'അപൂർവൻ' സോഫ്റ്റ് ടോപ്പുമായി ഒരു ഫെറാറി കാർ വിപണിയിൽ!

ഫെറാറി എന്ന ആഡംബര സ്പോർട്‌സ് കാർ നിർമാതാക്കളെ അറിയാത്തവരായി അധികമാരും തന്നെയുണ്ടാവില്ല. അത്രയേറെ പേരും പ്രശസ്‌തിയും പേറുന്നവരാണ് ഫെറാറി. നമ്മുടെ നിരത്തുകളിലെ അത്യപൂർവ കാഴ്ച്ചയാണ് ഇതെങ്കിലും ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള കാറുകളുടെ പട്ടികയിലാണ് ഫെറാറികളുടെ സ്ഥാനം.

ഫെറാറിയുടെ നിലവിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലായി റോമ സ്പൈഡർ അവതാരപ്പിറവിയെടുത്തിരിക്കുകയാണിപ്പോൾ. 2010-ൽ നിർത്തലാക്കിയ ഫെറാറി F430 സ്‌പൈഡറിനു ശേഷം സോഫ്റ്റ് ടോപ്പുമായി എത്തുന്ന ഇറ്റാലിയൻ ബ്രാൻഡിന്റെ ആദ്യത്തെ വാഹനം കൂടിയാണിത്. പൂർണമായും കാർബൺ ഫൈബർ ടബിലാണ് അത്യാഡംബര കാറിന്റെ നിർമാണവും കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു കൺവേർട്ടബിൾ-കൂപ്പെ മോഡലായാണ് റോമ സ്പൈഡർ പണികഴിപ്പിച്ചിരിക്കുന്നത്.

അപൂർവൻ സോഫ്റ്റ് ടോപ്പുമായി ഒരു ഫെറാറി കാർ വിപണിയിൽ!

പുതിയ കൺവേർട്ടബിൾ പതിപ്പായ റോമ സ്പൈഡറിന് അതിന്റെ കൂപ്പെ സ്പോർട്‌സ് കാറിനേക്കാൾ 84 കിലോഗ്രാം ഭാരം കൂടുതലാണ് എന്നതും രസകരമായ കാര്യമാണ്. ഇതിന് കാരണം റൂഫ്-റിട്രാക്ഷൻ മെക്കാനിസം, വിൻഡ് ഡിഫ്‌ലെക്റ്റർ, പിൻ സീറ്റുകൾക്ക് ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ എന്നിവ കൂട്ടിച്ചേർത്തതിനാലാണെന്നാണ് ഫെറാറി അവകാശപ്പെടുന്നത്. 1969-ൽ പുറത്തിറക്കിയ 365 GTS4 മോഡലിന് ശേഷം ഫെറാറിയുടെ ഫ്രണ്ട് എഞ്ചിനുള്ള ആദ്യത്തെ സോഫ്റ്റ് ടോപ്പ് വാഹനമാണ് റോമ സ്പൈഡർ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അഞ്ച് പാളികളുള്ള ബെസ്പോക്ക് ഫാബ്രിക് ഉപയോഗിച്ചാണ് പുതിയ റോമ സ്പൈഡറിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്. ഭാരം ലാഭിക്കുമ്പോൾ കൂപ്പെയുടെ ടിൻ ടോപ്പിന് സമാനമായ സൗണ്ട് ഇൻസുലേഷനും ഉണ്ട്. മണിക്കൂറിൽ 59 കിലോമീറ്റർ വേഗതയിൽ 13.5 സെക്കൻഡിനുള്ളിൽ ഇത് തുറക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. റൂഫ് മടക്കുമ്പോൾ 255 ലിറ്റർ ബൂട്ട് സ്‌പേസിനെ ഇത് കാര്യമായി ബാധിക്കില്ലെന്നും ഫെറാറി ഉറപ്പുവരുത്തിയിട്ടുണ്ട്.

അപൂർവൻ സോഫ്റ്റ് ടോപ്പുമായി ഒരു ഫെറാറി കാർ വിപണിയിൽ!

പുത്തൻ റോമ സ്പൈഡറിന്റെ ഇന്റീരിയറിൽ വിമാനങ്ങളുടെ കോക്ക്പിറ്റ് ശൈലിയിലുള്ള 8.4 ഇഞ്ച് സെൻട്രൽ ഡിസ്‌പ്ലേയാണ് ഫെറാറി സജ്ജീകരിച്ചിരിക്കുന്നത്. അതായത് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോർട്രെയിറ്റ് ഓറിയന്റേഷനോടുകൂടിയ 8.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും യാത്രക്കാരെ വലയം ചെയ്യുന്ന ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചുരുക്കം. നാവിഗേഷൻ അൽപ്പം ലളിതമാക്കാൻ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും പോലുള്ള സവിശേഷതകളും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റാൻഡേർഡ് റോമയ്ക്ക് സമാനമായ ഒരു അകത്തളം തന്നെയാണ് ബ്രാൻഡ് ഈ കൺവേർട്ടബിൾ പതിപ്പിലും ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. പെർഫോമൻസും നാവിഗേഷൻ ഡാറ്റയും വിനോദ ക്രമീകരണങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്ന ചെറിയ 8.8 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേയും സ്പൈഡറിന്റെ പ്രത്യേകതയാണ്. റോമ സ്പൈഡർ കൂപ്പെയിലെ അതേ 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് കാറിന്റെ ഹൃദയം.

അപൂർവൻ സോഫ്റ്റ് ടോപ്പുമായി ഒരു ഫെറാറി കാർ വിപണിയിൽ!

എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ പരമാവധി 620 bhp പവറിൽ പരമാവധി 760 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. റോമ സ്പൈഡർ സോഫ്റ്റ് ടോപ്പ് വേരിയന്റ് റിയർ വീൽ ഡ്രൈവ് ഓപ്ഷനുമായാണ് വിപണിയിലേക്ക് എത്തുന്നത്. വെറും 3.4 സെക്കൻഡിൽ വാഹനം 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 320 കിലോമീറ്റർ വേഗതയുമുള്ള പുറത്തെടുക്കാനും മോഡലിനാവും.

പുതിയ റോമ സ്പൈഡർ ഇന്ത്യയിലെത്തുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും അധികം വൈകാതെ ഫെറാറി നമ്മുടെ നിരത്തുകളിലും ഈ അത്യാഡംബര സ്പോർട്‌സ് കൺവേർട്ടബിൾ കാർ അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ആഭ്യന്തര വിപണിയിൽ സ്ഥാനംപിടിച്ചു കഴിഞ്ഞാൽ അതിന്റെ കൂപ്പെ പതിപ്പിനെക്കാൾ കൂടുതൽ വില ഇതിനായി മുടക്കേണ്ടി വരുമെന്നതിൽ ഒരു സംശയവും വേണ്ട.

അപൂർവൻ സോഫ്റ്റ് ടോപ്പുമായി ഒരു ഫെറാറി കാർ വിപണിയിൽ!

സ്‌പൈഡറിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോൾ വിൽപ്പനയിലുള്ള ഏറ്റവും മികച്ച ഗ്രാൻഡ് ടൂററുകളെ പോലെ രണ്ട് കോടി രൂപയ്ക്ക് മുകളിൽ ഇതിനും എക്സ്ഷോറൂം വില വന്നേക്കും. സോഫ്‌റ്റ് ടോപ്പിനുള്ള ബെസ്‌പോക്ക് കളർ ഓപ്ഷനുകൾ ഉൾപ്പെടെ വിപുലമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും സ്പൈഡറിലുണ്ടാവും എന്നതിനാൽ ചെലവ് കൂടുകയും ചെയ്യും. ജാഗ്വർ F-ടൈപ്പ്, ലംബോർഗിനി ഹുറാക്കൻ സ്പൈഡർ തുടങ്ങിയ മോഡലുകളുമായാവും റോമ സ്പൈഡർ മാറ്റുരയ്ക്കുക.

More from DriveSpark

Article Published On: Friday, March 17, 2023, 15:15 [IST]
English summary
Ferrari revealed the much awaited roma spider with soft top india launch under consideration
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X