ഇത് കിടുക്കും, ഫീച്ചറുകൾ കുത്തിനിറച്ച് C3 ഹാച്ചിന്റെ പുത്തൻ വേരിയന്റ് വരുന്നു

ഇന്ത്യയിൽ വിപണിയിൽ തരംഗമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നൊരു മോഡലാണ് സിട്രൺ C3. കുറഞ്ഞ വില, ഓട്ടോമാറ്റിക് ഗിയർബോക്‌സ്, കൂടുതൽ ഫീച്ചറുകൾ പോലുള്ളവയെല്ലാം കുത്തിനിറച്ച് വാഹനം എത്തുമെന്നായിരുന്നു അവതരണത്തിന് മുന്നോടിയായി വന്ന ഹൈപ്പുകൾ. എന്നാൽ മലപോലെ വന്നത് എലിപോലെ പോവുന്നതാണ് പിന്നീട് കണ്ടത്.

വൻ ഹൈപ്പുകളെല്ലാം പേപ്പറിൽ മാത്രം ഒതുങ്ങിയപ്പോൾ സിട്രൺ C3 ക്രോസ്ഓവറിന് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. കിടിലൻ മോഡലുകൾ അരങ്ങുവാഴുന്ന വിപണിയിലേക്ക് ഒരുപാട് വിട്ടുവീഴ്ച്ചകളുമായി എത്തിയതാണ് ഫ്രഞ്ച് കമ്പനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി. പിന്നെ എസ്‌യുവി രൂപമുണ്ടെങ്കിലും C3 ഹാച്ച്ബാക്കായി പ്രതിഷ്ഠിച്ചതും വലിയ തിരിച്ചടിയായി. സാധാരണക്കാരെ കൈയിലെടുക്കാനാണ് നോക്കിയതെങ്കിലും ചില കാര്യങ്ങളൊന്നുമില്ലാതെ ഇത് അത്രവേഗം നടപ്പിലാവില്ലെന്ന് ബ്രാൻഡിന് ഇപ്പോൾ മനസിലായിട്ടുണ്ട്.

Citroen C3

ആയതിനാൽ C3 മോഡൽ നിരയിലേക്ക് പുത്തൻ ഫീച്ചറുകളുമായി പുതിയൊരു വേരിയന്റിനെ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് സിട്രണിപ്പോൾ. ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന പുതിയ ടോപ്പ് എൻഡ് "ഷൈൻ" വേരിയന്റാണ് എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഡീലർവൃത്തങ്ങളിൽ നിന്നും പുറത്തുവന്നിട്ടുമുണ്ടിപ്പോൾ. നിലവിൽ ലൈവ്, ഫീൽ എന്നീ വേരിയന്റ് നിരയിലാണ് C3 വാഗ്ദാനം ചെയ്യുന്നുത്.

പുത്തൻ വേരിയന്റിന് തീർച്ചയായും നിരവധി ഫീച്ചർ അപ്‌ഗ്രേഡുകളോടെയായിരിക്കും അവതരിപ്പിക്കുക. അതും ഇന്നത്തെ കാലഘട്ടത്തിൽ ഒരു കാറിൽ വേണ്ട അടിസ്ഥാന സവിശേഷതകളാണ് ടോപ്പ് എൻഡ് വേരിയന്റിലേക്ക് ചേർക്കാൻ സിട്രൺ മുൻകൈ എടുത്തിരിക്കുന്നത്. പുതിയ C3 ഷൈൻ വേരിയന്റിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യൂ മിററുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ഡീഫോഗർ, റിയർ വൈപ്പർ, വാഷർ എന്നിവ പോലുള്ള ചില അധിക സവിശേഷതളാണ് കാറിലേക്ക് ഇത്തവണ എത്തുന്നത്.

Citroen C3

തീർന്നില്ല, ഇവയ്ക്കു പുറമെ ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, അഞ്ച് യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, അലോയ് വീലുകൾ എന്നിവയോടൊപ്പവും C3 ഷൈൻ പതിപ്പ് എത്തിയേക്കാം. ഫീലിനെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷം രൂപ ഈ പുതുപുത്തൻ വേരിയന്റിനായി അധികം മുടക്കേണ്ടി വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മേൽപ്പറഞ്ഞ സവിശേഷതകൾ കൂടാതെ ഷൈൻ ട്രിമ്മിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്റ്റാൻഡേർഡായി ഉണ്ടാവും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോർ സ്പീക്കർ സൗണ്ട് സിസ്റ്റം, മാനുവൽ എസി യൂണിറ്റ്, ഫ്രണ്ട് ആൻഡ് റിയർ യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയുണ്ടാകും. പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളും സിട്രൺ C3 ഹാച്ചിന്റെ പ്രത്യേകതകളാണ്. എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനിലൊന്നും മാറ്റമുണ്ടാവില്ല. നിലവിലെ അതേ സംവിധാനങ്ങൾ തന്നെ ഈ സബ്-4 മീറ്റർ വാഹനത്തിൽ അതേപടിയുണ്ടാവും.

Citroen C3

പുതിയ സിട്രൺ C3 ഷൈൻ വേരിയന്റ് 1.2 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തെരഞ്ഞെടുക്കാം. NA യൂണിറ്റിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എത്തുമ്പോൾ ടർബോ എഞ്ചിനൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ 6.16 ലക്ഷം രൂപ മുതൽ 8.43 ലക്ഷം രൂപ വരെയാണ് സിട്രൺ C3 ഹാച്ചിന്റെ എക്സ്ഷോറൂം വില വരുന്നത്.

മുടക്കുന്ന വിലയ്ക്ക് കിട്ടാവുന്ന മികച്ച മോഡലുകളിൽ ഒന്നാണിത് എങ്കിലും അവിടിവിടെയെല്ലാം ചില വിട്ടുവീഴ്ച്ച ചെയ്‌തിടത്ത് പാളിയതിനൊപ്പം ശരിക്കും പറഞ്ഞാൽ രാജ്യത്ത് കാര്യമായ ഡീലർഷിപ്പ് ശൃംഖല സിട്രണിന് ഇല്ലാത്തതും വലിയ തിരിച്ചടിയാണ്. വിൽപ്പനയിൽ കുറവുണ്ടാവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഒരു സർവീസിനോ മറ്റ് ആവശ്യങ്ങൾക്കോ വാഹനം എന്ത് ചെയ്യണമെന്ന് ആളുകളിൽ അവബോധം നടത്തുന്നതിലും കമ്പനി പരാജയപ്പെടുകയുണ്ടായി. ഇവയെല്ലാം മറികടക്കാൻ സിട്രണിന് ആവുമോയെന്ന് കാത്തിരുന്നു കാണാം.

More from DriveSpark

Article Published On: Tuesday, April 4, 2023, 19:00 [IST]
English summary
Citroen c3 shine variant launching soon in india with more features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X