വിൽപനയില്ലെങ്കിലും ഇക്കാര്യത്തിൽ മടിയൊന്നുമില്ല, സിട്രൺ C3 സ്വന്തമാക്കാൻ ഇനി അധികം മുടക്കേണം

ഇന്ത്യൻ വിപണിയിലെ തുടക്കം അത്ര രാശിയായില്ലെങ്കിലും പത്തുപേരറിയുന്ന ബ്രാൻഡായി സ്ഥാനംപിടിക്കാൻ കഴിഞ്ഞവരാണ് സിട്രൺ. രാജ്യത്തെ തങ്ങളുടെ ആദ്യ മോഡലായി അവതരിപ്പിച്ച C5 എയർക്രോസ് വിലയുടെ കാര്യത്തിൽ പേരുദോഷം കേൾപ്പിച്ചപ്പോൾ രണ്ടാമനായി എത്തിയ C3 ഹാച്ച്ബാക്കാണ് സാധാരണക്കാരിലേക്ക് ഇറക്കിചെന്നത്.

എന്നാൽ പലകാര്യത്തിലും ഇപ്പോഴും സിട്രണുമായി അടുക്കാൻ പലരും തയാറാവുന്നില്ലെന്നതാണ് യാഥാർഥ്യം. കാര്യമായി ഡീലർഷിപ്പ് ശൃംഖലയില്ലാത്തതും താരതമ്യേന രാജ്യത്ത് പുതുമുഖമായതുമെല്ലാം ഇപ്പോഴും ഫ്രഞ്ച് ബ്രാൻഡിന് ഒരുതിരിച്ചടി തന്നെയാണ്. ഡീലർഷിപ്പുകളുടെ എണ്ണമെല്ലാം വർധിപ്പിച്ച് സെറ്റായാൽ സാധാരണക്കാരുടെ പൾസ് മനസിലാക്കാൻ കമ്പനിക്ക് അനായാസം കഴിയും. എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് എന്ന വിശേഷണവുമായി C3 എത്തിയതും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നു വേണം കരുതാൻ.

വിൽപനയില്ലെങ്കിലും ഇക്കാര്യത്തിൽ മടിയൊന്നുമില്ല, സിട്രൺ C3 സ്വന്തമാക്കാൻ ഇനി അധികം മുടക്കേണം

എന്നാൽ പയ്യെ പയ്യെ വിൽപ്പന പിടിച്ചുവരുന്ന സിട്രൺ അടുത്തിടെ C3 ഇലക്ട്രിക് മോഡലും വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ദേ ഇപ്പോൾ C3 ഹാച്ച്ബാക്കിന്റെ പെട്രോൾ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയാണ് കമ്പനി വാർത്തകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ C3-യെ 5.71 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയുള്ള ആക്രമണാത്മകമായ വിലയിലാണ് സിട്രൺ അവതരിപ്പിച്ചത്.

എന്നാൽ ദേ വിപണിയിൽ എത്തി ഏകദേശം 9 മാസത്തിന് ശേഷം 2023 മാർച്ചിൽ സിട്രൺ C3 ഹാച്ചിന്റെ പ്രാരംഭ വില 6.16 ലക്ഷം രൂപയായി മാറിയിരിക്കുകയാണ്. അതായത് കാറിന്റെ ബേസ് വേരിയന്റിന് 9 മാസത്തിനുള്ളിൽ 45,000 രൂപ വില കൂടിയെന്ന് അർഥമാക്കുന്നു. ലൈവ് ആൻഡ് ഫീൽ എന്ന രണ്ട് വേരിയന്റുകളിലായി 7 വകഭേങ്ങളിൽ വാഹനം സ്വന്തമാക്കാനാവും. ഈ വർഷം ഇത് രണ്ടാം തവണയാണ് C3 നിരയിൽ ബ്രാൻഡ് വില പരിഷ്ക്കാരം നടപ്പിലാക്കുന്നത്.

വിൽപനയില്ലെങ്കിലും ഇക്കാര്യത്തിൽ മടിയൊന്നുമില്ല, സിട്രൺ C3 സ്വന്തമാക്കാൻ ഇനി അധികം മുടക്കേണം

2023 ജനുവരിയിലാണ് ആദ്യ വില വർധന ഉണ്ടായത്. ആ സമയത്ത് വില 27,500 രൂപ വരെ ഉയർന്നിരുന്നു. ഇത്തവണ 18,000 രൂപയാണ് സിട്രൺ കൂട്ടിയിരിക്കുന്നത്. എന്നാൽ ഈപ്രാവിശ്യം ടർബോ വേരിയന്റുകളുടെ വില വർധിപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്. അതായത് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന C3 ഹാച്ച്ബാക്ക് വകഭേദങ്ങൾക്ക് മാത്രമാണ് ഇനി മുതൽ അധിക തുക ചെലവഴിക്കേണ്ടി വരികയെന്ന് സാരം.

ബേസ് സിട്രൺ C3 ലൈവിന് ഇപ്പോൾ 6.16 ലക്ഷം രൂപയും ഫീൽ വൈബ് ഡ്യുവൽടോണിന് വില 7.38 ലക്ഷം രൂപയുമാണ്. ടർബോ C3 ഫീൽ ഡ്യുവൽടോൺ വൈബ് പായ്ക്ക് പതിപ്പിന് 8.25 ലക്ഷം രൂപ തന്നെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പോളാർ വൈറ്റ്, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ നാല് മോണോടോൺ കളർ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാൻ സാധിക്കുന്നത്.

വിൽപനയില്ലെങ്കിലും ഇക്കാര്യത്തിൽ മടിയൊന്നുമില്ല, സിട്രൺ C3 സ്വന്തമാക്കാൻ ഇനി അധികം മുടക്കേണം

അതേസമയം പോളാർ വൈറ്റ്/പ്ലാറ്റിനം ഗ്രേ/സ്റ്റീൽ ഗ്രേ ബോഡി നിറങ്ങളിലുള്ള സെസ്റ്റി ഓറഞ്ച് റൂഫ്, പോളാർ വൈറ്റ്/സെസ്റ്റി ഓറഞ്ച്/സ്റ്റീൽ ഗ്രേ എന്നിങ്ങനെ ആറ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും സിട്രൺ C3 ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. എൽഇഡി ലൈറ്റിംഗ്, ക്രോം ഫിനിഷ്ഡ് ഫ്രണ്ട് ഗ്രിൽ, വിപുലീകൃത വീൽ ആർച്ചുകൾ, 14/15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് എസ്‌യുവി ട്വിസ്റ്റുള്ള ഫ്രഞ്ച് ഹാച്ച്ബാക്കിന്റെ മറ്റ് പ്രത്യേകതകൾ.

ഇന്റീരിയറിൽ ആനോഡൈസ്ഡ് ഓറഞ്ച്, ആനോഡൈസ്ഡ് ഗ്രേ എന്നിവയുടെ നിറങ്ങളും ഡാഷ്ബോർഡിൽ അണിയിച്ചൊരുക്കാൻ സിട്രൺ അവസരം ഒരുക്കിയിട്ടുണ്ട്. അകത്തളത്തിന് പ്രീമിയം ഫീൽ നൽകാനായി വേരിയന്റ് അനുസരിച്ച് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രോം ഫിനിഷ് ചെയ്‌ത അകത്തെ ഡോർ ഹാൻഡിലുകളും ഓഡിയോയ്ക്കും ഫോണിനുമായി സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിൽപനയില്ലെങ്കിലും ഇക്കാര്യത്തിൽ മടിയൊന്നുമില്ല, സിട്രൺ C3 സ്വന്തമാക്കാൻ ഇനി അധികം മുടക്കേണം

സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി മിടുക്കനാണ്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, എബിഎസ്, ഇബിഡി എന്നിവയാണ് സിട്രൺ C3 ഹാച്ചിൽ ഒരുക്കിയിട്ടുള്ള സുരക്ഷാ ഫീച്ചറുകൾ. നിലവിൽ ടാറ്റ പഞ്ചുമായാണ് നേരിട്ട് മത്സരിക്കുന്നതെങ്കിലും റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് പോലുള്ള കോംപാക്‌ട് എസ്‌യുവികളും സിട്രണിന് ബദലായി നിലനിൽക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, March 13, 2023, 18:15 [IST]
English summary
Citroen increased the prices of the c3 hatchback in india for the second time new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X