ഓടിക്കാൻ ലൈസൻസ് പോലും വേണ്ട, കോമെറ്റിനെ വെല്ലാൻ ഫിയറ്റിന്റെ കുഞ്ഞൻ ഇവി; കിടു റേഞ്ചും

ഇലക്‌ട്രിക് വാഹനങ്ങൾ ലോകമെമ്പാടുമുള്ള നിരത്തുകൾ കീഴക്കിക്കൊണ്ടിരിക്കുകയാണ്. മലയാളികൾ വരെ ഇവികളെ നെഞ്ചിലേറ്റി ഭാവിയിലേക്കുള്ള കാഴ്ച്ചപ്പാടിനെ ഭദ്രമാക്കി കഴിഞ്ഞു. നേരത്തെ വലിയ വില കൊടുത്താൽ മാത്രമായിരുന്നു ഇലക്‌ട്രിക് കാറുകൾ വാങ്ങാനായിരുന്നത്. അവിടുന്ന് 10 ലക്ഷം രൂപയിൽ താഴെ ബജറ്റുണ്ടെങ്കിൽ വരെ ബാറ്ററി വാഹനങ്ങൾ വാങ്ങാമെന്ന സ്ഥിതി ഇങ്ങ് ഇന്ത്യയിലുമെത്തി. ഇതിന് കാരണക്കാരായത് ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയുമെല്ലാമാണ്.

കോമെറ്റ് ഇവി കാറുകളുടെ തന്നെ സങ്കൽപ്പമാണ് പൊളിച്ചെഴുതിയിരിക്കുന്നത്. വിദേശ വിപണികളിൽ ഇത്തരം മൈക്രോ കാറുകൾ സുലഭമാണെങ്കിലും ഇന്ത്യക്കാർ ഇവയെ സ്വീകരിക്കാൻ ഇതുവരെ തയാറായിട്ടില്ലായിരുന്നു. ടാറ്റ നാനോയെല്ലാം പരാജയപ്പെട്ടത് ഇതിന് ഉദാഹരണമായിരുന്നു. എന്നാൽ എംജിയുടെ ഇത്തിരികുഞ്ഞനെ അതിവേഗം നെഞ്ചിലേറ്റി മാറുന്ന കാലഘട്ടത്തിലേക്ക് നമ്മളും ചുവടുവെച്ചു. ദേ ഇപ്പോൾ വലിപ്പം കുറഞ്ഞ കുഞ്ഞൻ കാറുമായി ഫിയറ്റും രംഗത്തെത്തിയിരിക്കുകയാണ്.

Fiat Topolino EV Revealed

വിദേശ വിപണിയിലാണെങ്കിലും ഫിയറ്റ് ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നതിനാൽ ഈ മോഡലിനെ നമുക്കും ഭാവിയിൽ ഇവിടെ പ്രതീക്ഷിക്കാം. ടോപോളിനോ (Fiat Topolino EV) എന്നാണ് ഈ മൈക്രോ ഇലക്‌ട്രിക് കാറിന് കമ്പനി നൽകിയിരിക്കുന്ന പേര്. തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറിനായുള്ള ബുക്കിംഗും ഫിയറ്റ് ഇറ്റലിയിൽ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ വ്യക്തിഗത യാത്രാ ഓപ്ഷനായി ഇത് സ്ഥാനം പിടിക്കുന്നത്.

ഏകദേശം 19 ആഴ്ച്ചകൾക്ക് ശേഷം ഫിയറ്റ് ടോപോളിനോ ഇവിക്കായുള്ള ഡെലിവറിയും ഇറ്റാലിയൻ ബ്രാൻഡ് ആരംഭിക്കും. ഇതിനകം തന്നെ മതിയായ ഓർഡറുകൾ ഇത്തിരി കുഞ്ഞനായി ലഭിച്ചുവെന്നാണ് ബ്രാൻഡ് നൽകുന്ന വിശദീകരണം. സിട്രൺ ആമിയെ അടിസ്ഥാനമാക്കിയുള്ള ഫിയറ്റ് ടോപോളിനോയ്ക്ക് 2.53 മീറ്റർ നീളവും 45 കിലോമീറ്റർ പരമാവധി വേഗവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്‌ട്രിക് പാസഞ്ചർ കാറായ എംജികോമെറ്റിന് 2.97 മീറ്റർ നീളവും 100 കിലോമീറ്റർ വേഗവുമാണുള്ളത്.

Fiat Topolino EV Revealed

ടോപോളിനോ, കാഴ്ച്ചയ്ക്കും പെർഫോമൻസിനും വേണ്ടിയുള്ളതിനേക്കാൾ പ്രായോഗികതയ്ക്ക് വേണ്ടിയുള്ളതാണെന്നാണ് ഫിയറ്റ് പറയുന്നത്. 500e ഇവിക്ക് ശേഷമുള്ള ഫിയറ്റിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ഇതിന് 5.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ടോപോളിനോയ്ക്ക് സാധിക്കും. ഇതിനെ ഒരു കാർ എന്ന് വിശേഷിപ്പിക്കാമെങ്കിലും, ഇത് ഹെവി ക്വാഡ്രിസൈക്കിൾ വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈ നീക്കം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. എങ്ങനെയെന്നു വെച്ചാൽ ഫിയറ്റിന്റെ പുതിയ ടാപോളിനോ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യമില്ല. 14 വയസിന് താഴെയുള്ള ആർക്കും ഈവണ്ടി ഓടിക്കാൻ കഴിയും. വിറ്റ ഗ്രീൻ എന്ന ഷേഡിലാണ് ഫിയറ്റ് ടോപോളിനോ വാഗ്ദാനം ചെയ്യുന്നത്. മറ്റ് കളർ ഓപ്ഷനുകളെ കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല. കൂടാതെ വീലുകൾക്ക് സോളിറ്ററി റെട്രോ വീൽ ഡിസൈൻ ലഭിക്കുന്നുമുണ്ട്. ഇത് മൊത്തത്തിൽ ഇലക്ട്രിക് കാറിന്റെ രൂപം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

Fiat Topolino EV Revealed

രണ്ട് റൂഫ് ഓപ്ഷനുകളിൽ ഫിയറ്റ് ടാപോളിനോ ലഭ്യമാവും. റിട്രാക്‌ടബിൾ ക്യാൻവാസ് റൂഫോ ക്ലോസ്‌ഡ് ഗ്ലാസ് റൂഫോ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം സ്വന്തമാക്കാം. കൗതുകകരമായ മറ്റൊരു കാര്യം ഈ മോഡൽ ഡോർ, ഡോർലെസ് പതിപ്പുകളിലും വരെ സ്വന്തമാക്കാനാവും. ക്രോം ഇഫക്റ്റ് മിററുകൾ, യുഎസ്ബി ഫാൻ, ബ്ലൂടൂത്ത് സ്പീക്കർ, സീറ്റ് കവറുകൾ എന്നിങ്ങനെ നിരവധി ഓപ്ഷണൽ ആക്‌സസറികളും കുഞ്ഞൻ ഇലക്‌ട്രിക് വാഹനത്തിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഫിയറ്റ് ടോപോളിനോ ഇവിയുടെ മറ്റൊരു നിർണായക വശമാണ് താങ്ങാനാവുന്ന വില. ഇവിക്ക് 7,544 യൂറോയാണ് വില വരുന്നത്. ഈ ഇലക്‌ട്രിക് മൈക്രോ ഇലക്‌ട്രിക് വാഹനം വാങ്ങാൻ താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,582 യൂറോയുടെ ഡൗൺ പേയ്‌മെന്റ് അടച്ച് 39 യൂറോയുടെ 48 പ്രതിമാസ തവണകളായി വാങ്ങാനുള്ള അവസരവും ഇറ്റാലിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇറ്റലിയിലെ ഫിയറ്റിന്റെ ആഭ്യന്തര വിപണിയിൽ മാത്രം മോഡലിനെ ഒതുക്കാൻ കമ്പനി ശ്രമിക്കില്ല.

Fiat Topolino EV Revealed

കാരണം ഈ വർഷം അവസാനത്തോടെ ഫ്രാൻസിലും ജർമനിയിലും ഇത് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫിയറ്റ് ഇന്ത്യയിലേക്ക് വരുന്ന വാർത്ത സ്ഥിരീകരിച്ചു കഴിഞ്ഞാൽ ടോപോളിനോ ഇവിയുടെ അവതരണത്തെ കുറിച്ചുള്ള വ്യക്തതയും ഉണ്ടാവും. നിലവിൽ കോമെറ്റ് ഇവിക്കും ടിയാഗോ ഇവിക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചതിനാൽ കുഞ്ഞൻ വൈദ്യുത കാറിന്റെ വരവ് വിപണിയിൽ തരംഗം സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Wednesday, September 20, 2023, 19:22 [IST]
English summary
Fiat topolino ev revealed 75 km range on single charge price features and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X