സിറ്റിയും അമേസും വാങ്ങാൻ പറ്റിയസമയം; ഹോണ്ടയുടെ 1 ലക്ഷം രൂപയുടെ ഓഫർ അറിഞ്ഞ് എല്ലാവരും ഷോറൂമുകളിലേക്ക്

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് പിൻവാങ്ങിയതോടെ ഇന്ത്യയിൽ നിന്നും അടുത്തതായി പടിയിറങ്ങുന്നത് ആരെന്ന് ചോദിച്ചപ്പോൾ പലരും വിരൽ ചൂണ്ടിയത് ഹോണ്ടയുടെ നേർക്കാണ്. പക്ഷേ സംശയം പ്രകടിപ്പിച്ചവരെ പോലും ഞെട്ടിച്ചുകൊണ്ട് ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ വമ്പൻ വിറ്റുവരവുമായി കുതിക്കുകയാണ്. എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ ശുക്രൻ തെളിഞ്ഞ കമ്പനി സിറ്റി, അമേസ് എന്നീ സെഡാനുകളുടെ വിൽപ്പനയിലും മികവ് കാട്ടുന്നുണ്ട്.

വെറും മൂന്ന് മോഡലുകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്ന ഹോണ്ട ഇതാ ദീപാവലിയോട് അനുബന്ധിച്ച് അടിപൊളി ഓഫറുകളുമായി കളംനിറയുകയാണ്. ഉത്സവ സീസണിൽ കാർ വാങ്ങുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽറ്റി ബോണസ് എന്നിങ്ങനെ തെരഞ്ഞെടുത്ത മോഡലുകളിലാണ് ഹോണ്ട ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അവ എന്തെല്ലാമെന്ന് ഒന്ന് പരിശോധിച്ചാലോ?

Honda Diwali Offers Announced

നിലവിൽ അമേസ് കോംപാക്ട് സെഡാൻ, സിറ്റി, സിറ്റി ഹൈബ്രിഡ്, പുതുതായി പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവി എന്നിങ്ങനെ നാല് മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. എലിവേറ്റ് ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ഹോണ്ട ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നവംബറിൽ ഹോണ്ട അമേസിന് മൊത്തം 67,000 രൂപ കിഴിവ് ലഭിക്കും. ഇതിൽ SMT വേരിയന്റിന് 25,000 രൂപയും മറ്റ് വേരിയന്റുകളിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടുമാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ ഉപഭോക്താക്കൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും, സർക്കാർ ജീവനക്കാർക്കും പ്രത്യേകമായി 3,000 രൂപയുടെ ഡിസ്കൗണ്ടും നൽകുന്നുണ്ട്. കഴിഞ്ഞില്ല, ഇതിനകം ഹോണ്ട വാഹനം ഉള്ള ഉപഭോക്താക്കൾക്ക് 4,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. കൂടാതെ പ്രത്യേക 20,000 രൂപ കോർപ്പറേറ്റ് കിഴിവും നവംബർ മാസം ഹോണ്ട കാർ വാങ്ങുന്നവർക്ക് ഉപയോഗപ്പെടുത്താനാവുമെന്നാണ് ബ്രാൻഡ് പറയുന്നത്.

Honda Diwali Offers Announced

ഹോണ്ടയുടെ എക്കാലത്തേയും ജനപ്രിയ മോഡലായ സിറ്റി സെഡാന് ഈ നവംബറിൽ 88,600 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വിപണിയിൽ എത്തിക്കുന്നത്. സി-സെഗ്മെന്റ് സെഡാന് 25,000 രൂപ അപ്ഫ്രണ്ട് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 4,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് VX, ZX ട്രിമ്മുകളിൽ അഞ്ച് വർഷത്തെ എക്‌സ്റ്റൻഡഡ് വാറണ്ടിയും കിട്ടും.

മികച്ച സിബി സ്കോറും മറ്റുമുള്ള തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ഡിസ്കൗണ്ടും ഹോണ്ട നവംബർ മാസത്തേക്ക് ദീപാവലി ഓഫറിന് കീഴിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ഹോണ്ട സിറ്റി ഹൈബ്രിഡിനും ആകർഷകമായ ആനുകൂല്യങ്ങളാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുന്നത്. അതായത് eHEV പതിപ്പ് ഒരു ലക്ഷം രൂപ വരെ കിഴിവോടെ സ്വന്തമാക്കാം.

Honda Diwali Offers Announced

നിങ്ങൾ തിരയുന്ന മോഡലിന്റെ മോഡലിന്റെ ലഭ്യത, വേരിയന്റ്, നിറം എന്നിവയെ ആശ്രയിച്ചിരിക്കും ഡിസ്കൗണ്ടുകൾ എന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്. ദീപാവലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ഇത്തരം ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാനും ഉറപ്പുവരുത്തുന്നതിനുമായി നിങ്ങളുടെ അടുത്തുള്ള ഡീലറെ ബന്ധപ്പെടുന്നതാവും ഏറ്റവും ഉചിതം. പോയ മാസമെല്ലാം വിൽപ്പനയിൽ ഗംഭീര കുതിപ്പാണ് ഹോണ്ട നടത്തുന്നത്. അതിന് സഹായിച്ചത് പുത്തൻ എലിവേറ്റ് എസ്‌യുവിയുടെ വരവാണെന്ന് നിസംശയം പറയാം.

ഇപ്പോൾ നവംബർ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫറുകൾ കൂടി അറിയുന്നതോടെ ആളുകൾക്ക് ഹോണ്ട കാറുകൾ കൂടുതൽ എളുപ്പത്തിൽ വാങ്ങാനാവും. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്കായി മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്നും അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതോടെ ബ്രാൻഡിന്റെ നിരയിൽ നിന്നും സെഡാനുകൾ അരങ്ങൊഴിയുമെന്ന അഭ്യൂഹങ്ങളും പരക്കുകയുണ്ടായി.

Honda Diwali Offers Announced

പക്ഷേ ഉപഭോക്താക്കൾ ഭയക്കേണ്ടതില്ലെന്നും എസ്‌യുവികളെ കേന്ദ്രീകരിച്ചുള്ള തന്ത്രവുമായി മുന്നോട്ട് പോവുമെങ്കിലും നിലവിലെ ജനപ്രിയരായ സിറ്റി, അമേസ് സെഡാനുകൾ രാജ്യത്ത് വിൽക്കുന്നത് തുടരുമെന്ന് ഹോണ്ട ഉറപ്പുനൽകിയിട്ടുണ്ട്. കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ അമേസ് സബ്-4 മീറ്റർ സെഡാന്റെ ശരാശരി 3,000 യൂണിറ്റുകളും സിറ്റിയുടെ 1,500 യൂണിറ്റുകളും പ്രതിമാസം നിരത്തിലെത്തിക്കാൻ ഹോണ്ടക്ക് സാധിക്കുന്നുണ്ട്.

ഇതോടൊപ്പം എലിവേറ്റിന്റെ ഗംഭീര പ്രകടനം കൂടിയാവുന്നതോടെ ഹോണ്ടയുടെ ഭാവി സേഫായിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന്റെ വൈദ്യുതീകരിച്ച പതിപ്പിന്റെ വരവുണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ് കോംപാക്റ്റ് എസ്‌യുവിയും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഹോണ്ട പുറത്തുവിട്ടിട്ടില്ല.

Article Published On: Monday, November 13, 2023, 17:21 [IST]
English summary
Honda diwali offers announced attractive discounts and benefits up to rs 1 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X