അരലക്ഷത്തിൽ നിന്നും ഓഫർ 1 ലക്ഷമാക്കി സിട്രൺ, ഇനി ഈ എസ്‌യുവി വാങ്ങാൻ എന്തിന് മടിക്കണം

ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഒരു തട്ടുപൊളിപ്പൻ മോഡുമായി കടന്നുവന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യ രണ്ട് മോഡലുകളും വലിയ തരംഗം സൃഷ്‌ടിച്ചില്ലെങ്കിലും C3 എയർക്രോസിൽ വളരെ പ്രതീക്ഷയർപ്പിച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പതിയെ രാജ്യം വെട്ടിപ്പിടിക്കാനായി തയാറെടുക്കുന്ന സിട്രൺ ഉത്സവ സീസണിൽ ഗംഭീര ഓഫറുകളുമായി കളംനിറയുകയാണ്.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാരുമായി മത്സരിക്കാൻ എത്തിയ സിട്രൺ C3 എയർക്രോസിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ ശ്രമമായി ഓഫറുകളുടെ പെരുമഴ സമ്മാനിക്കുകയാണ്. നേരത്തെ 55,000 രൂപയുടെ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ 1 ലക്ഷം രൂപയോളം വരുന്ന ഓഫറുകളുമായാണ് സിട്രൺ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

Citroen Festive Season Offer 2023, C3 Aircross SUV Gets Up To Rs 1 Lakh Discount

2023 ഏപ്രിലിൽ പരിചയപ്പെടുത്തിയ സിട്രൺ C3 എയർക്രോസ് സെപ്റ്റംബറിലാണ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്. തുടർന്ന് ഒരുമാസം തികയുന്ന വേളയിലാണ് വാഹനത്തിന് ഇത്രയും വലിയ ഓഫറിട്ടിരിക്കുന്നത്. 9.99 ലക്ഷം രൂപയുടെ പ്രരംഭ എക്സ്ഷോറൂം വിലയിൽ 5,7 സീറ്റർ സെറ്റപ്പിലാണ് ഈ മിഡ്-സൈസ് എസ്‌യുവിയെ ബ്രാൻഡ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. യൂ, പ്ലസ്, മാക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ മോഡൽ സ്വന്തമാക്കാനുമാവും.

ഇപ്പോൾ സിട്രൺ നൽകുന്ന 1 ലക്ഷം രൂപ വരെയുള്ള ഡിസ്കൗണ്ട് ഓഫറുകളെ കുറിച്ച് കൂടുതൽ വിശദമായി നോക്കാം. നിലവിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾ ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് C3 എയർക്രോസിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. അതിൽ 30,000, രൂപ വിലയുള്ള ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപയ്ക്ക് അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 60,000 കിലോമീറ്റർ എക്‌സ്റ്റൻഡഡ് വാറണ്ടി, കൂടാതെ ആനുവൽ മെയിന്റനെൻസ് കോൺട്രാക്‌ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

Citroen Festive Season Offer 2023, C3 Aircross SUV Gets Up To Rs 1 Lakh Discount

ഇത് 50,000 കിലോമീറ്റർ അല്ലെങ്കിൽ അഞ്ച് വർഷത്തേക്കാണ് നൽകുന്നത്. ഇത് ഓഫറില്ലാതെയാണെങ്കിൽ ഏകദേശം 45,000 രൂപയോളം ചെലവ് വരുന്ന കാര്യമാണ്. ഇവയൊന്നും കൂടാതെ ഉപഭോക്താക്കൾക്ക് 90,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും തെരഞ്ഞെടുക്കാനുള്ള അവസരവും സിട്രൺ ഒരുക്കിയിട്ടുണ്ട്. ഉത്സവ സീസണിൽ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി C3 ഹാച്ച്ബാക്കിനും C5 എയർക്രോസിലും കമ്പനി ഓഫർ നിരത്തിയിട്ടുണ്ട്. പ്രീമിയം എസ്‌യുവിക്ക് 2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ബ്രാൻഡിന്റെ എൻട്രി ലെവൽ പതിപ്പായ C3 ഹാച്ച്ബാക്കിൽ 99,000 രൂപ വരെ ആനുകൂല്യങ്ങൾ സിട്രൺ നൽകുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് ബൈ നൗ പേ ലേറ്റർ എന്നപോലെ 2024 മുതൽ ഇഎംഐകൾ അടയ്‌ക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനും കഴിയും. ആനുകൂല്യങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് വ്യത്യാസപ്പെടാം. ഈ ഓഫറുകൾ 2023 ഒക്ടോബർ 31 വരെ മാത്രമേ സാധുതയുള്ളൂ.

Citroen Festive Season Offer 2023, C3 Aircross SUV Gets Up To Rs 1 Lakh Discount

വാഹനത്തിൽ സിട്രൺ 5 വർഷത്തേക്ക് അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും 50,000 കിലോമീറ്ററിന് 5 വർഷത്തേക്ക് മെയിന്റനൻസ് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് C3 എയർക്രോസ് മിഡ്-സൈസ് എസ്‌യുവിയും കമ്പനി നിർമിച്ചിരിക്കുന്നത്. ഒരേ പ്ലാറ്റ്ഫോമും എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനും കടമെടുത്ത് നിർമാണ ചെലവ് ഗണ്യമായി കുറക്കാനും ഫ്രഞ്ചുകാർക്കായിട്ടുണ്ട്.

109 bhp കരുത്തിൽ 190 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ഇതിന് ലിറ്ററിന് 18.50 കിലോമീറ്ററിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജും നൽകുകയും സിട്രൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 9.99 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയാണ് നിലവിൽ പുതിയ C3 എയർക്രോസിന്റെ എക്‌സ്ഷോറൂം വില വരുന്നത്.

Citroen Festive Season Offer 2023, C3 Aircross SUV Gets Up To Rs 1 Lakh Discount

C3 എയർക്രോസ് എസ്‌യുവിയുടെ 5 സീറ്റർ മോഡലുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 12.41 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക. അതേസമയം 7 സീറ്റർ വേരിയന്റുകൾക്ക് 11.69 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയും വരും. ഇതിൽ നിന്നാണ് ഇപ്പോൾ 1 ലക്ഷം വരെയുള്ള ഓഫറുകൾ സമ്മാനിക്കുന്നത്. എന്തായാലും ഈ ആകർഷകമായ ഓഫറുകൾ ബ്രാൻഡിലേക്ക് ആളുകളെ എത്തിക്കാൻ സഹായിക്കുന്ന കാര്യമാണെന്നതിൽ തർക്കമൊന്നുമില്ല.

More from DriveSpark

Article Published On: Tuesday, October 31, 2023, 12:25 [IST]
English summary
Citroen festive season offer 2023 c3 aircross suv gets up to rs 1 lakh discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X