ഈ വിലയ്ക്ക് 7 സീറ്റർ എസ്‌യുവി വാങ്ങണോ അതോ സെൽറ്റോസ് മതിയോ? ഇതറിഞ്ഞാൽ നിങ്ങൾ ക്യൂ നിൽക്കുക ഈ ഷോറൂമിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന വിഭാഗത്തിൽ ഒരു മോഡൽ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പലരും കൺഫ്യൂഷനടിച്ച് പോയേക്കും. ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, എലിവേറ്റ് അങ്ങനെ അങ്ങനെ ലിസ്റ്റ് ഇങ്ങനെ നീളും. ഇതിനിടയിൽ ഫ്രഞ്ച് കമ്പനിയായ സിട്രണും രംഗത്തിറങ്ങിയിട്ടുണ്ട്.

C3 എയർക്രോസ് എന്ന പ്രാക്‌ടിക്കൽ 7 സീറ്റർ എസ്‌യുവിയായാണ് സിട്രൺ കളംപിടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. 9.99 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വണ്ടി വിപണിയിലെത്തിയിരിക്കുന്നത്. വിലയുടെ കാര്യം നോക്കുമ്പോൾ എതിരാളികളേക്കാൾ കൂടുതൽ പോക്കറ്റിന് ഇണങ്ങുന്ന വിധമാണ് C3 എയർക്രോസിന്റെ വരവ്. ഇത് മിഡ്-സൈസ് ശ്രേണിയിൽ പ്രതിഫലിക്കുമോ എന്നത് വരും ദിവസങ്ങളിൽ അറിയാം. 90 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് ഈ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സിട്രൺ പറയുന്നു.

Citroen C3 Aircross

അങ്ങനെയാണ് വില ഇത്രയും മത്സരാധിഷ്ഠിതമായി പിടിച്ചുനിർത്താൻ ഫ്രഞ്ച് ബ്രാൻഡിനായത്. ഇന്ത്യൻ ഉപഭോക്താക്കളുടെ മുൻഗണനകൾ കണക്കിലെടുത്താണ് C3 എയർക്രോസ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നത്. നിങ്ങൾ പുതിയൊരു മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പ്ലാനിട്ട് കൺഫ്യൂഷനടിച്ചിരിക്കുകയാണോ? സെഗ്മെന്റിലെ മുൻനിരക്കാരനായ കിയ സെൽറ്റോസുമായി സിട്രൺ C3 എയർക്രോസിനെ ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലോ. ആരാണ് കേമനെന്നും ഈ വിലയ്ക്ക് 7 സീറ്റർ എസ്‌യുവി വാങ്ങണോ അതോ സെൽറ്റോസിലേക്ക് തന്നെ ചേക്കേറണോ എന്ന കാര്യം നമുക്ക് അങ്ങനെ കണ്ടെത്താം.

വില: ഒരു വാഹനം വാങ്ങുമ്പോൾ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നാണല്ലോ വില. ആയതിനാൽ രണ്ട് മോഡലുകളും തമ്മിലുള്ള താരതമ്യം നമുക്ക് ഇവിടുന്ന് തന്നെ തുടങ്ങാം. സിട്രൺ C3 എയർക്രോസിന് 9.99 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. മറുവശത്ത്, കിയ സെൽറ്റോസ് എസ്‌യുവിക്ക് 10.90 ലക്ഷം മുതൽ 20.30 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Citroen C3 Aircross vs Kia Seltos

ഇതിനർഥം സെൽറ്റോസിന് C3 എയർക്രോസിനേക്കാൾ വില കൂടുതലാണെന്നാണ്. സിട്രൺ എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന്റെ അടുത്താണ് സെൽറ്റോസ് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് വില തുടങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ ലാഭം ഫ്രഞ്ച് സ്പോർട് യൂട്ടിലിറ്റി വാഹനമാണെന്ന് പറയാം. കൂടാതെ ഈ വിലയ്ക്ക് നിങ്ങൾക്ക് 7 സീറ്റർ മോഡലായും 5 സീറ്ററായും C3 എയർക്രോസ് ഉപയോഗിക്കാനാവും.

പക്ഷേ സെൽറ്റോസുമായി വന്നിറങ്ങുന്ന പവർ സിട്രണ് ലഭിക്കില്ലെന്നത് വേറെ കാര്യം. പിന്നെ റീസെയിൽ വാല്യുവിന്റെ കാര്യത്തിലും ദക്ഷിണ കൊറിയൻ മോഡലിനായിരിക്കാം പവർ. എങ്കിലും വിപണിയിലെ പുതിയൊരു വാഹനമെന്ന നിലയിൽ സിട്രൺ C3 എയർക്രോസ് ശ്രദ്ധനേടുകയും ചെയ്യും. പിന്നെ കൂടുതൽ ആളുകൾക്ക് ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്നതും ഫ്രഞ്ച് എസ്‌യുവിയുടെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന വിലയുടെ കാര്യം നോക്കുമ്പോൾ രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്.

Citroen C3 Aircross vs Kia Seltos

എഞ്ചിൻ: വിലയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അടുത്തതായി സുപ്രധാന ഭാഗമായ എഞ്ചിൻ ഓപ്ഷനിലേക്ക് കടക്കാം. ഇവിടെയെത്തുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തോന്നിയേക്കാം. സിട്രൺ C3 എയർക്രോസ് എസ്‌യുവി ഒരേയൊരു പെട്രോൾ എഞ്ചിനോടെയാണ് വരുന്നത്. മാത്രമല്ല, മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് എസ്‌യുവിക്കൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നതും.

സിട്രൺ C3 ഹാച്ച്ബാക്കിൽ കണ്ടിട്ടുള്ള 1.2 ലിറ്റർ പ്യുവർടെക് 110 ടർബോ പെട്രോൾ എഞ്ചിനാണ് മിഡ്-സൈസ് എസ്‌യുവിയായ C3 എയർക്രോസിന് തുടിപ്പേകാൻ നിയോഗിച്ചിരിക്കുന്നത്. ഇതിന് 5,500 rpm-ൽ 108 bhp പവറും 1,750 rpm-ൽ 190 Nm torque ഉം ആണ് ഉത്പാദിപ്പിക്കാനാവുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇവിടെ സ്റ്റാൻഡേർഡാണ്. എന്നിരുന്നാലും അധികം വൈകാതെ ഓട്ടോമാറ്റിക് മോഡലും പുറത്തിറക്കുമെന്ന് കമ്പനി പറയുന്നുണ്ട്.

Citroen C3 Aircross vs Kia Seltos

ഇനി സെൽറ്റോസിലേക്ക് വന്നാൽ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുടെ വലിയ ചാകര തന്നെയാണ് കിയ ഒരുക്കിയിരിക്കുന്നതെന്ന് ഏവർക്കുമറിയാം. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ T-GDi ടർബോ-പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് സെൽറ്റോസിൽ സ്വന്തമാക്കാനാവുന്നത്. ഡീസലും ടർബോ പെട്രോളും തമ്മിൽ മാറ്റുരക്കേണ്ട കാര്യമേയില്ല.

എന്നാൽ സെൽറ്റോസിന്റെ ബേസ് മോഡലുകളിലുള്ള 1.5 ലിറ്റർ NA പെട്രോൾ സിട്രൺ എസ്‌യുവിയുമായി താരതമ്യം ചെയ്യാം. ഇത് 6,300 rpm-ൽ 113 bhp പവറും 4,500 rpm-ൽ 144 Nm torque ഉം ആണ് നൽകുന്നത്. കരുത്ത് കൂടുതലുണ്ടെങ്കിലും ടോർക്കിന്റെ കാര്യത്തിൽ C3 എയർക്രോസ് കിയയേക്കാൾ കേമമണെന്ന് ഇത് തെളിയിക്കുന്നുണ്ട്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സെൽറ്റോസ് സ്വന്തമാക്കാം.

Citroen C3 Aircross vs Kia Seltos

സിട്രൺ C3 എയർക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം വിശാലമായ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുടെ ലഭ്യതയും കിയ സെൽറ്റോസിന്റെ ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഓഫറിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനില്ല, ഒരൊറ്റ പെട്രോൾ എഞ്ചിൻ മാത്രമേയുള്ളൂ എന്നതെല്ലാം താരമത്യം ചെയ്യുമ്പോൾ സെൽറ്റോസ് മുന്നിട്ടു നിൽക്കുന്നുണ്ടെന്ന് വേണം പറയാൻ.

Article Published On: Tuesday, October 10, 2023, 18:09 [IST]
English summary
Citroen c3 aircross vs kia seltos comparison which one is better for this price range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X