ക്രെറ്റയും സെൽറ്റോസും ഔട്ട്! ഫ്രഞ്ച് വിപ്ലവത്തിനായി സിട്രൺ മിഡ്-സൈസ് എസ്‌യുവി

Citroen (സിട്രൺ) ഇന്ത്യൻ നിരത്തുകളിൽ കാറുകൾ ഓടിത്തുടങ്ങിയിട്ട് കാലം കുറച്ചേയായിട്ടുള്ളൂവെങ്കിലും ഈ പേര് ഇന്ന് വാഹന പ്രേമികൾക്കിടയിൽ സുപരിചിതമാണ്. ആദ്യം പ്രീമിയം ഉപഭോക്താക്കളെ കൈയിലെടുക്കാൻ C5 എയർക്രോസ് അവതരിപ്പിച്ച ഫ്രഞ്ച് ബ്രാൻഡ് പിന്നീട് സാധാരണക്കാരുടെ ബ്രാൻഡാവാൻ C3 ക്രോസിനെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.

കാര്യമായ ഓളം സൃഷ്ടിക്കാനായില്ലെങ്കിലും മാന്യമായ വിൽപ്പന നേടി സിട്രൺ മുന്നോട്ടുപോവുകയാണ്. ഇതിനിടയിൽ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിനെയും പുറത്തിറക്കി ബ്രാൻഡ് ഏവരേയും ഞെട്ടിച്ചു. അടുത്തതായി ഇന്ത്യൻ വിപണിക്കായി മറ്റൊരു മോഡലിനെ അവതരിപ്പിക്കാൻ പോവുകയാണ് കമ്പനി. ഇത്തവണ ഇന്ത്യയിലെ ഏറെ മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ് സിട്രൺ ചുവടുവെക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള കൊമ്പൻമാരുമായി പൊരുതാനാണ് ഫ്രഞ്ച് ബ്രാൻഡിന്റെ തീരുമാനം.

ക്രെറ്റയും സെൽറ്റോസും ഔട്ട്! ഫ്രഞ്ച് വിപ്ലവത്തിനായി സിട്രൺ മിഡ്-സൈസ് എസ്‌യുവി

നിലവിൽ ഒരു കമ്പനിക്കും സെഗ്മെന്റിലെ കൊറിയൻ ആധിപത്യം തകർക്കാനാവാത്തിടത്ത് സിട്രൺ എന്ത് മാജിക്കാണ് ഒരുക്കിയിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലേക്ക് കടന്ന സിട്രണിന്റെ മിഡ്-സൈസ് എസ്‌യുവി ഈ വർഷം ഉത്സവ സീസണോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. C3 എയർക്രോസ് എന്ന പേരിലായിരിക്കും പുതിയ സ്പോർട്ട് യൂട്ടിലിറ്റി വാഹനം അറിയപ്പെടുകയെന്നാണ് സൂചന. മുഖംമിനുക്കിയ C5 എയർക്രോസ്, C3 ഹാച്ച്ബാക്ക് എന്നിവയിൽ നിന്നും ഡിസൈൻ സൂചകങ്ങൾ കടമെടുത്തേക്കും.

5 സീറ്റർ സിട്രൺ എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും. ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രിൽ, ഫെൻഡറുകൾ, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ചതുരാകൃതിയിലുള്ള ടെയിൽലാമ്പുകൾ ഉൾപ്പെടെയുള്ള സിട്രൺ കാറുകളുടെ സിഗ്നേച്ചർ ഡിസൈൻ സവിശേഷതകളായിരിക്കും ഇതിന്റേയും പ്രത്യേകത. അകത്തളവും ഇന്റീരിയറും C3 ഹാച്ച്ബാക്കിനോട് സാമ്യമുള്ളതായിരിക്കും. എന്നാൽ ബജറ്റ് കാറിൽ നടത്തിയ വിട്ടുവീഴ്ച്ചകളൊന്നും ഇതിലുണ്ടാവില്ലെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം.

ക്രെറ്റയും സെൽറ്റോസും ഔട്ട്! ഫ്രഞ്ച് വിപ്ലവത്തിനായി സിട്രൺ മിഡ്-സൈസ് എസ്‌യുവി

ഒരു പുതിയ ഡാഷ്‌ബോർഡും പുതുതായി രൂപകൽപ്പന ചെയ്‌ത അപ്‌ഹോൾസ്റ്ററി പോലുള്ള നിരവധി അധിക സൗകര്യങ്ങളും കോർത്തിണക്കിയാവും മിഡ്-സൈസ് എസ്‌യുവി പണികഴിപ്പിക്കുക. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിമോട്ട് ലോക്കിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക് എന്നീ ഫീച്ചറുകളെല്ലാം C3 എയർക്രോസിലുണ്ടാവും.

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോ ഫോൾഡ് ഫങ്ഷനുള്ള റിയർവ്യൂ മിററുകൾ എന്നിവയും എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ പ്രതീക്ഷിക്കാം. അഞ്ച്, ഏഴ് സീറ്റിംഗ് ഓപ്ഷനുകളും ചിലപ്പോൾ മോഡലിലുണ്ടാവും. അങ്ങനെയെങ്കിൽ 7-സീറ്റർ വാഹനങ്ങളുടെ വിഭാഗത്തിൽ കിയ കാരെൻസ്, മാരുതി XL6, ഹ്യുണ്ടായി അൽകസാർ പോലുള്ളവയുടെ വിപണി വിഹിതവും പിടിക്കാനായേക്കും. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തമായ സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

ക്രെറ്റയും സെൽറ്റോസും ഔട്ട്! ഫ്രഞ്ച് വിപ്ലവത്തിനായി സിട്രൺ മിഡ്-സൈസ് എസ്‌യുവി

സിട്രൺ C3 എയർക്രോസിന് 1.2 ലിറ്റർ ടർബോ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനായിരിക്കും ലഭിക്കുക. ഇത് പരമാവധി 110 bhp കരുത്തിൽ 190 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിലുള്ള C3 ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന അതേ എഞ്ചിൻ തന്നെയാണിത്. കിയ സെൽറ്റോസിന്റെയും ഹ്യുണ്ടായി ക്രെറ്റയുടെയും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പുകൾക്ക് ഏകദേശം സമാനമായ പെർഫോമൻസ് കണക്കുകളാണിത്.

മാത്രമല്ല ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനേക്കാളും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയേക്കാളും കരുത്തുറ്റതായിരിക്കും C3 എയർക്രോസിലെ ഈ എഞ്ചിൻ എന്നതും ശ്രദ്ധേയമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കും ഉണ്ടിയിരിക്കുക. പെട്രോൾ മോഡലിന് ശേഷം അരങ്ങേറിയേക്കാവുന്ന C3 എയർക്രോസ് ഇലക്ട്രിക് പതിപ്പിന്റെ സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്തായാലും വില നിർണയം മത്സരാധിഷ്ഠിതമായി പിടിച്ചു നിർത്താനായാൽ സിട്രണിന് ഈ സെഗ്മെന്റിൽ ചലനങ്ങൾ സൃഷ്ടിക്കാനായേക്കും.

More from DriveSpark

Article Published On: Monday, March 27, 2023, 16:36 [IST]
English summary
Citroen c3 aircross mid size suv launch details out rival hyundai creta and kia seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X