എലിവേറ്റിന് വില കൂടുതലാണോ? എന്നാൽ 9.99 ലക്ഷത്തിന് 18 കി.മീ. മൈലേജുള്ള എസ്‌യുവി തരാമെന്ന് സിട്രൺ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യൻ വിപണി പിടിക്കാനായി പുതുപുത്തൻ മോഡലുകളുടെ വലിയൊരു ഘോഷയാത്ര തന്നെ കരുതിവെച്ചിരിക്കുകയാണ്. ആദ്യ രണ്ട് എസ്‌യുവികളും കാര്യമായ വിപണി പിടിക്കാതിരുന്നതോടെ മൂന്നാമനായി കൊണ്ടുവന്നത് ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹന സെഗ്മെന്റിലേക്ക് ഒരു തുറുപ്പുചീട്ടായിരുന്നു.

നേരത്തെ തന്നെ പരിചയപ്പെടുത്തിയ സിട്രൺ C3 എയർക്രോസാണ് ഫ്രഞ്ച് കമ്പനിയുടെ ആ പുതിയ ആയുധം. അടുത്തിടെ എത്തി ജനപ്രീതി പിടിച്ചുപറ്റിയ ഹോണ്ട എലിവേറ്റിനുള്ള ഉത്തരമായും ഈ തട്ടുപൊളിപ്പൻ വാഹനത്തെ കമ്പനി എടുത്തുകാണിക്കുന്നുണ്ട്. സെഗ്മെന്റിലെ എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി 5 സീറ്റർ, 7 സീറ്റർ ഓപ്ഷനുകളിൽ പുതിയ മോഡൽ വാങ്ങാനാവുമെന്നതും ശ്രദ്ധേയമാണ്.

Citroen C3 Aircross Price Announced

ഇന്ന് C3 എയർക്രോസിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് എസ്‌യുവിയുടെ പ്രാരംഭ വില സിട്രൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്‌യുവിയുടെ അഞ്ച് സീറ്റർ വേരിയന്റിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഫ്രഞ്ച് വണ്ടി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി C3 എയർക്രോസ് ഇപ്പോൾ ബുക്ക് ചെയ്‌തിടാം. യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

നാല് സിംഗിൾ-ടോൺ, ആറ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും സിട്രൺ C3 എയർക്രോസ് വാങ്ങാനാവും. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, പോളാർ വൈറ്റ് വിത്ത് ഗ്രേ റൂഫ്, പോളാർ വൈറ്റ് വിത്ത് ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് വൈറ്റ് റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നിവയാണ് അവ.

Citroen C3 Aircross Price Announced

C3 എയർക്രോസിന് 4,323 mm നീളവും 1,796 mm വീതിയും 1,669 mm ഉയരവും 2,671 mm വീൽബേസ് നീളവും 200 mm ഗ്രൗണ്ട് ക്ലിയറൻസും ആണുള്ളത്. എസ്‌യുവിയുടെ അഞ്ച് സീറ്റർ വേരിയന്റിന് 444 ലിറ്റർ ബൂട്ട്‌സ്‌പേസ് കപ്പാസിറ്റിയാണുള്ളത്. അതേസമയം ഫ്ലാറ്റായി മടക്കി നീക്കം ചെയ്യാൻ കഴിയുന്ന ഏഴ് സീറ്റർ 511 ലിറ്റർ വരെ ബൂട്ട് സ്പോസും പ്രാപ്‌തമാക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിലും ആള് സമ്പന്നനാണ്.

ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ഫോർ സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, എല്ലാവർക്കും വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, എന്നിവയെല്ലാമാണ് സിട്രണിന്റെ പുതിയ C3 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ.

Citroen C3 Aircross Price Announced

ഇതുകൂടാതെ TPMS, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സെൻസറുകൾ, റൂഫ് മൗണ്ടഡ് റിയർ എയർകോൺ വെന്റുകൾ, അഞ്ച് സീറ്ററിൽ റിയർ സെന്റർ ആംറെസ്റ്റ്, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി, ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിന്റെ ഭാഗമാണ്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിവിറ്റി പ്രോഗ്രാം (ESP), ഹിൽഹോൾഡ് അസിസ്റ്റ് (HHA) പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും സിട്രൺ C3 എയർക്രോസിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Citroen C3 Aircross Price Announced

സെഗ്മെന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാത്തത് സിട്രണ് തിരിച്ചടിയാവാൻ സാധ്യതയുണ്ട്. എങ്കിലും അധികം വൈകാതെ ക്ലച്ചലെസ് മോഡലും വിപണിയിലേക്ക് വരാൻ സാധ്യതയുണ്ട്. 109 bhp പവറിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ 1.2 ലിറ്റർ എഞ്ചിനാവുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് പറയുന്നത്. 18.5 കിലോമീറ്റർ ഇന്ധനക്ഷമതയും എസ്‌യുവിയിൽ അവകാശപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Friday, September 15, 2023, 13:05 [IST]
English summary
Citroen c3 aircross price announced booking starts from today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X