Citroen C3 Aircross പാതിമുഖം പുറത്ത്, ക്രെറ്റയുടെ അന്തകനായി സിട്രൺ C3 എയർക്രോസ് വിപണിയിലേക്ക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത് (Mid-Size SUV). ഹ്യുണ്ടായി ക്രെറ്റയും (Hyundai Creta) കിയ സെൽറ്റോസും (Kia Seltos) അരങ്ങുവാഴുന്ന ശ്രേണിയിലേക്ക് നിരവധി വിരുന്നുകാരെത്തിയെങ്കിലും ആർക്കും ഇവരുടെ വിൽപ്പനയുമായി പിടിച്ചുനിൽക്കാനായില്ലെന്നു വേണം പറയാൻ.

ഇതിന്റെ കാരണം കൃത്യമായി പറയാനാവില്ലെങ്കിലും ഇവയുടെ സ്വീകാര്യതയും മറ്റും ഇതുവരെ ആർക്കും നേടാനായില്ലെന്നു വേണം കരുതാൻ. മാരുതി ഗ്രാൻഡ് വിറ്റാരയും (Maruti Grand Vitara) ടൊയോട്ട ഹൈറൈഡറും (Toyota Hyryder) സ്വീകാര്യത നേടി മുന്നേറുന്നുണ്ടെങ്കിലും കൊറിയൻ സഹോദരൻമാരെ പൂർണമായും ഔട്ടാക്കാനായില്ല. പക്ഷേ ക്രെറ്റയെ വെല്ലുവിളിച്ചുകൊണ്ട് പുതിയൊരു അതിഥി സെഗ്മെന്റിലേക്ക് എത്തുകയാണ്. മറ്റാരുമല്ല ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണാണ് (Citroen) പുതിയ അടവുകൾ പയറ്റാനായി വരുന്നത്.

Citroen C3 Aircross

പ്രീമിയം ഉപഭോക്താക്കളെ കൈയിലെടുക്കാൻ C5 എയർക്രോസ് (C5 Aircross) അവതരിപ്പിച്ചുകൊണ്ടാണ് സിട്രൺ ഇന്ത്യയിൽ ചുവടുവെക്കുന്നത്. പിന്നീട് സാധാരണക്കാരുടെ പൾസറിഞ്ഞ് C3 ക്രോസിനെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ രണ്ട് മോഡലുകൾക്കും കാര്യമായി ശോഭിക്കാനാവാത്ത ക്ഷീണം പുത്തൻ മിഡ്-സൈസ് എസ്‌യുവിയിൽ തീർക്കാനാണ് ബ്രാൻഡിന്റെ ശ്രമം. പുതിയ ബി-എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം ഏപ്രിൽ 27-ന് ഇന്ത്യയിൽ നടക്കും. കമ്പനിയുടെ നാലാമമായി എത്തുന്ന മിടുക്കനെ C3 എയർക്രോസ് എന്നായിരിക്കും സിട്രൺ വിളിക്കുക.

ഈ പുതിയ എസ്‌യുവി ആദ്യം ഇന്ത്യയിലാവും വിൽപ്പനയ്‌ക്കെത്തുക. അതോടൊപ്പം തന്നെ ആഗോള ഉൽപ്പന്നമായി മറ്റ് പല വിപണികളിലും പരിചയപ്പെടുത്തുമെന്നാണ് വിവരം. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതുപുത്തൻ C3 എയർക്രോസ് എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. പാതിമുഖം വെളിപ്പെടുത്തി ആള് ചില്ലറക്കാരനാവില്ലെന്ന സൂചനയാണ് ബ്രാൻഡ് നൽകുന്നത്. ഇന്ത്യയ്ക്ക് പുതിയ ഉൽപ്പന്നമായിരിക്കുമെങ്കിലും കുറച്ച് വർഷങ്ങളായി യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റുപല വിപണികളിലും സിട്രൺ ഇതിനകംതന്നെ ഈ ക്രോസ്ഓവർ വിൽക്കുന്നുണ്ട്.

Citroen C3 Aircross Teased

എന്നാൽ C3 എയർക്രോസ് അതേപടി ഇവിടെയെത്താൻ സാധ്യതയില്ല. ഏപ്രിൽ 27-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന C3 എയർക്രോസ് യഥാർഥത്തിൽ രണ്ടാം തലമുറ ആവർത്തനമായിരിക്കും. വാഹനത്തിന് ഏകദേശം 4.2 മീറ്റർ നീളവും ശരിയായ എസ്‌യുവി രൂപകൽപ്പനയും ഉണ്ടായിരിക്കുമെന്നുമാണ് മുമ്പ് പുറത്തുവന്ന പല പരീക്ഷണ ചിത്രങ്ങളും സൂചന നൽകിയിരിക്കുന്നത്. കുഞ്ഞൻ C3 ഹാച്ച്ബാക്കിൽ നിന്ന് ഡിസൈനിൽ പലകാര്യങ്ങളും കടമെടുക്കാനും സാധ്യതയുണ്ട്.

പക്ഷേ അതിലെ പോലെ വിട്ടുവീഴ്ച്ചകൾ വരുത്തിയാൽ സംഭവം ഫ്ലോപ്പാവാനാണ് വഴി. പുതിയ സിട്രൺ എസ്‌യുവി സ്റ്റെല്ലാന്റിസിന്റെ സിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതായത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന C3 ഹാച്ച്‌ബാക്കിന് അടിസ്ഥാനമേകുന്ന അതേ പ്ലാറ്റ്ഫോമാണെന്ന് സാരം. ആയതിനാൽ നിർമാണ ചെലവുകൾ ലാഭിക്കാൻ ബ്രാൻഡിനാവും. C3 എയർക്രോസ് മൊത്തത്തിൽ വളരെ വലിയ വാഹനമായിരിക്കും. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സെറ്റ്-അപ്പ്, ഗ്രിൽ, റാപ്പ്റൗണ്ട് ടെയിൽ ലാമ്പുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ മറ്റ് സിട്രൺ കാറുകൾക്ക് സമാനമായിരിക്കും.

Citroen C3 Aircross Side View

അകത്തളത്തിലേക്ക് നോക്കിയാൽ ആധുനിക ഫീച്ചറുകളെല്ലാം ഉൾച്ചേർത്താവും സിട്രൺ പുതിയ C3 എയർക്രോസിനെ ഒരുക്കുക. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിമോട്ട് ലോക്കിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളെല്ലാം മോഡലിന് ആഡംബരത്തം നൽകാനാവും.

110 bhp കരുത്തിൽ 190 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനായിരിക്കും സിട്രൺ C3 എയർക്രോസിന് തുടിപ്പേകാൻ എത്തുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കും തെരഞ്ഞെടുക്കാനാവുക. 5 സീറ്റർ പതിപ്പിനൊപ്പം ഒരു 7 സീറ്റർ വേരിയന്റും പുത്തൻ മിഡ്-സൈസ് എസ്‌യുവിക്കുണ്ടായിരിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

Citroen C3 Aircross Interior

അങ്ങനെയെങ്കിൽ ഒറ്റയടിക്ക് സിട്രണ് രണ്ടാണ് ഗുണം. 5 സീറ്റർ മിഡ്-സൈസ് എസ്‌യുവികൾക്ക് പുറമെ ജനപ്രിയരായ ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ്, കിയ കാരെൻസ് തുടങ്ങിയ 7 സീറ്റർ ഭീമൻമാരെയും വെല്ലുവിളിക്കാനാവും. എന്തായാലും വിലയുടെ കാര്യത്തിൽ സിട്രൺ തന്ത്രപരമായി തീരുമാനമെടുത്താൽ പുതിയ C3 എയർക്രോസ് ഹിറ്റാവാനുള്ള സാധ്യത ഏറെയാണ്.

More from DriveSpark

Article Published On: Friday, April 21, 2023, 10:00 [IST]
English summary
Citroen c3 aircross mid size suv teased ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X