കാറുകളിൽ ഇനി ഗുഡ്ഇയർ ടയറുകൾ മതി, നാല് പുത്തൻ മോഡലുകളുമായി അമേരിക്കൻ ബ്രാൻഡ്

വാഹനം ഇല്ലാത്ത വീടുകൾ ഇന്ന് പൊതുവേ കുറവാണെന്ന് വേണമെങ്കിൽ പറയാം. ടൂവീലർ എങ്കിലും ഉപയോഗിക്കാത്ത ആളുകൾ നമുക്കിടയിലുണ്ടോ എന്നുവരെ സംശയം തോന്നിയേക്കാം. വണ്ടിയുള്ളവർ ജീവിതത്തിൽ ഒരുതവണയെങ്കിലും തങ്ങളുടെ വാഹനത്തിന്റെ ടയറും മാറിയിട്ടുണ്ടാവും അല്ലേ. എഞ്ചിൻ പോലെ തന്നെ ടയറുകളും വാഹനങ്ങളുടെ ഏറ്റവും ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ്.

ടയറുകള്‍ റോഡിന്റെ ഉപരിതലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരേയൊരു പോയിന്റായതിനാല്‍ അവയുടെ പരിപാലനത്തെയും ഒരു നിശ്ചിത സമയത്തിന് ശേഷം അവ മാറ്റിസ്ഥാപിക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യമാണ്. എന്നാൽ ഏത് ബ്രാൻഡ് തെരഞ്ഞെടുക്കും, ഏതാവും നമ്മുടെ ഉപയോഗത്തിന് അനുയോജ്യം എന്നെല്ലാം പലർക്കും സംശയങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ ടയർ ബ്രാൻഡുകളിൽ ഒന്നാണ് ഗുഡ്ഇയർ.

Goodyear Tyres

അമേരിക്കൻ ടയർ നിർമാതാക്കളായ ഗുഡ്‌ഇയർ തങ്ങളുടെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപണിയിൽ പുതിയ നാല് ടയറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യാ പസഫിക് വിപണികൾക്കായി പ്രത്യേകം തയാറാക്കിയ ഈഗിൾ F1 അസിമെട്രിക് 6, ഇലക്‌ട്രിക് ഡ്രൈവ്, റാംഗ്ലർ ഡ്യുറാടെക് ആർടി, അഷ്വറൻസ് മാക്‌സ്ഗാർഡ് എന്നിവയാണ് ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ടയർ മോഡലുകൾ.

ഈ നാല് പുതിയ ടയറുകളും വാഹന വിപണിയിലെ നാല് വ്യത്യസ്ത വിഭാഗങ്ങൾക്കായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആദ്യത്തെ ഈഗിൾ F1 ടയറുകൾ സ്‌പോർട്‌സ് കാറിനും ആഡംബര വിപണിക്കും വേണ്ടിയുള്ളതാണ്. അതേസമയം ഇലക്‌ട്രിക് ഡ്രൈവ് ടയറുകൾ ഇവി വിപണിക്കും പുതിയ റാംഗ്ലർ ഡ്യുറാടെക് ആർടി എസ്‌യുവികൾക്കും പിക്കപ്പ് ട്രക്കുകൾക്കുമുള്ളതാണെന്നും ഗുഡ്ഇയർ പറയുന്നു.

Goodyear Tyres

അഷ്വറൻസ് മാക്‌സ്‌ഗാർഡ് ടയറുകൾ കോം‌പാക്റ്റ്, മിഡ് സൈസ്, എൻ‌ട്രി ലെവൽ ലെവൽ ലക്ഷ്വറി സെഡാൻ സെഗ്‌മെന്റുകൾക്കും വേണ്ടിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇനി ഇവ ഒരോന്നിന്റെയും കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. ഗുഡ്‌ഇയറിൽ നിന്നുള്ള ആദ്യത്തെ ഇവി റീപ്ലേസ്‌മെന്റ് ടയറാണ് ഇലക്‌ട്രിക് ഡ്രൈവ്. പുതിയ ഇലക്‌ട്രിക് ഡ്രൈവ് ടയർ അസാധാരണമായ ലോഡ്-ബെയറിംഗ് കപ്പാസിറ്റി, മികച്ച ട്രാക്ഷൻ, നോയ്സ് റിഡക്ഷൻ, കുറഞ്ഞ റോളിംഗ് പ്രതിരോധം എന്നീ ആവശ്യങ്ങൾ നിറവേറ്റുമെന്ന് കമ്പനി പറയുന്നു.

ഗുഡ്‌ഇയർ ഇലക്‌ട്രിക്‌ഡ്രൈവ് ടയറിൽ വിശാലമായ റിബ് ഡിസൈനും ഇവി ടോർക്ക് ലെവലിനെ നേരിടാൻ ഗുഡ്‌ഇയർ ETCR ഇലക്ട്രിക് റേസിംഗ് ടയറിൽ നിന്നുള്ള ഹൈടെക് ക്യാപ് കോമ്പൗണ്ടും ഉൾപ്പെടുന്നുമുണ്ട്. മികച്ച വെറ്റ്-വെതർ ഗ്രിപ്പിനായി പേറ്റന്റ് നേടിയ സർക്യൂട്ട് ബോർഡ് പാറ്റേണും ഇതിൽ അവതരിപ്പിക്കുന്നു. ഇനി രണ്ടാമത്തെ മോഡലിലേക്ക് വന്നാൽ ബ്രാൻഡിന്റെ അഷ്വറൻസ് സീരീസിലെ ഏറ്റവും പുതിയ ടയറാണ് ഗുഡ്‌ഇയർ അഷ്വറൻസ് മാക്‌സ്ഗാർഡ്.

Goodyear Tyres

ഇത് ഗ്രിപ്പും ഇംപാക്ട് പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്ടർ-വേവ് ഷീൽഡ് പാറ്റേണും വർധിപ്പിച്ച സിലിക്ക കണ്ടൻഡ് ആക്റ്റീവ് ഗ്രിപ്പ് ടെക്കിൽ നിന്നാണ് ഡ്‌ഇയർ അഷ്വറൻസ് മാക്‌സ്ഗാർഡിനുള്ള ഗ്രിപ്പ് പ്രൊട്ടക്ഷൻ വരുന്നത്. പുതിയ മാക്സ്ഗാർഡ് ടയറുകൾ റോഡിൽ ശക്തമായ ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് നനഞ്ഞ സാഹചര്യങ്ങളിൽ. പുതിയ അഷ്വറൻസ് മാക്‌സ്ഗാർഡ് ടയറുകളിൽ ഗുഡ്‌ഇയറിന്റെ ഡ്യൂറഗാർഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടയറുകൾ കൂടുതൽ കരുത്തുറ്റതാണെന്ന് ഇത് ഉറപ്പാക്കുന്നു. ഉയർന്ന കോർഡ് ഡെൻസിറ്റിയും സ്ട്രെങ്ത്തുമുള്ള 2 ലെയർ കാർകാസ് പ്ലൈയും അപ്രതീക്ഷിതമായ കീറലുകളും ആഘാതങ്ങളും നേരിടാൻ കഴിയുന്ന ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉള്ള 2 ബെൽറ്റുകളും ഈ ടയറുകളുടെ സവിശേഷതയാണ്. ഇനി കമ്പനി പുറത്തിറക്കിയിരിക്കുന്ന പുതിയ ഈഗിൾ F1 അസിമട്രിക് 6 ടയറിലേക്ക് വന്നാൽ വേഗതയുടെയും ഗ്രിപ്പിന്റെയും ആവേശം തേടുന്നവർക്കുള്ള മികച്ച ചോയ്‌സാണ് ഈ മോഡൽ.

Goodyear Tyres

പെർഫോമൻസ് പ്രേമികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈഗിൾ F1 അസിമട്രിക് 6 ടയർ ഡ്രൈ, വെറ്റ് സാഹചര്യങ്ങളിൽ പോലും മികച്ച ഹാൻഡിലിംഗും ലോവർ നോയ്‌സ് എമിഷനും വാഗ്‌ദാനം ചെയ്യുന്നുവെന്നാണ് ഗുഡ്ഇയർ പറയുന്നത്. അഡാപ്റ്റീവ് കോൺടാക്റ്റ് പാച്ചും ഒപ്റ്റിമൈസ് ചെയ്ത കാവിറ്റി ഷേപ്പും ഡ്രൈയായുള്ള സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സഹായിക്കും.

അതേസമയം നൂതനമായ പുതിയ റെസിൻ സംവിധാനമുള്ള ക്യാപ് കോമ്പൗണ്ട് ടയറിന് കൂടുതൽ മൈക്രോ കോൺടാക്റ്റ് നൽകുകയും നനഞ്ഞ റോഡുകളിൽ വരെ മെച്ചപ്പെട്ട വെറ്റ് ബ്രേക്കിംഗും ഹാൻഡിലിംഗും സാധ്യമാക്കുന്നു. പുതിയ ഗുഡ്ഇയർ ഈഗിൾ F1 അസിമെട്രിക് 6 സ്പോർട്‌സ് എന്ന പുതിയ ടയർ ഒരു നോയിസ്-ക്യാൻസലിംഗ് പാറ്റേണുമായാണ് വിപണിയിൽ എത്തുന്നത്. നാലാമത്തെ മോഡലായ ഗുഡ്‌ഇയർ റാംഗ്ലർ ഡ്യുറാട്രാക്ക് RT ടയറുകൾ മികച്ച ഔട്ട്‌ഡോർ പര്യവേക്ഷണം ചെയ്യേണ്ടവർക്കുള്ളതാണ്.

Goodyear Tyres

ട്രൈ-ഷീൽഡ് സാങ്കേതികവിദ്യ ടയർ സൈഡ്‌വാളിന്റെ ശക്തി വർധിപ്പിക്കുകയും പഞ്ചറിൽ നിന്നും പ്രതിരോധിക്കുകയും ചെയ്യും. ഇതിനായി 3-പ്ലൈ സൈഡ്‌വാൾ നിർമാണമാണ് അമേരിക്കൻ ടയർ ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്. സോളിഡ് ട്രെഡ് ബ്ലോക്കുകളും കൂടുതൽ ബൈറ്റിംഗ് എഡ്‌ജുകളുമുള്ള പുതിയ ഗുഡ്ഇയർ റാംഗ്ലർ ടയറുകളുടെ ഒപ്റ്റിമൈസ് ചെയ്ത ട്രെഡ് പാറ്റേൺ സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ മികച്ച ഗ്രിപ്പും ട്രാക്ഷനുമാണ് നൽകുന്നത്.

പുതിയ ടയറിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യൂറാ എഡ്‌ജ് സാങ്കേതികവിദ്യയാണ്. ഒരു ആക്രമണാത്മക ഷോൾഡർ ഡിസൈനാണ് ഇതിനായി ടയറിനെ സഹായിക്കുന്നത്. ഗുഡ്‌ഇയറിന്റെ 125-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നാല് പുതിയ ടയറുകളും അമേരിക്കൻ ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. ഇവികൾ മുതൽ ഓഫ്‌റോഡർമാർ, പെർഫോമൻസ് പ്രേമികൾ, സാധാരണ ദൈനംദിന ആവശ്യങ്ങൾ എന്നീ ഉപയോഗങ്ങളെല്ലാം ലക്ഷ്യമാക്കി അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലുകൾ ധൈര്യമായി വാങ്ങി ഉപയോഗിക്കാം.

More from DriveSpark

Article Published On: Tuesday, September 12, 2023, 10:07 [IST]
English summary
Goodyear launches 4 new tyres to celebrate 125th anniversary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X