ഹോണ്ടക്കും ഹ്യുണ്ടായിക്കും സന്തോഷിക്കാം, ആ തീരുമാനത്തിലേക്കെത്തി സിട്രണും

ഇന്ത്യയിൽ അധികം ഫാൻബേസൊന്നുമില്ലാത്ത കമ്പനിയാണ് സിട്രൺ. ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി ചരിത്രം തീർത്ത റെനോയുടെ ഹിറ്റ്മേക്കിംഗ് ആവർത്തിക്കാനാണ് കമ്പനി എത്തിയതെങ്കിലും ചില പാകപ്പിഴകൾ സംഭവിച്ചിടത്ത് ബ്രാൻഡിന് മൈലേജ് നഷ്‌ടപ്പെട്ടു. എങ്കിലും തീരെ മോശമല്ലാത്ത മോഡലുകളാണ് ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ സിട്രണിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രതീക്ഷിക്കാം.

കുറച്ചധികം ഡീലർഷിപ്പുകളും സർവീസ് സെൻ്ററുകളുമെല്ലാം സെറ്റ് ചെയ്‌താൽ സിട്രണ് പതിയെ പിടിച്ചുകയറാനാവുമെന്നതിലും തർക്കമൊന്നുമില്ല. ആക്രമണാത്മകമായ വിലയിൽ ഇന്ത്യക്കാർക്ക് അടിപൊളി വാഹനങ്ങൾ നൽകുന്നവരാണ് ഈ ബ്രാൻഡ്. C3, C3 എയർക്രോസ് എന്നിവയെല്ലാം ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. പക്ഷേ ജനുവരി മുതൽ ചില കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഫ്രഞ്ച് ബ്രാൻഡ്. എന്താണന്നല്ലേ, വില വർധനവ് തന്നെയാണ് ആ തീരുമാനം.

Citroen India Announced Price Hike

അടുത്ത വർഷം ജനുവരി മുതൽ തങ്ങളുടെ എല്ലാ കാറുകളുടെയും വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സിട്രൺ ഇന്ത്യ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പുതുവർഷം മുതൽ മോഡൽ നിരയിലുള്ള കമ്പനിയുടെ എല്ലാ കാറുകൾക്കും അധിക തുക മുടക്കേണ്ടി വരും. ഇതിനോടകം തന്നെ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, എംജി പോലുള്ള വമ്പൻ കമ്പനികളും പുതുവർഷം മുതൽ കാറുകൾക്ക് വില പരിഷ്ക്കാരം നൽകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന മോഡൽ ശ്രേണിയിലുടനീളം സിട്രൺ മൂന്ന് ശതമാനം വരെ വില വർധനവാണ് നടപ്പിലാക്കാൻ പോവുന്നതെന്നാണ് വിവരം. C3 എയർക്രോസ്, C5 എയർക്രോസ് പോലെയുള്ള വലിയ എസ്‌യുവികളും ഇതിൽ ഉൾപ്പെടും. രാജ്യത്ത് ഹാച്ച്ബാക്കായി വിൽക്കുന്ന C3, eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയുടെ വിലയിലും അധിക തുക ചെലവഴിക്കേണ്ടി വരുന്നത് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

Citroen India Announced Price Hike

മോഡലുകളുടെയും വേരിയന്റുകളുടെയും അടിസ്ഥാനത്തിൽ തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും വില വർധന 2.5 ശതമാനം മുതൽ മൂന്ന് ശതമാനം വരെയായിരിക്കുമെന്ന് സിട്രൺ പറഞ്ഞു. 2022-ലെ വേനൽക്കാലത്ത് വിപണിയിലിറക്കിയ C3 ഹാച്ച്ബാക്ക്, ഇന്ത്യയിലെ ബ്രാൻഡ് ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ്. ക്രോസ്ഓവർ ലുക്കും പ്രായോഗികതയും ഉണ്ടായിട്ടും ഹാച്ച്ബാക്കായി വിൽക്കുന്ന C3 മോഡസിന് 6.16 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില തുടങ്ങുന്നത്.

C3 ഹാച്ച്ബാക്കിന്റെ അടിസ്ഥാന വേരിയന്റിലെ ഏറ്റവും കുറഞ്ഞ വർധനവ് അർഥമാക്കുന്നത് ജനുവരി മുതഷ കാർ സ്വന്തമാക്കാനെത്തുന്ന ഒരാൾക്ക് 15,400 രൂപ അധികമായി നൽകേണ്ടിവരുമെന്നാണ്. പുതിയ വില വർധനവിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾ, പ്രതികൂല വിനിമയ നിരക്കുകൾ, ചരക്ക് വിലയിലെ വർധനവ് എന്നിവയും മറ്റ് കാരണങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ സിട്രണിനെ നിർബന്ധിതമാക്കിയിരിക്കുന്നത്.

Citroen India Announced Price Hike

നേരത്തെ മുതൽ തുടർന്നു വരുന്ന ഈ സമ്പ്രദായങ്ങളിൽ ഒന്നാണ് ഈ വില വർധനവ്. എല്ലാ കൊല്ലവും തുടക്കത്തിൽ എല്ലാത്തരം വാഹന നിർമാതാക്കളും ഇത്തരത്തിൽ വില വർനവ് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ വില കൂട്ടുന്നതിനു മുന്നോടിയായി ഗംഭീര ഇയർ എൻഡ് ഓഫറുകളും സിട്രൺ ഡിസംബർ മാസത്തേക്കായി പ്രഖ്യാപിച്ചിട്ടുണ്ട് കേട്ടോ. C3 ഹാച്ച്ബാക്ക്, C3 എയര്‍ക്രോസ് എസ്‌യുവി എന്നിവക്ക് 1.50 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭിക്കുക.

ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് മാത്രമല്ല 5 വര്‍ഷത്തെ കോംപ്ലിമെന്ററി എക്‌സ്റ്റന്റഡ് വാറണ്ടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. 70,000 രൂപ വില വരുന്ന ഈ വാറണ്ടി ഓഫർ വേണ്ടെന്ന് വെക്കുന്നവർക്ക് ആനുകൂല്യം ക്യാഷ് ഡിസ്‌കൗണ്ടായി നല്‍കുമെന്നതും ഹൈലൈറ്റാണ്. കൂടാതെ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നുവെന്ന ഓഫറും പ്രഖ്യാപനത്തിലുണ്ട്. എങ്ങനെയെന്നാണോ ആലോചിക്കുന്നത്.

Citroen India Announced Price Hike

അതായത് C3 എയര്‍ക്രോസ് എസ്‌യുവിക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ് വെച്ച് 14,800 കിലോമീറ്റര്‍ വരെ ഓടാനുള്ള ക്യാഷാണ് സിട്രൺ ഓഫറായി നല്‍കുക. ഇതുപോലെ തന്നെ C3 ഹാച്ച്ബാക്കിന്റെ മൈലേജ് അനുസരിച്ചുള്ള നിശ്ചിത തുക ഫ്രീ ഫ്യുവലിനായി ലഭിക്കും. ഈ ഓഫര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് മാത്രം കേട്ടോ. കൂടുതൽ അറിയാനായി സിട്രൺ ഡീലർഷിപ്പുകളുമായി ബന്ധപ്പെടുന്നതാവും ഏറ്റവും അനുയോജ്യമായ നടപടി.

More from DriveSpark

Article Published On: Monday, December 11, 2023, 17:00 [IST]
English summary
Citroen india announced price hike c3 models becoming more expensive from january 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X