ഗ്ലാമറസായി എലിവേറ്റ്, കൊതിപ്പിക്കുന്ന ലുക്കിൽ ഇനി വാങ്ങാം, പക്ഷേ ചെറിയൊരു കുഴപ്പമുണ്ട്...

ഹോണ്ട കാറുകൾക്ക് ഇന്ത്യയിലുള്ള പത്രാസ് വേറെ എവിടെയെങ്കിലും ഉണ്ടോയെന്ന് വരെ സംശയമാണ്. ഈ ജാപ്പനീസ് ബ്രാൻഡിന്റെ വണ്ടികളുടെ മികവ് അതൊന്നു വേറെ തന്നെയാണ് കേട്ടോ. ടൊയോട്ടക്ക് അല്ലെങ്കിൽ ഒരുപരിധി വരെ മാരുതി കാറുകൾക്ക് ലഭിക്കുന്നതിലും കൂടുതൽ സ്വീകാര്യതയാണ് ഹോണ്ട വണ്ടികൾക്കുള്ളത്. വിശ്വസിച്ച് എത്രകാലം വേണമെങ്കിലും കൂടെക്കൂട്ടാം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

പക്ഷേ കമ്പനിയുടെ പദ്ധതികളെല്ലാം താളംതെറ്റി ഇന്ത്യയിൽ വിൽപ്പന കുറഞ്ഞൊരു കാലമുണ്ടായിരുന്നു. ഹോണ്ട ഷോറൂമുകളിൽ നിന്നും പതിയ ആളൊഴിഞ്ഞു തുടങ്ങിയ സമയം. ഫോർഡിന്റെ അതേ ഭാവിയായിരിക്കും ഹോണ്ടക്കും സംഭവിക്കാൻ പോവുന്നതെന്ന് വിധിയെഴുതിയവരാണ് പലരും. പക്ഷേ എല്ലാ ആശങ്കകളെയും തട്ടിത്തെറുപ്പിച്ച് എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവി എത്തിയതോടെ മുഖംതിരിച്ചു നിന്നവർ വരെ ഡീലർഷിപ്പിലേക്ക് ഓടിയെത്തിയെന്നു വേണം പറയാൻ.

Honda Elevate Field Explorer Concept Unveiled

2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 100 ദിവസങ്ങൾക്കുള്ളിൽ എലിവേറ്റ് 20,000 യൂണിറ്റുകളുടെ വിൽപ്പനയാണ് ഹോണ്ട പൂർത്തിയാക്കിയത്. അതും ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരോട് മത്സരിച്ചാണ് കമ്പനി ഈ നേട്ടം കൈവരിച്ചത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യം തന്നെയാണ്. അങ്ങനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നായി മാറിയ എലിവേറ്റിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റ് ഭരിക്കുന്നത്.

കഴിഞ്ഞ മാസം പകുതിയോടെ ഹോണ്ട എലിവേറ്റിനെ പുതുലമുറ WR-V ആയി ജപ്പാനിലും കമ്പനി അവതരിപ്പിച്ചിരുന്നു. ഹോണ്ടയുടെ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ നിർമിച്ചാണ് മാതൃരാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത് എന്നതും നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇതിനു പിന്നാലെയാണ് ജാപ്പനീസ് ഓട്ടോ ഭീമൻ WR-V യുടെ ഒരു പ്രത്യേക ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റിനെയും കൂടി പരിചയപ്പെടുത്തിയേക്കുന്നത്.

Honda Elevate Field Explorer Concept Unveiled

അടുത്ത വർഷം ടോക്കിയോ ഓട്ടോ സലൂണിൽ ഈ മോഡൽ അരങ്ങേറ്റം കുറിക്കുമെന്നുമാണ് ഹോണ്ട ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം എലിവേറ്റിന്റെ പരുക്കൻ രൂപത്തിലുള്ള ഫീൽഡ് എക്‌സ്‌പ്ലോറർ എഡിഷൻ ഇന്ത്യയിലും കൊണ്ടുവരുമോ എന്നതാണ് നമ്മുടെ ഫാൻസ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇതിനെ കുറിച്ച് വ്യക്തമായ വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഭവം കൊള്ളാം. പക്ഷേ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ ഓഫ്-റോഡ് ശേഷിയോ ഒന്നും വാഹനത്തിലില്ല കേട്ടോ.

അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടൈഗൂൺ ജിടി എഡ്ജ് ട്രയൽ എഡിഷന് സമാനമായി കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് എലിവേറ്റ് എക്‌സ്‌പ്ലോറർ എഡിഷനിലേക്ക് എത്തിയിരിക്കുന്നത്. ഡിസൈനിലെ മാറ്റങ്ങൾ തന്നെ ആരെയും കൊതിപ്പിക്കുന്നതാണ്. ഹോണ്ടയെ പ്രതിനിധികരിക്കുന്ന "H" ലോഗോയ്ക്ക് പകരം ഹോണ്ട എഴുത്തും ട്രിപ്പിൾ എൽഇഡി ലൈറ്റുകളുമായാണ് ഈ സ്പെഷ്യൽ മോഡലിനെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം യുണീക്കായ ബ്ലാക്ക് ഗ്രില്ലും എസ്‌യുവിയുടെ സ്പോർട്ടിനസ് വർധിപ്പിക്കുന്നുണ്ട്.

Honda Elevate Field Explorer Concept Unveiled

ഹോണ്ട എലിവേറ്റ് ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്‌റ്റിന്റെ ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പ് ചുറ്റുപാടുകളും സെൻട്രൽ ലോവർ എയർ ഡാമും എല്ലാം കറുപ്പിലാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിന് സമാനമായി ഫോഗ് ലാമ്പ് ഹൗസിംഗിൽ ചെറിയ മഞ്ഞ ലൈറ്റുകളും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൺസെപ്റ്റ് മോഡലിന്റെ വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും സൈഡ് ബോഡി മോൾഡിംഗുമാണ് പുതുമ കൊണ്ടുവരുന്നത്.

ഒപ്പം റൂഫ് റാക്കും പരിഷ്‌കരിച്ച റൂഫ് റെയിലുകളും ശ്രദ്ധേയമാവുന്നുണ്ട്. എലിവേറ്റ് ഫീൽഡ് എക്‌സ്‌പ്ലോററിന്റെ പിൻവശത്തെ കാഴ്ച്ചയൊന്നും ഹോണ്ട പുറത്തുവിട്ടിട്ടില്ല. എന്തായാലും ഇത്തരം എക്സ്റ്റീരിയർ മാറ്റങ്ങളെല്ലാം കൈയടി അർഹിക്കുന്നുണ്ടെന്ന് വേണം പറയാൻ. കൂടുതൽ സ്പോർട്ടിയറായ എസ്‌യുവി തിരയുന്നവരെ ഇതെല്ലാം ആകർഷിക്കുകയും ചെയ്യും. മെക്കാനിക്കലായി നോക്കിയാൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

Honda Elevate Field Explorer Concept Unveiled

ഹോണ്ട സിറ്റി സെഡാനിലെ അതേ എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ എലിവേറ്റ് സ്വന്തമാക്കാനുമാവും. ഇന്ത്യയിൽ 10.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായിക്കും മാരുതിക്കും കിയക്കും പുറമെ ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്‌റ്റർ എന്നിവയോടാണ് എലിവേറ്റിന്റെ മത്സരം

More from DriveSpark

Article Published On: Tuesday, December 26, 2023, 17:14 [IST]
English summary
Honda elevate field explorer concept unveiled launch next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X