയിലായാലും ഏറ്റവും ഡിമാന്റുള്ള കാറാണ് സ്വിഫ്റ്റ്. നല്ല സെക്കൻഡ് മോഡലുണ്ടെങ്കിൽ പറയുന്ന വിലയ്ക്കെടുക്കാൻ ആളുകൾ ക്യൂവിലാണ്. പ്രായോഗികമായ രൂപകൽപന, ഉയർന്ന മാർക്കറ്റ് ഫീച്ചറുകൾ, പെപ്പിയായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമാണ് മാരുതിയുടെ ഈ കാറിനെ വേറിട്ടു നിർത്തുന്നത്.

പെട്രോൾ, പെട്രോൾ-സിഎൻജി ഇന്ധന ഓപ്ഷനുകളിലും വാഹനം പുതുതായി വാങ്ങാൻ ആഗ്രഹിക്കുന്നവരെ തേടിയിരിപ്പുണ്ട്. അതേസമയം ഹാച്ച്ബാക്കിനുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ, എഎംടി യൂണിറ്റുകൾ ഉൾപ്പെടുന്നു. സ്വകാര്യ ബയർ സെഗ്‌മെന്റുകളിലെ ജനപ്രീതിക്ക് പുറമേ, ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കിടയിൽ ഉയർന്ന ഡിമാൻഡുള്ള കാറുകളിലൊന്നാണ് സ്വിഫ്റ്റ് എന്നതും ശ്രദ്ധേയമാണ്.

Honda City

ഹോണ്ട സിറ്റി: യൂസ്‌ഡ് കാർ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണിത്. പുതിയ പാസഞ്ചർ വാഹന വിപണിയിൽ സെഡാനുകളുടെ വിൽപ്പന എണ്ണം കുറയുന്നുണ്ടെങ്കിലും ഈ മിഡ്-സൈസ് സെഡാൻ മികച്ച റീസെയിൽ വാല്യു നേടുന്നത് തുടരുകയാണ്. പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കാർ 11.63 ലക്ഷം രൂപ മുതൽ സ്വന്തമാക്കാനാവും. പ്രീമിയവും സൗകര്യവും പ്രദാനം ചെയ്യുന്ന ഒരു സ്റ്റൈലിഷ്, ഉയർന്ന മാർക്കറ്റ് സെഡാനായാണ് സിറ്റി വരുന്നത്.

ശക്തമായ 1.5 ലിറ്റർ എഞ്ചിനാണ് ഇതിനുള്ളത്. ഒപ്പം മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളിലും വാങ്ങാനാവും. മാത്രമല്ല, ആദ്യതലമുറ മോഡൽ മുതൽ പുതുലമുറ മോഡൽ ഉൾപ്പടെയുള്ളവ വാങ്ങാൻ സെക്കൻഡ് ഹാൻഡ് വിപണിയിൽ ആളുകളുണ്ട്. ആയതിനാൽ ഇപ്പോൾ ഒന്ന് വാങ്ങിയിട്ടാലും കുറച്ചുനാൾ കഴിഞ്ഞ് കൊടുക്കാൻ തോന്നിയാൽ അധികം നഷ്‌ടമൊന്നുമില്ലാതെ വണ്ടി വിൽക്കാനാവും.

Innova Crysta

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: ഈ ഇതിഹാസ മോഡലിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. വാങ്ങുന്ന പൈസക്ക് അധികം നഷ്‌ടമില്ലാതെ വിൽക്കാൻ കഴിയുന്ന ചുരുക്കം ചില വണ്ടികളിൽ ഒന്നാണ് ഇന്നോവ. ടൊയോട്ടയുടെ നിലവിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈക്രോസും ഉണ്ട്. പ്രീമിയം ഡിസൈൻ, സുഖസൗകര്യങ്ങൾ, കരുത്തുറ്റ എഞ്ചിൻ, ഉയർന്ന മാർക്കറ്റ് സവിശേഷതകൾ എന്നിവ ഇന്നോവ ക്രിസ്റ്റയെ മികച്ച റീസെയിൽ വാല്യു നേടാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

മഹീന്ദ്ര സ്കോർപിയോ: ഇന്ത്യയിലെ എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന മോഡൽ വളരെക്കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ്. ബോക്‌സി ഡിസൈൻ, പവർ-പാക്ക്ഡ് പെർഫോമൻസ്, എവിടെയും പോകാനുള്ള കഴിവ് എന്നിവ വാഹനത്തെ ആകർഷകമാക്കി മാറ്റുന്നു. ഇന്ത്യയിൽ വലിയ റീസെയിൽ വാല്യു നേടുന്ന കാറുകളിലൊന്നായാണ് മഹീന്ദ്ര സ്കോർപിയോ കണക്കാക്കപ്പെടുന്നത്.

Scorpio

മാരുതി ഡിസയർ: രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനുകളിൽ ഒന്നാണ് ഡിസയർ. എസ്‌യുവികളുടെ വർധിച്ചുവരുന്ന ജനപ്രീതിക്കിടയിൽ സെഡാനുകളുടെ വിൽപ്പന ഇന്ത്യയിലുടനീളം കുറഞ്ഞുവരികയാണെങ്കിലും പ്രതിമാസം പതിനായിരക്കണക്കിന് ഡിസയറാണ് മാരുതി വിറ്റഴിക്കുന്നത്. പ്രധാനമായും സ്വിഫ്റ്റിന്റെ സെഡാൻ പതിപ്പായതിനാൽ ഹാച്ച്ബാക്കിനൊപ്പം എഞ്ചിൻ ഉൾപ്പെടെ നിരവധി സവിശേഷതകളും ഘടകങ്ങളും ഡിസയർ പങ്കിടുന്നു.

More from DriveSpark

Article Published On: Tuesday, December 19, 2023, 17:44 [IST]
English summary
Cars with highest resale value in india swift scorpio city and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X