ഉള്ളുപിടഞ്ഞ് ക്രെറ്റയും ഗ്രാൻഡ് വിറ്റാരയും, ഹോണ്ട എലിവേറ്റിന്റെ അവതരണം നാളെ

ഇന്ത്യയിലെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സെഗ്മെന്റാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള അതികായകൻമാർ വാഴുന്ന വിപണിയിലേക്ക് ഹോണ്ട ഒരു പൂഴിക്കടകൻ പ്രയോഗിക്കാൻ ഒരുങ്ങുകയാണ്. ഏവരും ഇതിനോടകം കേട്ടറിഞ്ഞ എലിവേറ്റ് എന്ന പുത്തൻ എസ്‌യുവി നാളെ ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തുകയാണ്.

എലിവേറ്റ് യാഥാർഥ്യമാവുകയാണെങ്കിലും വാഹന പ്രേമികളുടെ സന്തോഷത്തിന് കാരണമാവുന്നത് ആ പഴയ ഹോണ്ടയെ ഇനി കാണാനാവുമെന്നതാണ്. അമേസ്, സിറ്റി പോലുള്ള സെഡാൻ മോഡലുകളുടെ മാത്രം വിൽപ്പനയെ ആശ്രയിച്ചായിരുന്നു ഇന്ത്യയിൽ ഇതുവരെ കമ്പനി പിടിച്ചു നിന്നിരുന്നത്. ബിഎസ്-VI രണ്ടാംഘട്ടത്തിന്റെ പിന്നാലെ ഡീസൽ എഞ്ചിനുകളോടും ബൈ പറഞ്ഞ ജാപ്പനീസ് ബ്രാൻഡ് ഇനിയുള്ള ഉത്തരമായി ഹൈബ്രിഡ് എഞ്ചിനുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2017-ന് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന ആദ്യത്തെ പുതിയ വാഹനമാണ് എലിവേറ്റ് എന്നതും ശ്രദ്ധേയമാവും.

Honda Elevate Mid-Size SUV Unveil On Tomorrow

എന്തായാലും പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ വരവ് ഒരു സംഭവം തന്നെയാവുമെന്ന് ഉറപ്പാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ അതായത് ജൂൺ ആറിനാണ് എലിവേറ്റിന്റെ ആഗോള അവതരണം ഇന്ത്യയിൽ നടക്കാനിരിക്കുന്നത്. പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി എസ്‌യുവിയുടെ ടീസർ ചിത്രങ്ങളും ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്. HR-V, പുതിയ WR-V എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ ആഗോള എസ്‌യുവികളിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്ന ഹോണ്ടയുടെ ആഗോള ഉൽപ്പന്നമായിരിക്കും എലിവേറ്റ്.

ആയതിനാൽ ഹോണ്ട കാറുകൾ വീണ്ടും ജനകീയമാവുമെന്ന് ഉറപ്പാണ്. കൂടുതൽ വിശദാംശങ്ങളിക്ക് കടന്നാൽ ഹോണ്ട എലിവേറ്റിന് ഇരുവശത്തും ക്രീസുകളുള്ള ഫ്ലാറ്റിഷ് ബോണറ്റ്, വലിയ വിൻഡോ ലൈനും ഗ്ലാസ് ഹൗസും സിംഗിൾ പാൻ സൺറൂഫും ലഭിക്കുമെന്ന് ഔദ്യോഗിക ടീസർ ചിത്രങ്ങൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. മെഷ് ഇൻസേർട്ടും കട്ടിയുള്ള ക്രോം സ്ലാറ്റുമുള്ള ഹോണ്ടയുടെ സിഗ്നേച്ചർ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌ലീക്ക് എയർ ഡാം, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ മുൻവശത്തെ പൂരിതമാക്കും.

Honda Elevate Mid-Size SUV Unveil On Tomorrow

അതേസമയം ബ്ലാക്ക് ഫിനിഷുള്ള മൾട്ടി സ്‌പോക്ക് അലോയ് വീലുകളും ഷാർക്ക് ഫിൻ ആന്റിനയുമായിരിക്കും വശക്കാഴ്ച്ചയിൽ ശ്രദ്ധേയമാവുക. പിന്നിലേക്ക് നോക്കിയാൽ ടു-പീസ് എൽഇഡി ടെയിൽലാമ്പുകൾ, റിയർ വൈപ്പർ, വാഷർ, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഹോൾഡർ എന്നിവയുണ്ടാകും. 360-ഡിഗ്രി ക്യാമറ സജ്ജീകരണവും സിറ്റിയിലേതുപോലെ ഔട്ട്സൈഡ് റിയർവ്യൂ മിററിൽ ഘടിപ്പിക്കും. ഇന്റീരിയറും പ്രീമിയം ഫീൽ നൽകുന്ന തരത്തിലായിരിക്കും ക്രമീകരിക്കുക.

സിറ്റിയുടെ 8 ഇഞ്ച് യൂണിറ്റിനേക്കാൾ വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാൽ എലിവേറ്റിന്റെ ഇന്റീരിയർ കുത്തിനിറയ്ക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ്-കോളിഷൻ വാർണിംഗ് തുടങ്ങിയ ഫീച്ചറുകൾ നൽകുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റ (ADAS) ഹോണ്ട എലിവേറ്റിന്റെ പ്രത്യേകതയായിരിക്കും.

Honda Elevate Mid-Size SUV Unveil On Tomorrow

ഇത് നൽകിയാൽ എംജി ആസ്റ്ററിന് ശേഷം ഈ സുരക്ഷാ സാങ്കേതികവിദ്യ ലഭിക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ രണ്ടാമത്തെ മോഡായിരിക്കും എലിവേറ്റ്. ഹോണ്ട സിറ്റിയുടെ അതേ എഞ്ചിൻ ഓപ്ഷനുകൾ വരാനിരിക്കുന്ന എസ്‌യുവിയും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ ആദ്യത്തേത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും. ഇത് 121 bhp പവറിൽ 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാവും ഹോണ്ട നൽകുക.

രണ്ടാമത്തേത് ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണവുമായി ഘടിപ്പിച്ച 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാവും. ഇത് 126 bhp കരുത്തിൽ 253 Nm torque വരെ നൽകാൻ പ്രാപ്‌തമായിരിക്കും. ഈ ഹൈബ്രിഡ് പതിപ്പ് e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സിലാവും ലഭ്യമാവുക. സെഡാനിൽ 27.13 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതേ കണക്കുകൾ എലിവേറ്റിലും ഉണ്ടാവുമെന്നത് ഗ്രാൻഡ് വിറ്റാരയ്ക്ക് അടിയാവും.

നാളെ അവതരണം ഉണ്ടാവുമെങ്കിലും ഹോണ്ട എലിവേറ്റിന്റെ വിലകൾ ഈ വർഷം ഓഗസ്റ്റ് മാസത്തോടെയാവും ഹോണ്ട പ്രഖ്യാപിക്കുക. 11 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കാം. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, എംജി ആസ്റ്റർ പോലുള്ള വലിയ നിരയുമായാവും മത്സരിക്കുക.

More from DriveSpark

Article Published On: Monday, June 5, 2023, 14:19 [IST]
English summary
Honda elevate mid size suv unveil on tomorrow hyundai creta and maruti grand vitara rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X