സേഫ്റ്റിയിൽ വട്ടപൂജ്യം! ക്രാഷ് ടെസ്റ്റിൽ തരിപ്പണമായി സിട്രൺ C3 ഹാച്ചിന്റെ മടക്കം

ഇന്ത്യയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനായുള്ള തത്രപ്പാടിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. സ്വന്തം രാജ്യക്കാരായ റെനോയ്ക്ക് ലഭിച്ച സ്വീകാര്യത ആഭ്യന്തര വിപണിയിൽ നേടാനാവാതെ പോയത് ശരിക്കും ബ്രാൻഡിനെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ ആക്രമണാത്മകമായ പദ്ധതികളോടെ സജീവമായി നിൽക്കാൻ സിട്രൺ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. C3, eC3, C3 എയർക്രോസ്, C5 എയർക്രോസ് എന്നിവയാണ് ബ്രാൻഡിന്റേതായി എത്തുന്നത്.

ഇതിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് എത്തിയതാണ് C3 എന്ന ബജറ്റ് വാഹനം. ആദ്യം അവതരിപ്പിച്ച C5 എയർക്രോസ് വിലയുടെ കാര്യംകൊണ്ട് കാര്യമായ ശ്രദ്ധനേടാതെ പോയതോടെയാണ് സാധാരണക്കാർക്കായി സിട്രൺ C3 കൊണ്ടുവരുന്നത്. കമ്പനിയിൽ നിന്നും ഒരു വില കുറവുള്ള സബ്-4 മീറ്റർ എസ്‌യുവി എത്തുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏവരുടേയും പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ എല്ലാം തകർത്ത് മോഡലിനെ ഹാച്ച്ബാക്കായാണ് സിട്രൺ പരിചയപ്പെടുത്തിയത്.

Citroen C3 Hatchback

പോരാത്തതിന് വില കുറയ്ക്കാനായി നടപ്പിലാക്കിയ വിട്ടുവീഴ്ച്ചകളും സിട്രണ് തിരിച്ചടിയായി. എന്തായാലും ദേ ഇപ്പോൾ C3 ഹാച്ചിന്റെ ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ റൗണ്ട് ക്രാഷ് ടെസ്റ്റ് ഫലങ്ങളിൽ സ്റ്റെല്ലാന്റിസ് മോഡൽ പരാജയപ്പെട്ടുവെന്നതാണ് നിരാശാജനകമാവുന്ന കാര്യം. അസ്ഥിരമായ ഘടന, ദുർബലമായ ഫ്രന്റൽ ഇംപാക്ട് പ്രൊട്ടക്ഷൻ, സൈഡ് ഹെഡ് പ്രൊട്ടക്ഷൻ അഭാവം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ കാരണമാണ് കാറിന് അഞ്ചിൽ സീറോ സ്റ്റാർ ലഭിക്കാൻ കാരണമായിരിക്കുന്നത്.

എന്നാൽ മെയ്‌ഡ് ഇൻ ഇന്ത്യ സിട്രൺ C3 ഹാച്ച്ബാക്കല്ല ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുന്നത്. ബ്രസീലിൽ നിർമിച്ച വാഹനത്തിന് ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകളും ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) സ്റ്റാൻഡേർഡുമായാണ് വരുന്നത്. പ്രായപൂർത്തിയായവരുടെ സംരക്ഷണത്തിൽ 30.52 ശതമാനവും കുട്ടികളുടെ സേഫ്റ്റിക്ക് 12.10 ശതമാനവും കാൽനട സംരക്ഷണത്തിൽ 49.74 ശതമാനവും സുരക്ഷാ സഹായത്തിൽ 34.88 ശതമാനവുമാണ് വാഹനം സ്കോർ ചെയ്‌തിരിക്കുന്നത്.

Citroen C3 Hatchback

ഫ്രണ്ടൽ ഇംപാക്ട് ക്ലാസിൽ ഹാച്ച്ബാക്ക് ഡ്രൈവറുടെ നെഞ്ചിന് ദുർബലമായ സംരക്ഷണം കാണിച്ചു. കൂടാതെ കാറിന്റെ ഫുട്‌വെൽ ഭാഗവും ഘടനയും അസ്ഥിരമാണെന്നും കണ്ടെത്തി. ലാറ്റിൻ NCAP പോൾ ഇംപാക്ട് ടെസ്റ്റ് നടത്തിയില്ല. C3 ഒരു ഓപ്ഷനായി പോലും സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നില്ലെന്നതാണ് ഇതിനു പിന്നിലുള്ള കാരണം. വിപ്ലാഷ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ മുതിർന്ന യാത്രക്കാരുടെ കഴുത്തിനും മോശം ഇംപാക്‌ടുണ്ടാക്കുന്നതായി ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു.

എന്നാൽ ഇവിടെ കുട്ടികളുടെ സേഫ്റ്റിയിൽ ഏതാണ്ട് പൂർണമായ സംരക്ഷണം കാണിച്ചുവെങ്കിലും CRS-നുള്ള ISOFIX ആങ്കറേജുകളുടെ മോശം അടയാളപ്പെടുത്തൽ (ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റംസ്) കാരണം സിട്രണ C3-യുടെ ഡൈനാമിക് പോയിന്റുകളെ ബാധിച്ചു. പാസഞ്ചർ സീറ്റിനുള്ള എയർബാഗ് വാർണിംഗ് സിഗ്നലുകൾ LNCAP മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Citroen C3 Hatchback Crash Test

ഇന്ത്യൻ നിർമിത വാഹനം വരാനിരിക്കുന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റിലായിരിക്കും പരീക്ഷിക്കപ്പെടുക. നിലവിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളാണ് ഇന്ത്യ-സ്പെക്ക് സിട്രൺ C3-യ്ക്ക് കരുത്തേകുന്നത്. രണ്ട് പവർട്രെയിനുകളും മാനുവൽ ഗിയർബോക്സുമായി മാത്രമാണ് വരുന്നത്. ലൈവ്, ഫീൽ, ഷൈൻ എന്നീ വേരിയന്റുകളിൽ C3 സ്വന്തമാക്കാം.

6.16 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് സിട്രൺ C3 ഹാച്ചിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്‌നിസ്, ഹ്യുണ്ടായി എക്‌സ്‌റ്റർ, ടാറ്റ ടിയാഗോ, മാരുതി സുസുക്കി വാഗൺആർ, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരെയാണ് C3 മത്സരിക്കുന്നത്. ഈ മോഡലുകൾക്ക് മുകളിൽ പറന്നുയരാനുള്ള ശ്രമങ്ങളാണ് ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റോടെ പൊഴിയാൻ പോവുന്നത്.

More from DriveSpark

Article Published On: Friday, July 14, 2023, 14:01 [IST]
English summary
Citroen c3 hatchback scored zero star rating in latin ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X