ഓൾറൗണ്ടർ എക്സ്റ്ററിനെ നയിക്കാൻ ഇന്ത്യയുടെ 'ഭാവി ക്യാപ്റ്റൻ', പഞ്ചിനെ വെട്ടാൻ ഹ്യുണ്ടായിയുടെ തന്ത്രം

ടാറ്റ പഞ്ച് അരങ്ങുവാഴുന്ന മിനി എസ്‌യുവി സെഗ്മെന്റ് പിടിക്കാനായി ഹ്യുണ്ടായി എക്സ്റ്റർ എത്തുകയാണ്. അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന കൊറിയൻ മോഡൽ പലകാര്യത്തിലും എതിരാളികളേക്കാൾ മുമ്പനാണെന്നാണ് പൊതുവേയുള്ള സംസാരം. ഇന്ത്യൻ റോഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌താണ് എക്‌സ്റ്ററിനെ കമ്പനി നിരത്തുകളിലേക്ക് എത്തിക്കുന്നത്.

നിലവിലെ പ്രധാന ശത്രുവായ ടാറ്റയുടെ ആധിപത്യം തകർത്തെറിയുകയാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. അതിനായി എക്സ്റ്ററിനെ അതിമനോഹരമായാവും പണികഴിപ്പിക്കുക. അതിനായി ഫീച്ചറുകൾ കൊണ്ട് ആറാടിയാണ് ഈ മോഡലിന്റെ വരവ് തന്നെ. ഔദ്യോഗിക ചിത്രങ്ങളിലൂടെ എക്സ്റ്ററിനെ ഇതിനോടകം വാഹനപ്രേമികൾക്കെല്ലാം സുപരിചിതമായിരിക്കുകയാണ്. ഇനി പുത്തൻ എസ്‌യുവിയുടെ മാർക്കറ്റിംഗിനു വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ ഹ്യുണ്ടായി എക്സ്റ്ററിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിരിക്കുകയാണ്.

Hardik Pandya

എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയുടെ ബ്രാൻഡ് അംബാസഡറായി യൂത്ത് ക്രിക്കറ്റ് ഐക്കൺ ഹാർദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തത് വാഹനത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കാര്യമാണ്. എക്‌സ്‌റ്റർ ജൂലൈ 10-നാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. കമ്പനി ഡീലർഷിപ്പുകൾ ഇതിനകം 5-സീറ്റർ മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. EX, S, SX, SX(O), SX(O) കണക്റ്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി നിരത്തിലേക്ക് എത്തുന്നത്.

ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാമും സ്മാർട്ട് ഇലക്ട്രിക് സൺറൂഫും പോലുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് പുതിയ ഹ്യുണ്ടായി എക്സ്റ്ററിന്റെ വരവ്. "ഓപ്പൺ സൺറൂഫ്" പോലുള്ള വോയ്‌സ് കമാൻഡുകളോട് സൺറൂഫ് പ്രതികരിക്കും. പക്ഷേ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭിക്കൂ എന്നാണ് അറിയാൻ കഴിയുന്ന വിവരം. 5.84 സെന്റീമീറ്റർ എൽസിഡി ഡിസ്പ്ലേ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ എന്നിവയുമായി വരുന്ന ഡാഷ്ക്യാമും സെഗ്മെന്റിൽ ഹൈലൈറ്റാവും.

Hardik Pandya

ഡാഷ്‌ക്യാം ഫുൾ എച്ച്‌ഡി റെക്കോർഡിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ ഡ്രൈവിംഗ് (നോർമൽ), ഇവന്റ് (സുരക്ഷ), വെക്കേഷൻ (ടൈംലാപ്‌സ്) എന്നിങ്ങനെയുള്ള വ്യത്യസ്ത റെക്കോർഡിംഗ് മോഡുകളും ഹ്യുണ്ടായി എക്സ്റ്ററിലെ ഡാഷ്ക്യാമിലുണ്ട്. ചിത്രങ്ങളോ സെൽഫികളോ ക്ലിക്കുചെയ്യുന്നതിന് ക്യാമറയായി ഇത് ഉപയോഗിക്കാനും കഴിയും. ചെറിയ കാർ സെഗ്‌മെന്റിൽ ഡാഷ്‌ക്യാം സേഫ്റ്റി ഫീച്ചറായി നൽകുന്ന ആദ്യ മോഡലായി ഹ്യുണ്ടായി എക്‌സ്‌റ്റർ മാറും.

സിറ്റി യാത്രകളിൽ മികച്ച എക്സ്പീരിയൻസ് ലഭിക്കുന്ന തരത്തിലുള്ള ഒരു വാഹനം വാങ്ങാൻ നോക്കുന്ന പുതുതലമുറ ഉപഭോക്താക്കളെ മനസിൽ കണ്ടാണ് ഹ്യുണ്ടായി ഈ കുഞ്ഞൻ കാറിന് രൂപംകൊടുത്തിരിക്കുന്നത്. ഹ്യുണ്ടായി നിരയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‍യുവിയായിരിക്കുമെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും യാതൊരുവിധ പിശുക്കും കമ്പനി കാണിച്ചിട്ടില്ല. 26 സുരക്ഷാ ഫീച്ചറുകള്‍, 40-ൽ അധികം അഡ്വാൻസ്ഡ് സേഫ്റ്റി, അഞ്ച് വേരിയന്റുകൾ എന്നിങ്ങനെ ധാരാളം സവിശേഷതകൾക്ക് വാഹനം പേരെടുക്കും.

Hardik Pandya

സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ടാറ്റ പഞ്ചുമായി മുട്ടിനിൽക്കാൻ 5-സ്റ്റാർ റേറ്റിംഗ് ഒന്നുമില്ലെങ്കിലും വേണ്ടത്ര സുരക്ഷ ഒരുക്കിതന്നെയാണ് എക്സ്റ്റർ നിരത്തിലേക്കിറങ്ങുക. ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ബർഗ്ലർ അലാറം സിസ്റ്റം എന്നിവയെല്ലാമാണ് ഹ്യുണ്ടായി എക്സ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തീർന്നില്ല, ഇതിനു പുറമെ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡി ഉള്ള എബിഎസ്, കീലെസ് എൻട്രി, റിയർ പാർക്കിംഗ് സെൻസറുകൾ, ESS എന്നിവയും ഹ്യുണ്ടായി എക്സ്റ്റർ മൈക്രോ എസ്‌യുവിയുടെ മറ്റ് സേഫ്റ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. കൂടാതെ സിഎൻജി ഓപ്ഷനും ഓഫറിലുണ്ടാകും.

Hardik Pandya

എഞ്ചിൻ 82 bhp കരുത്തിൽ ഏകദേശം 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പവർ ഔട്ട്പുട്ടിൽ കാര്യമായ കുറവുണ്ടായിരിക്കും. പെട്രോൾ മോഡൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായോ തെരഞ്ഞെടുക്കാം. അതേസമയം സിഎൻജി പവർട്രെയിനിന് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കൂ. ഇത് ഗ്രാൻഡ് i10 നിയോസിൽ കാണുന്നതിന് സമാനമാണ്.

More from DriveSpark

Article Published On: Monday, June 12, 2023, 16:44 [IST]
English summary
Hardik pandya became brand ambassador for the hyundai exter suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X