ചെറിയ ചെലവിൽ എലിവേറ്റിനെ മോടിയാക്കാം, ആക്‌സസറികളുടെ പെരുമഴയുമായി ഹോണ്ട

മിഡ്-സൈസ് എസ്‌യുവി സെഗിമെന്റിൽ ട്രെൻഡിംഗാവുകയാണ് ഹോണ്ട എലിവേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ജീപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുന്ന പുത്തൻ സ്പോർട്‌ യൂട്ടിലിറ്റി വാഹനത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ മോഡലിന്റെ മെഗാ ഡെലിവറികൾ സംഘടിപ്പിച്ച് വാർത്തകളിൽ ഇടംനേടുന്ന തിരക്കിലാണ് ഹോണ്ട. കൃത്യമായ വില നിർണയവും ഗംഭീര ഫീച്ചറുകളും ഒരുക്കിയെത്തിയിരിക്കുന്ന എലിവേറ്റ് ഹിറ്റായില്ലെങ്കിലെ അതിശയിക്കാനുള്ളൂ.

വിപണിയിൽ അനുദിനം വളരുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാനാണ് എലിവേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഏഴ് സിംഗിൾ-ടോൺ, മൂന്ന് ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ 10 വ്യത്യസ്ത എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. എലിവേറ്റിനായി വിവിധ പാക്കേജുകളിലൂടെ ഹോണ്ട നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. സ്റ്റോക്ക് ലുക്കിനൊപ്പം വാഹനത്തെ ഒന്നുകൂടി മോടിപിടിപ്പിക്കാനും കൂടുതൽ പ്രായോഗികവുമാക്കാനുമായാണ് ആക്‌സസറികൾ സഹായിക്കുക.

Honda Elevate Accessories

ഈ ആക്‌സസറികൾക്കൊപ്പം ഇന്ത്യൻ വിപണിയിൽ ഹോണ്ട എലിവേറ്റിനായി വ്യത്യസ്ത കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവി വാങ്ങുന്നവർക്ക് വിവിധ ആക്‌സസറികൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അവ ഒരു പാക്കേജായി അല്ലെങ്കിൽ അംഗീകൃത ഹോണ്ട ഡീലർമാരിൽ നിന്ന് വ്യക്തിഗതമായി വാങ്ങാം. ബേസിക്, സിഗ്നേച്ചർ, ആർമർ എന്നിങ്ങനെ വിവിധ ആക്‌സസറികൾ അടങ്ങുന്ന മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്. അത് എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെടുത്താം.

ബേസിക് കിറ്റ്: ബക്കറ്റ് മാറ്റ്, ഫ്ലോർ മാറ്റ്, മഡ്ഗാർഡ്, കാർ കെയർ കിറ്റ്, എമർജൻസി ഹാമർ, പ്രത്യേക ഹോണ്ട ലോഗോ എംബോസ്ഡ് കീചെയിൻ തുടങ്ങിയ ആക്‌സസറികൾ ഹോണ്ട എലിവേറ്റിന്റെ ബേസിക് കിറ്റ് പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഈ പാക്കേജിൽ ആകെ ആറ് ആക്സസറികളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അടിസ്ഥാനപരമായി എലിവേറ്റിന്റെ മോടികൂട്ടാനുള്ള കാര്യങ്ങളാണിത് എന്നും പറയാം.

Honda Elevate Accessories

സിഗിനേച്ചർ പാക്കേജ്: ഫ്രണ്ട് അണ്ടർ സ്‌പോയിലർ, സൈഡ് അണ്ടർ സ്‌പോയിലർ, റിയർ ലോവർ ഗാർണിഷ്, ഫ്രണ്ട് ഗ്രിൽ ക്രോം ഗാർണിഷ്, റിയർ ലോവർ ക്രോം ഗാർണിഷ്, ഫോഗ് ലാമ്പ് ക്രോം ഗാർണിഷ്, ടെയിൽ ലാമ്പ് ക്രോം ടെയിൽ ഗേറ്റ് ഗാർണിഷ് എന്നിങ്ങനെ പതിനൊന്ന് വ്യത്യസ്ത ആക്‌സസറികളുമായാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ സിഗ്നേച്ചർ പാക്കേജ് വരുന്നത്.

ഗാർണിഷ്, ഫ്രണ്ട് ഫെൻഡർ ക്രോം ഗാർണിഷ്, ഡോർ മിറർ ക്രോം ഗാർണിഷ്, ഡോർ വിസർ വിത്ത് ക്രോം, ക്വാർട്ടർ പില്ലർ ക്രോം ഗാർണിഷ്, ക്രോം ഗാർണിഷ് ഘടകങ്ങളുടെ വലിയ നിര എന്നിവ എസ്‌യുവിയുടെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് വർധിപ്പിക്കുന്നു. ഇത്തരത്തിൽ എലിവേറ്റിനെ കൂടുതൽ മിടുക്കനാക്കാനാണ് സിഗിനേച്ചർ പാക്കേജ് ഉപയോഗിക്കാനാവുന്നത്.

Honda Elevate Accessories

ആർമർ പാക്കേജ്: സൈഡ് പ്രൊട്ടക്ടർ, ഫ്രണ്ട് ബമ്പർ കോർണർ പ്രൊട്ടക്ടർ, റിയർ ബമ്പർ കോർണർ പ്രൊട്ടക്ടർ, ഡോർ എഡ്ജ് ഗാർണിഷ്, ടെയിൽഗേറ്റ് എൻട്രി ഗാർഡ്, ഡോർ ഹാൻഡിൽ പ്രൊട്ടക്ടർ തുടങ്ങിയ ആക്‌സസറികൾ ഉൾപ്പെടുന്ന ആർമർ പാക്കേജിലും എസ്‌യുവി ലഭ്യമാണ്. കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും ക്രോം അലങ്കരിച്ച എലമെന്റുകളും എസ്‌യുവിക്ക് ബോൾഡ് ലുക്ക് നൽകാനും ചെറിയ പോറലുകളിൽ നിന്ന് സംരക്ഷിക്കാനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആറ് വ്യത്യസ്ത ആക്‌സസറികളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ഓൾ ആക്‌സസറീസ്: മുകളിൽ പറഞ്ഞ മൂന്ന് വ്യത്യസ്ത പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനു പുറമേ, ഹോണ്ട എലിവേറ്റ് എസ്‌യുവി വാങ്ങുന്നവർക്ക് വ്യക്തിഗത ആക്‌സസറികളും വാങ്ങാനും കമ്പനി അവസരം നൽകുന്നുണ്ട്. ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മൊത്തം 34 വ്യത്യസ്ത ആക്‌സസറികളാണ് ഇപ്പോൾ മിഡ്-സൈസ് എസ്‌യുവിക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Honda Elevate Accessories

പാക്കേജുകൾ കൂടാതെ കുഷ്യൻ ഹെഡ്‌റെസ്റ്റുകൾ, മസാജറുള്ള വെന്റിലേറ്റഡ് സീറ്റ് ടോപ്പ് കവർ, ടിപിഎംഎസ്, ഡാഷ് ക്യാമറ, ആന്റി-ഫോഗ് ഫിലിം, ബോഡി കവർ, ഫുട്‌ലൈറ്റ്, എലവേറ്റ് നാമകരണത്തോടുകൂടിയ സ്റ്റെപ്പ് ഇല്യൂമിനേഷൻ, സ്റ്റിയറിംഗ് വീൽ കവർ തുടങ്ങിയ ആക്‌സസറികളും ഇതിൽ ഉണ്ട്. നിലവിൽ ഒരൊറ്റ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് എലിവേറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. 11 n&x മുതൽ 16 ലക്ഷം വരെയാണ് മിഡ്-സൈസ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Wednesday, September 27, 2023, 14:53 [IST]
English summary
Honda elevate accessories packages listed check out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X