ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ... ട്രിപ്പടിക്കാൻ ഫോഴ്‌സ് സിറ്റിലൈൻ

ഒന്നിച്ചുള്ള യാത്രകൾ നൽകുന്ന ഹരം അതൊന്നു വേറെ തന്നെയാണ്. അതിപ്പോൾ കുടുംബത്തിനൊപ്പമായാലും സുഹൃത്തുകൾക്കൊപ്പമായാലും യാത്രകൾക്ക് ഒരു വല്ലാത്ത ഫീൽ നൽകാൻ കഴിയും. ചിലർ തനിച്ചുള്ള യാത്രകളാണ് ഇഷ്‌ടപ്പെടുന്നതെങ്കിലും കൂടുതൽ ആളുകളും ഗ്രൂപ്പ് ട്രിപ്പുകൾ പോവാൻ ആഗ്രഹിക്കുന്നവരാണ്. ഒന്നിച്ചിരുന്നുള്ള രസകരമായ നിമിഷങ്ങളും സംസാരങ്ങളും ഇത്തരം യാത്രകളുടെ മനോഹാരിത വർധിപ്പിക്കാറുണ്ട്.

പണ്ടത്തെ പോലെയല്ല, ഇന്ന് യാത്രകൾ ചെയ്യുന്നവരുടെ എണ്ണവും പതിൻമടങ്ങ് കൂടുതലാണ്. അതിപ്പോൾ രാജ്യത്തിനകത്തായാലും പുറത്തായാലും ധാരാളം ആളുകളാണ് പല കോണുകളിലേക്കായി യാത്ര ചെയ്യാറ്. ഇപ്പോൾ ഒരു 10 സംഘത്തിന് ഒരു ട്രിപ്പ് പോവാനോ അല്ലെങ്കിൽ കല്യാണത്തിന് പോവണമെങ്കിലോ നാം സാധാരണ ചെയ്യാറ് രണ്ട് കാർ എടുത്ത് പോവുക എന്നതായിരിക്കും. പക്ഷേ ഈ പത്തുപേരും ഒന്നിച്ച് പോവുന്നൊരു ഹരം രണ്ട് സംഘമായി പോയാൽ കിട്ടില്ലെന്നതാണ് സത്യം.

Force Citiline

എന്നാൽ ഇവർക്കായി വലിയ ട്രാവലർ വിളിച്ചാലോ അതത്ര ലാഭവുമായിരിക്കില്ല അല്ലേ... ഇത്തരം സാഹചര്യങ്ങളിൽ പത്ത് പേർക്കൊക്കെ ഇരിക്കാവുന്ന ഒരു വണ്ടിയുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. ഇത്തരം യാത്രകളെ ലക്ഷ്യംവെച്ച് വാഹനങ്ങൾ നിർമിക്കുന്നൊരു കമ്പനിയുണ്ട് ഇന്ത്യക്കാർക്ക്. ഫോഴ്‌സ് മോട്ടോർസിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ട്രാക്‌സ് എന്ന മൾട്ടി യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിച്ച് വിപ്ലവം കുറിച്ച ബ്രാൻഡാണിത്. ചില നാടുകളിൽ ഇവൻ അത്ര പരിചിതമല്ലെങ്കിലും മിക്കവരും ഈ കാർ നിരത്തിൽ കണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

ട്രാക്‌സിന്റെ പുത്തനൊരു മോഡലുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ ഫോഴ്‌സ് മോട്ടോർസ്. സിറ്റിലൈൻ എന്നു പേരിട്ടിരിക്കുന്ന ഇത് ഇന്ത്യയിലെ ആദ്യത്തെ 10 സീറ്റർ മൾട്ടി യൂട്ടിലിറ്റി വാഹനമാണെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ മോഡൽ ട്രാക്‌സ് ക്രൂയിസറിന്റെ പുതുക്കിയ പതിപ്പാണെന്നതാണ് ഈ വിശേഷണത്തിന് കാരണമായിരിക്കുന്നത്. അതേ 2.6 ലിറ്റർ ഡീസൽ എഞ്ചിനിലാണ് മോഡൽ വിപണിയിലേക്ക് എത്തുന്നത്.

Force Citiline

13.32 ലക്ഷം മുതൽ 14.00 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നഗരത്തിന് പുറത്തുള്ള ദീർഘദൂര യാത്രകൾക്ക് സിറ്റിലൈൻ അനുയോജ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു കൂട്ടം ആളുകൾക്ക് യാതൊരു അസ്വസ്ഥതയുമില്ലാതെ ദീർഘദൂര യാത്രകൾ ആസ്വദിക്കാൻ സഹായിക്കുന്നതിനായി ഫോർവേഡ് ഫേസിംഗ് സീറ്റ് കോൺഫിഗറേഷനോടുകൂടിയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

അത്യാധുനിക സാങ്കേതികവിദ്യയും നൂതനമായ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഫോഴ്‌സ് സിറ്റിലൈൻ പണികഴിപ്പിച്ചിരിക്കുന്നത്. 10 പേർക്ക് സുഖകരമായി യാത്ര ചെയ്യാനാവുന്ന മോഡലിന് 1818 മില്ലീമീറ്റർ വീതിയും 5120 മില്ലീമീറ്റർ നീളവും 2027 മില്ലീമീറ്റർ ഉയരവും 3050 മില്ലീമീറ്റർ വീൽബേസും 191 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ശരിക്കും വാണിജ്യ ആവശ്യങ്ങൾക്കായാണ് സിറ്റിലൈനിനെ നിർമിച്ചതെന്നാണ് ഫോഴ്‌സ് പറയുന്നത്. എം‌യു‌വിയുടെ ഡിസൈനിലേക്ക് നോക്കിയാൽ 90 കളിലെ റോഡ് കിംഗ് ടാറ്റ സുമോയോട് സാമ്യമുള്ളതായി വരെ തോന്നിയേക്കാം.

Force Citiline

വാണിജ്യ ആവശ്യങ്ങൾക്കായി നിർമിച്ചിരിക്കുന്നകിനാൽ തന്നെ ഫാൻസി ഫീച്ചറുകളൊന്നും ഫോഴ്‌സ് സിറ്റിലൈനിൽ പ്രതീക്ഷിക്കേണ്ടതില്ല. ഹാലൊജൻ ബൾബുകൾ ഘടിപ്പിച്ച പരമ്പരാഗത ഫ്രണ്ട് ലൈറ്റും, ടെയിൽലെറ്റും, ടേൺ ഇൻഡിക്കേറ്ററുകളുമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. മഴയെ നേരിടാനോ സ്മോഗുള്ള സമയത്ത് വിൻഡ്‌ഷീൽഡ് വൃത്തിയാക്കാനോ ഡ്രൈവറെ അനുവദിക്കുന്ന ഒരൊറ്റ വാഷറും വൈപ്പറുമാണ് കാറിനുള്ളത്. വലിയ ബോണറ്റും എം‌യു‌വിയുടെ സവിശേഷതയാണ്. അകത്തളത്തിലും സമാനമായ രീതി തന്നെയാണ് കമ്പനി പിന്തുടർന്നിരിക്കുന്നത്.

ശക്തമായ ഡ്യുവൽ എയർ കണ്ടീഷനിംഗ്, സെൻട്രൽ ലോക്കിംഗ് പവർ വിൻഡോകൾ, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ബോട്ടിൽ ഹോൾഡറുകൾ, ചെറിയ യാത്ര ചെയ്യുമ്പോൾ ലഗേജ് ഉൾക്കൊള്ളാൻ മടക്കാവുന്ന തരത്തിലുള്ള അവസാന നിര സീറ്റ് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന നിരവധി സവിശേഷതകളോടെയാണ് വാഹനം വരുന്നത്. ഇതുകൂടാതെ യാത്രക്കാർക്ക് വാഹനത്തിനുള്ളിൽ സുഖപ്രദമായ രീതിയിൽ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമായി വിശാലമായ ഫുട് ബോർഡും ഒരുക്കിയിട്ടുണ്ട്.

Force Citiline

4 വരികളിലായാണ് സിറ്റിലൈൻ എംയുവിയുടെ 10 സീറ്റർ കോൺഫിഗറേഷൻ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ നിരയിൽ 2 പേർക്ക് ഇരിക്കാം, പിന്നെ മൂന്ന് പേർക്കിരിക്കാവുന്ന ബെഞ്ച് സീറ്റ് ക്രമീകരണവും മൂന്നാമത്തെ വരിയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളുമായാണ് ഫോഴ്‌സ് സിറ്റിലൈൻ വരുന്നത്. അവസാനത്തെ വരിയിലും മൂന്ന് പേർക്കിരിക്കാവുന്ന ബെഞ്ച് സീറ്റിംഗാണുള്ളത്. മെർസിഡീസ് ബെൻസ് FM 2.6 കോമൺ റെയിൽ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഇത് 91 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിന് 3 വർഷത്തെ അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറണ്ടിയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 20,000 കിലോമീറ്ററിന് ശേഷമാണ് കമ്പനി ഓയിൽ ചേഞ്ച് പറയുന്നത്. വാഹനത്തിന് ഇതുവരെ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ 8 സീറ്റിംഗ് കപ്പാസിറ്റിയുമായി വരുന്ന ടൊയോട്ടയുടെ ഹോട്ട് സെല്ലിംഗ് ഉൽപ്പന്നങ്ങളിലൊന്നായ ഇന്നോവ ക്രിസ്റ്റയുമായി വേണമെങ്കിൽ ഇതിനെ താരതമ്യപ്പെടുത്താനാവും.

More from DriveSpark

Article Published On: Thursday, April 6, 2023, 17:30 [IST]
English summary
Force citiline the largest passenger car in india price features engine specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X