2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ, ആളെ കൂട്ടാൻ സിട്രണിന്റെ കിടിലൻ നീക്കം

ഇന്ത്യൻ നിരത്തുകളിലെ പുതുതലമുറക്കാരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. രണ്ട് വ്യത്യസ്‌ത തരം മോഡലുകൾ പുറത്തിറക്കിയാണ് കമ്പനി രാജ്യത്തെ യാത്ര ആരംഭിച്ചിരിക്കുന്നത്. ആദ്യം ബ്രാൻഡിന്റേതായി പുറത്തിറങ്ങിയ C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവിക്ക് വിപണിയിൽ നിന്നും കാര്യമായ സ്വീകാര്യത ലഭിക്കാതിരുന്നതോടെ ബജറ്റ് സെഗ്മെന്റിലേക്ക് ഇറങ്ങി കളിക്കാൻ സിട്രൺ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ഫലമായി പിറവിയെടുത്ത വാഹനമാണ് C3 എന്ന ക്രോസ്ഓവർ ഹാച്ച്ബാക്ക്. ഇതിനെ എസ്‌യുവിയെന്ന് വിളിക്കണോ അതോ ഹാച്ച് എന്ന് വിശേഷിപ്പിക്കണമോയെന്ന് ഇന്നും ജനങ്ങൾക്കിടയിൽ സംശയമുണ്ട്. എന്നാൽ സിട്രണിന്റെ രണ്ട് തന്ത്രങ്ങളും കാര്യമായ വിജയം ഇന്ത്യയിൽ കണ്ടില്ലെന്നു വേണം പറയാൻ. രണ്ട് മോഡലുകൾക്കും പറയത്തക്ക വിൽപ്പനയൊന്നുമില്ലെങ്കിലും അങ്ങിങ്ങായി സംഭവം നിരത്തിലൊക്കെ കാണാനാവും. ഉപഭോക്താക്കളെ എങ്ങനെയും കൈയിലെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രാൻഡ് പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ, ആളെ കൂട്ടാൻ സിട്രണിന്റെ കിടിലൻ നീക്കം

അതും ചില്ലറ ഡിസ്കൗണ്ടുകളൊന്നുമല്ല സിട്രൺ പ്രഖ്യാപിച്ചിരിക്കുന്നതെന്നു വേണം പറയാൻ. ഏതാണ്ട് 2 ലക്ഷം രൂപയോളം മൂല്യമുള്ള ഓഫറുകളാണ് ഫെബ്രുവരി മാസത്തേക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കായ C3 മോഡലിന് 50,000 രൂപയുടെ ഉറപ്പുള്ള ആനുകൂല്യങ്ങളും C5 എയർക്രോസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമാണ് ഈ മാസത്തേക്കായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഒരു ട്വിസ്റ്റുണ്ട് കേട്ടോ... 2022 മോഡലുകൾക്കാണ് ഈ ഓഫർ ബാധകമാവുക.

ഓഫറുകൾ 2023 ഫെബ്രുവരി 28 വരെ സാധുതയുള്ളതാണെന്നും സിട്രൺ പറയുന്നു. ഇതുവരെ വിറ്റഴിക്കാത്ത 2022 മോഡൽ ഇയർ സ്റ്റോക്കുകൾ അടുത്ത സാമ്പത്തിക വർഷത്തിനു മുന്നോടിയായി വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ വിൽപ്പനയും വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പുറമെയുണ്ട്. ശരിക്കും പറഞ്ഞാൽ കാര്യമായ ഡീലർഷിപ്പ് ശൃംഖല സിട്രണിന് രാജ്യത്ത് ഇല്ലാത്തതാണ് വിൽപ്പനയിൽ കുറവുണ്ടാവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ, ആളെ കൂട്ടാൻ സിട്രണിന്റെ കിടിലൻ നീക്കം

ഒരു വാഹനം വാങ്ങുമ്പോൾ അതിന്റെ വിൽപ്പനാനന്തര സേവനങ്ങളുടെ നിലവാരവും ലഭ്യതയും ഉപഭോക്താക്കൾ കാര്യമായി പരിഗണിക്കുന്ന വിപണിയാണ് ഇന്ത്യയുടേത്. ആയതിനാൽ ഇക്കാര്യത്തിൽ സിട്രൺ കാര്യമായി എന്തെങ്കിലും ചെയ്‌തുവെങ്കിൽ മാത്രമേ രക്ഷനേടാനാവൂ. ഇനി സിട്രൺ c3 ഹാച്ചിന്റെ കൂടുതൽ വിവരങ്ങളിലേക്ക് നോക്കിയാൽ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനും 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് വാഹനത്തിന് തുടിപ്പേകുന്നത്.

ആദ്യത്തെ NA പെട്രോൾ യൂണിറ്റ് 81 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ C3 ഹാച്ച്ബാക്കിലെ ടർബോ എഞ്ചിന് 109 bhp പവറിൽ 190 Nm torque വരെ നൽകാനും ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ എന്നിവ മാത്രമാണ് ലഭിക്കുന്നത്. അവതരണ സമയത്ത് മോഡലിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകാതിരുന്നത് സിട്രണിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ, ആളെ കൂട്ടാൻ സിട്രണിന്റെ കിടിലൻ നീക്കം

മറുവശത്ത് പ്രീമിയം എസ‌്‌യുവി വിഭാഗത്തിൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ പോലുള്ള ശക്തകായ എതിരാളികളുമായി മത്സരിക്കുന്ന C5 എയർക്രോസിന് 2 ലക്ഷം രൂപയോളം ഓഫർ നൽകുന്നത് സന്തോഷമുള്ള കാര്യമാണ്. 174 bhp പവറിൽ 400 Nm torque നൽകുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ഇതിൽ മാനുവൽ ഗിയർബോക്സാണ് കമ്പനി നൽകുന്നില്ല.

അടുത്തിടെ സിട്രൺ തങ്ങളുടെ ഇലക്ട്രിക് ഹാച്ച്ബാക്കായ eC3 ഇവിയുടെ ബുക്കിംഗും ആരംഭിച്ചിരുന്നു. 56 bhp പവറിൽ 143 Nm torque സൃഷ്ടിക്കാൻ മോട്ടോറിനെ സഹായിക്കുന്ന 29.2 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇതിന് ലഭിക്കുന്നത്. പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. eC3 യുടെ ഡെലിവറികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.

2 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ, ആളെ കൂട്ടാൻ സിട്രണിന്റെ കിടിലൻ നീക്കം

വില പ്രഖ്യാപനം 10 ലക്ഷത്തിന് അടുത്ത് നിർത്തിയാൽ ഹിറ്റാവാൻ സാധ്യതയുള്ള മോഡലാണ് സിട്രൺ eC3 ഇവി. കുറഞ്ഞ വിലയും മികച്ച റേഞ്ചുമുള്ളയിത് സാധാരണക്കാരുടെ പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും. ആദ്യ രണ്ട് മോഡലുകളിൽ വരുത്തിയ തെറ്റുകൾ തിരുത്താനുള്ള അവസരം കൂടിയാണ് കമ്പനിക്കിത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് കൂടിവരുന്നതിനാൽ വിൽപ്പനയിലും സിട്രണിന് മുതലെടുക്കാനാവുമെന്നാണ് വിശ്വാസവും.

More from DriveSpark

Article Published On: Friday, February 24, 2023, 11:54 [IST]
English summary
Citroen india announced benefits worth rs 2 lakh in its models more details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X