ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

പുതുവർഷത്തോട് അനുബന്ധിച്ച് ആദ്യ മാസമായ ജനുവരിയിൽ തന്നെ ഇന്ത്യയിൽ നിരവധി മോഡലുകളാണ് വിപണിയിലേക്ക് എത്തിയത്. അതിൽ ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ വാഹനങ്ങളുടെ വരവിനാണ് 2023 ഫെബ്രുവരി മാസം സാക്ഷിയാവാൻ പോവുന്നത്. എന്നാൽ പോയ മാസത്തേതു പോലെ വൻ ഒഴുക്കൊന്നും ഉണ്ടാവില്ലെങ്കിലും അരങ്ങേറ്റത്തിനു തയാറെടുക്കുന്നത് തട്ടുപൊളിപ്പൻ വാഹനങ്ങളാണ്.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

അടുത്ത 28 ദിവസത്തിനുള്ളിൽ ഷോറൂമുകളിൽ എത്താൻ അണിനിരക്കുന്ന പുതിയ കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ഈ പട്ടികയിൽ ഒരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കും തിരിച്ചുവരവിനൊരുങ്ങുന്ന ജനപ്രിയമായ ടൊയോട്ടയുടെ പുത്തൻ ഇന്നോവ ക്രിസ്റ്റയും എല്ലാമാണ് അണിനിരക്കുന്നത്. അതോടൊപ്പം ടാറ്റ മോട്ടോർസിൽ നിന്നുള്ള മിടുമിടുക്കൻമാരുമുണ്ട്.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

സിട്രൺ eC3

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ മോഡലിനെയാണ് ഫ്രെബ്രുവരിയിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കാരണം ഇതൊരു ഇവിയാണെന്നതു തന്നെ. പോയ വർഷം നിരത്തിലെത്തിച്ച C3-യുടെ ഇലക്ട്രിക് പതിപ്പാണിത് എന്നത് കൂടുതൽ ശ്രദ്ധേയമാവും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഉൾപ്പെടെയുള്ള സമാന സവിശേഷതകളുള്ള സാധാരണ C3 ഹാച്ച്‌ബാക്കിനെ അടിസ്ഥാനമാക്കി തന്നെയാണ് ഇവിയും ഒരുക്കിയെടുത്തിരിക്കുന്നത്.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

കൂടാതെ ഡിസൈനിൻ്റെ കാര്യത്തിലും ഏതാണ്ട് സമാനമായി കാണപ്പെടുന്നതും ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കാൻ കാരണമായേക്കും. 29.2kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന സിട്രൺ eC3 ഇലക്ട്രിക്കിന് 57 bhp കരുത്തിൽ പരമാവധി 143 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു. അതേസമയം 320 കിലോമീറ്റർ റേഞ്ചാവും ഹാച്ച്ബാക്ക് ഒറ്റ ചാർജിൽ നൽകുക.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ടാറ്റ ആൾട്രോസ് റേസർ

2023 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് റേസർ സ്പോർട്ടി കാറിനെ പ്രദർശിപ്പിച്ച് ടാറ്റ മോട്ടോർസ് അക്ഷരാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു. കോസ്‌മെറ്റിക്, ഫീച്ചർ പരിഷ്ക്കാരങ്ങൾക്കൊപ്പം നെക്‌സോണിന്റെ 120 bhp പവറുള്ള 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായാണ് പ്രീമിയം ഹാച്ച്‌ബാക്കിന്റെ പുതിയ പതിപ്പ് വരിക. ഫെബ്രുവരി മാസം മോഡിലനെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ടാറ്റ ആൾട്രോസ് സിഎൻജി

ഇന്ത്യയിൽ ഹിറ്റായികൊണ്ടിരിക്കുന്ന സിഎൻജി ഫ്യുവൽ ഓപ്ഷനുമായി ടാറ്റ ആൾട്രോസ് എത്തുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി മോഡലിനെ പുറത്തിറക്കുന്ന വിവരമൊന്നും ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നു വേണം പറയാൻ. എങ്കിലും മോഡൽ നിര വിപുലീകരിക്കുന്നതിനായി കമ്പനി കാറിനെ ഈ മാസം പുറത്തിറക്കിയേക്കും.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ഒരു സാധാരണ സിംഗിൾ സിഎൻജി സിലിണ്ടർ സജ്ജീകരണത്തേക്കാൾ കൂടുതൽ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്ന പുതിയ ഡ്യുവൽ സിഎൻജി സിലിണ്ടറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ഇത് അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. എന്നാൽ സിഎൻജിയിൽ പവർ കണക്കുകളിൽ കുറവുണ്ടാവുമെന്നും പ്രത്യേകം ഓർക്കാം.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ടാറ്റ പഞ്ച് സിഎൻജി

ആൾട്രോസ് സിഎൻജിക്കൊപ്പം 2023 ഓട്ടോ എക്‌സ്‌പോയിൽ പഞ്ച് പരിസ്ഥിത് സൌഹാർദ മോഡലും ടാറ്റ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഡ്യുവൽ സിഎൻജി സിലിണ്ടർ സജ്ജീകരണമാണ് പഞ്ചിനും ലഭിക്കുന്നത് എന്നതിനാൽ ബൂട്ട് സ്പേസിൽ നഷ്‌ടമൊന്നുമുണ്ടാവില്ല. ആൾട്രോസിന് സമാനമായ എഞ്ചിൻ ഓപ്ഷനായതിനാൽ തന്നെ കാര്യമായ മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കേണ്ടതില്ല.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

മാരുതി ബ്രെസ സിഎൻജി

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്സോണിന് വിൽപ്പനയുടെ കാര്യത്തിൽ പിന്നിലാക്കാൻ മാരുതി കണ്ടെത്തിയ വഴിയാണ് ബ്രെസ സിഎൻജി. ആദ്യമായി രാജ്യത്ത് ഒരു എസ്‌യുവിയിൽ സിഎൻജി കിറ്റ് വാഗ്‌ദാനം ചെയ്യാനുള്ള മുൻകൈ എടുത്തതും ഈ അതികായകൻമാരാണ്.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിച്ച് ഹിറ്റാക്കിയ ഇതേ തന്ത്രം ബ്രെസയിലേക്കും എത്തുമ്പോൾ മാരുതി സെഗ്മെന്റിൽ കൂടുതൽ ശക്തരാവും. ആയതിനാൽ ഫെബ്രുവരിയിൽ മോഡൽ വിപണിയിൽ എത്തിയാൽ അതിശയിക്കേണ്ട കാര്യമൊന്നുമില്ല.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

രണ്ടാം വരവിന് ഒരുങ്ങുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം കമ്പനി ആരംഭിച്ചിരുന്നു. ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെ ഡിസൈനിന് ഒരു ഫ്രഷ്‌നെസ് നൽകാൻ ജാപ്പനീസ് ബ്രാൻഡിനായി. അതോടൊപ്പം റിയർ-വീൽ ഡ്രൈവ്ട്രെയിൻ (RWD), ലാഡർ-ഓൺ-ഫ്രെയിം നിർമാണം എന്നിവയുൾപ്പെടെ ഇന്നോവയുടെ എല്ലാ ഗുണങ്ങളും നിലനിർത്തിക്കൊണ്ടാണ് ഈ വരവ്. കൂടാതെ മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ എഞ്ചിൻ ഓപ്ഷനാവും എംപിവിക്ക് തുടിപ്പേകുക.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

ഔഡി Q3 സ്‌പോർട്‌ബാക്ക്

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയുടെ നിരയിൽ നിന്നും ഈ മാസം വിപണിയിലെത്തുന്ന മോഡലാണ് Q3 സ്‌പോർട്‌ബാക്ക്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂപ്പെ സ്റ്റൈലിംഗുമായാണ് ഈ ലക്ഷ്വറി കാറിന്റെ വരവ്. മാത്രമല്ല കൂടുതൽ സ്പോർട്ടിയർ പരിഷ്ക്കാരങ്ങളും ഇതിലുണ്ടാവുമെന്നതാണ് ഹൈലൈറ്റ്. ഇൻ്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഔഡിയുടെ MMI ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പടെയുള്ള സവിശേഷതകൾ ഇതിന് ലഭിക്കാം.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

പുത്തൻ ലെക്‌സസ് RX

ഈ ഫെബ്രുവരിയിൽ ലെക്സസ് അഞ്ചാം തലമുറ RX ഇന്ത്യയിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രാൻഡിന്റെ ഇന്ത്യൻ എസ്‌യുവി നിരയിലെ എൻട്രി ലെവൽ മോഡലാവും ഇതെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ

അഞ്ചാം തലമുറ ആവർത്തനത്തിൽ ഡിസൈനിലും ഫീച്ചറുകളിലും കൂടുതൽ സമ്പന്നനായിരിക്കും ഈ ജാപ്പനീസ് സ്പോർട്ട് യൂട്ടിലിറ്റി വാഹനം. ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, 14-ഇഞ്ച് ടച്ച്‌സ്‌ക്രീൻ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിങ്ങനെയുള്ള നിരവധി ഉപകരണങ്ങളാൽ സവിശേഷമായിരിക്കുമിത്.

Most Read Articles

Malayalam
English summary
Electric to cng models these are the new cars to hit showrooms in the next 28 days
Story first published: Wednesday, February 1, 2023, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X